രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

രണ്ടുമാസം മുമ്പാണ് പുതിയ നിയോ കഫെ റേസര്‍, CB300R -നെ ഹോണ്ട ഇന്ത്യയില്‍ കൊണ്ടുവന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഇടത്തരം പ്രീമിയം ബൈക്ക്. 2.41 ലക്ഷം രൂപ വിലയുള്ള CB300R വിപണിയില്‍ കണ്ണഞ്ചും വേഗത്തില്‍ വിറ്റുതീര്‍ന്നിരിക്കുന്നു. കേട്ടതു ശരിയാണ്. വില്‍പ്പനയ്‌ക്കെത്തി രണ്ടുമാസം പിന്നിടുന്നതിന് മുന്‍പേ ഇന്ത്യയ്ക്കായി അനുവദിച്ച CB300R യൂണിറ്റുകള്‍ മുഴുവന്‍ കമ്പനി വിറ്റുതീര്‍ത്തു.

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

അഞ്ഞൂറിലേറെ ബുക്കിങ്ങാണ് ബൈക്കിനെ തേടിയെത്തിയത്. ഇതേസമയം, യൂണിറ്റുകള്‍ വിറ്റുതീര്‍ന്നെങ്കിലും ഹോണ്ട വിങ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ CB300R ബുക്കിങ് തുടരുകയാണ്. ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ക്കായി കമ്പനി സ്ഥാപിച്ച പ്രീമിയം വിപണന ശൃഖലയാണ് ഹോണ്ട വിങ് വേള്‍ഡ്. മുംബൈ, ദില്ലി, ബെംഗളൂരു, കൊച്ചി, പൂനെ ഉള്‍പ്പെടെ രാജ്യത്തെ 22 നഗരങ്ങളില്‍ ഹോണ്ട വിങ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

ഇന്ത്യയില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി വിജയമാണ് ഹോണ്ട CB300R വരിച്ചിരിക്കുന്നത്. കമ്പനിയുടെ ആഗോള മോഡല്‍ CB1000R പ്ലസ്, പുതിയ CB300R -ന് ആധാരമാവുന്നു. രാജ്യത്ത് ഹോണ്ട അവതരിപ്പിക്കുന്ന ഏറ്റവും ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ബൈക്കാണ് CB300R.

Most Read: ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

ബൈക്കിലെ ലിക്വിഡ് കൂളിങ് സംവിധാനമുള്ള 286 സിസി എഞ്ചിന് 8,000 rpm -ല്‍ 31 bhp കരുത്തും 6,500 rpm -ല്‍ 27.5 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഹോണ്ട നിരയില്‍ മോഡല്‍ തലയുയര്‍ത്തുന്നത് തനി നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണ്. എന്നാല്‍ മുന്നില്‍ വട്ടത്തിലുള്ള ഹെഡ്‌ലാമ്പ്, CB300R -ന് ക്ലാസിക്ക് പ്രതിച്ഛായ കല്‍പ്പിക്കുന്നുണ്ട്.

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

ഉയര്‍ന്നാണ് ഹാന്‍ഡില്‍ബാര്‍ ഘടന. പിറകിലേക്ക് ചാഞ്ഞ ഫൂട്ട് പെഗുകള്‍ ഓടിക്കുന്നയാള്‍ക്ക് കൂടുതല്‍ ചടുലമായ 'ഇരുത്തം' സമ്മാനിക്കും. വേഗം, ദൂരം, ഇന്ധനനില തുടങ്ങിയ വിവരങ്ങള്‍ക്ക് എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ബൈക്കിലുണ്ട്. ഇന്ത്യന്‍ വരവില്‍ മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളില്ലെന്ന കാര്യം നിരാശയുണര്‍ത്തും.

Most Read: ഓടിക്കൊണ്ടിരുന്ന അപ്പാച്ചെയ്ക്ക് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് — വീഡിയോ

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

വില നിയന്ത്രിക്കാനായി ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് തല്‍സ്ഥാനത്ത്. പിറകില്‍ ഗ്യാസ് ചാര്‍ജിങ് ശേഷിയുള്ള മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. പിന്‍ സസ്‌പെന്‍ഷനില്‍ പ്രീലോഡ് ഏഴു വിധത്തില്‍ ക്രമീകരിക്കാം. ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണ ഇരു ടയറുകളിലും പ്രവര്‍ത്തിക്കുന്ന ഡിസ്‌ക്ക് ബ്രേക്കുകള്‍ക്കുണ്ട്.

രണ്ടുമാസം കൊണ്ട് CB300R യൂണിറ്റുകള്‍ മുഴുവന്‍ വിറ്റ് ഹോണ്ട

എബിഎസ് ബ്രേക്കിങ് നിയന്ത്രിക്കുന്ന ഇനേര്‍ഷ്യ മെഷറിങ് യൂണിറ്റും ബൈക്കില്‍ പരാമര്‍ശിക്കണം. 147 കിലോ മാത്രമേ ഹോണ്ട CB300R -ന് ഭാരമുള്ളൂ. ഗ്രൗണ്ട് ക്ലിയറന്‍സ് 151 mm. മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ടു നിറപ്പതിപ്പുകളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് അപാച്ചെ RR310, മഹീന്ദ്ര മോജോ UT300, ബിഎംഡബ്ല്യു G310 R തുടങ്ങിയ മോഡലുകളുമായി ഹോണ്ട CB300R മത്സരിക്കുന്നു.

Source: Money Control

More from DriveSpark

Article Published On: Wednesday, April 17, 2019, 12:40 [IST]
English summary
Honda CB300R Sold Out In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X