ആക്ടിവ 6G എത്തുന്നൂ, ഹോണ്ട നിരയിലെ ആദ്യ ബിഎസ് VI എഞ്ചിനോ?
കഴിഞ്ഞ ആഴ്ചയ്ക്ക് മുന്‍പ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ജൂണ്‍ 12-ന് പുതിയ വാഹനം വിപണിയിലെത്തിക്കുമെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഏതായാലും പുതിയ വാഹനം വിപണിയിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായതോടെ ആകാംക്ഷയിലാണ് വാഹനപ്രേമികള്‍.

പോയ കുറച്ച് മാസങ്ങളായി CB300R -ന്റെ പണിപ്പുരയിലായിരുന്നു ഹോണ്ട. 2.41 ലക്ഷം രൂപയെന്ന എക്‌സ്‌ഷോറൂം വിലയിലാണ് CB300R -നെ കമ്പനി വിപണിയിലെത്തിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇടത്തരം സ്‌പോര്‍ട്‌സ് ടൂററായ പുതിയ CBR650R -നെ ഹോണ്ട വിപണിയിലെത്തിച്ചിരുന്നു.

7.70 ലക്ഷം രൂപയാണ് പുതിയ CBR650R -ന്റെ എക്‌സ്‌ഷോറൂം വില. നിലവിലെ വിപണി സാഹചര്യം ഹോണ്ടയ്ക്ക് അത്ര നല്ല സൂചനകളല്ല നല്‍കുന്നത്.

നിരയിലെ മികച്ച വില്‍പ്പനയുള്ള ആക്ടിവയും CB ഷൈനും വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ ഇടിവാണ് ആക്ടിവ രേഖപ്പെടുത്തിയത്.

ഇക്കാരണത്താല്‍ തന്നെ സ്‌കൂട്ടറിന്റെ പുതുതലമുറ മോഡല്‍ കമ്പനി അവതരിപ്പിക്കാനുള്ള സാധ്യതയേറി. ആറാം തലമുറ ഹോണ്ട ആക്ടിവ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു.

മെക്കാനിക്കല്‍ വശങ്ങളിലും ഡിസൈനിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ ഹോണ്ട 6G എത്തുക.
Most Read: പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിയോടെയുള്ള ഡിജിറ്റല്‍ ഇന്‍ട്രമന്റ് ക്ലസ്റ്റര്‍, മുന്‍വശത്ത് ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍, 12 ഇഞ്ച് അലോയ് വീലുകളോടെയുള്ള ഓപ്ഷണല്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയായിരിക്കും പുതിയ ഹോണ്ട ആക്ടിവ 6G -യിലെ പ്രധാന സവിശേഷതകള്‍.
Most Read: വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള എഞ്ചിനാവും പുതുതലമുറ ആക്ടിവയില്‍ കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഉണ്ടാവും.
Most Read: പോളോ, അമിയോ, വെന്‍റോ കാറുകളുടെ ലോകകപ്പ് എഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

ആക്ടിവ 6G -യില്‍ പുത്തന്‍ ഗ്രാഫിക്‌സും നിറപ്പതിപ്പുകളും ഹോണ്ട ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിരവധി പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ഇക്കുറി ആക്ടിവയുടെ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 60,000 രൂപയാണ് പുതിയ ഹോണ്ട ആക്ടിവയുടെ വിലയായി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








