ഹോണ്ട ആഫ്രിക്കന്‍ ട്വിന്നിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷം
ആഫ്രിക്കന്‍ ട്വിന്നിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട എത്തുന്നു. വരാനിരിക്കുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് കമ്പനിയുടെ ഈ നീക്കം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം ആദ്യമായിരിക്കും ഹോണ്ട പ്രീമിയം മോട്ടോർ സൈക്കിളായ ആഫ്രിക്കന്‍ ട്വിന്നിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിക്കുക.

വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പേരുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാകും. അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽപെട്ട ബൈക്കായ ആഫ്രിക്കന്‍ ട്വിന്നിന് CRF1000L എന്ന പേരിന് പകരം CRF1100L എന്ന പുതിയ പേരായിരിക്കും ഹോണ്ട നല്‍കുക.

നിലവിലെ പതിപ്പിന് 998 cc എഞ്ചിനാണ് കരുത്ത് പകരുന്നതെങ്കില്‍ പുതിയ ബൈക്കിന് 1084 cc എഞ്ചിനാകും കരുത്ത് പകരുക. നിലവിലെ പതിപ്പിനെക്കാളും 86 cc കൂടുതലാണ് CRF1100L എന്ന പുതിയ തലമുറ ബൈക്കിനുണ്ടാവുക.

സ്‌ട്രോക്ക് 75.1 mm നിന്ന് 81.5 mm ആക്കി ഹോണ്ട ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും bore നിലവിലുള്ള പതിപ്പിലേതുപോലെ തന്നെയായിരിക്കും. അതേസമയം ആഫ്രിക്കന്‍ ട്വിന്നിന്റെ പുതിയ പതിപ്പ് 101 bhp കരുത്തില്‍ 107 Nm സൃഷ്ടിക്കും. പഴയ മോഡലിനേക്കാള്‍ 7 bhp ഉം 8 Nm torque ഉം വാഹനത്തിന് കൂടുതലായിരിക്കും.കൂടാതെ നിലവിലെ ബൈക്കിനേക്കാള്‍ 9 db ശാന്തമാവുമായിരിക്കും വാഹനം. ഇവയെല്ലാം ഉള്‍പ്പെടുത്തി മലിനീകരണ നിരോധന ചട്ടങ്ങള്‍ പാലിച്ചാണ് പുതിയ പതിപ്പിന് രൂപം നല്‍കിയിരിക്കുന്നത്.

എഞ്ചിനില്‍ മാത്രമല്ല മറ്റ് ഘടകങ്ങളിലും ഹോണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ആഫ്രിക്കന്‍ ട്വിന്നിന് 1560 mm ഉയരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്റെ മറ്റൊരു പ്രധാന മാറ്റം ഇന്ധന ടാങ്കിന്റെ ശേഷി വര്‍ധിപ്പിച്ചതാണ്. നിലവിലെ പതിപ്പിന് 18.8 ലിറ്റര്‍ ഇന്ധന ടാങ്ക് ആണെങ്കില്‍ അടുത്ത തലമുറയില്‍പെട്ട മോട്ടോര്‍ സൈക്കിളിന് 24.2 ലിറ്ററിന്റെ ഇന്ധന ടാങ്കായിരിക്കും ലഭിക്കുക.

കൂടാതെ ഇപ്പോഴത്തെ ബൈക്കിന് 243 കിലോഗ്രാമാണെങ്കില്‍ പുതിയ പതിപ്പിനത് 250 kg ആയി ഉയരും. ഈ മാറ്റങ്ങള്‍ക്ക് പുറമെ പുതിയ നിറങ്ങള്‍, ഡിസൈനുകള്‍ ഡെക്കല്‍സ് എന്നിവയും പുതിയ CRF1100L മോഡലില്‍ പ്രതീക്ഷിക്കാം. നേരത്തെ വിക്ടറി റെഡ് നിറത്തിൽ മാത്രമാണ് ഇന്ത്യയിൽ ബൈക്ക് ലഭിച്ചിരുന്നത്.

ബ്രേക്കിംഗ് സംവിധാനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും നേരത്തെയുണ്ടായിരുന്ന ബ്രേക്കിംഗ് സംവിധാനത്തെ നവീകരിക്കാന്‍ സാധ്യതയുണ്ട്. പഴയപതിപ്പിന്റെ മുന്‍വശത്ത് 310 എംഎം ഡ്യുവല്‍ വേവ് ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ 256 എംഎം വേവ് ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അധിക സുരക്ഷയ്ക്ക് ടൂ ചാനല്‍ എബിഎസ് സംവിധാനവുണ്ടായിരുന്നു. ഇത് പുതിയ മോഡലിലും ഉള്‍പ്പെടുത്തും. ഓഫ് റോഡിങ് സമയത്ത് റിയര്‍ ABS ഓഫ് ചെയ്യാം. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ച് വീലുമാണുള്ളത്.

ഇന്ത്യന്‍ വിപണിയിലും ആഫ്രിക്കന്‍ ട്വിന്നിന്റെ CRF 1100L പതിപ്പ് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ വാഹനം ഷോറുമുകളിലെത്തുമെന്നാണ് പ്രതീക്ഷ. കയറ്റുമതി ചെയ്ത ബൈക്കുകളായിരിക്കും ഹോണ്ട ഇന്ത്യയില്‍ വില്‍പന നടത്തുക. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ആഫ്രിക്കന്‍ ട്വിന്നിന് 13.5 ലക്ഷം രൂപയാണ് എക്‌സ ഷോറൂം വില. ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ കൂടുതലായിരിക്കും പുതിയ CRF1100L ബൈക്കുകള്‍ക്ക്.

ലോക വിപണിയിൽ ട്രയംഫ് ടൈഗർ, സുസുക്കി വി ക്രോസ്, ഡ്യുകാറ്റി മൾട്ടിസ്ട്രാഡ 950 തുടങ്ങിവയാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ വിപണിയിലെ എതിരാളികൾ.


Click it and Unblock the Notifications








