50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഇന്ത്യന്‍ വിപണിയിലെ ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍, CB ഷൈന്‍ എന്നീ ഇരുചക്ര വാഹനങ്ങളെ തിരിച്ചുവിളിച്ച് ഹോണ്ട. ഡിസ്‌ക് ബ്രേക്ക് സജ്ജീകരിച്ച് പുറത്തിറങ്ങിയ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഫ്രണ്ട് ബ്രേക്കിനായുള്ള മാസ്റ്റര്‍ സിലിണ്ടറില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായഹോണ്ട മോട്ടോര്‍സൈക്കിള്‍സ് 50,034 ഇരുചക്രവാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളികളുമാണ് ഹോണ്ട വിപണിയിലെത്തിക്കുന്നത്. ചെറിയ സ്‌കൂട്ടറുകള്‍, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍, ഗോള്‍ഡ് വിംഗ് പോലുള്ള ക്രൂയിസറുകളിലേക്കും ഒപ്പം ഇആഞ 1000ഞഞ പോലുള്ള സൂപ്പര്‍ ബൈക്കുകളും ഹോണ്ട ഉത്പാദിപ്പിക്കുന്നുണ്ട്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഇരുചക്രവാഹന വിപണിയിലെ രാജാക്കന്മാരാണ് ഹോണ്ട. ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസിതയെ നഷ്ടപ്പെടാതിരിക്കാനാണ് വാഹനങ്ങളിലെ പ്രശ്‌നം തിരിച്ചറിഞ്ഞ് തിരിച്ചുവിളിക്കാന്‍ കമ്പനി തയ്യാറാകുന്നത്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

തിരിച്ചുവിളിച്ച എല്ലാ മോഡലുകള്‍ക്കും ഒരേ ഡിസ്‌ക് ബ്രേക്കുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ആക്ടിവ 125, ഗ്രാസിയ 125, ഏവിയേറ്റര്‍ 125, എന്നീ സ്‌കൂട്ടറുകളാണ് ഒരേ ശ്രേണിയില്‍ പുറത്തിറങ്ങിയത്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

സ്‌കൂട്ടര്‍ ശ്രേണിയിലെ പ്രീമിയം മോഡലുകളാണ് ഇവ. ഒരേ പ്രീമിയം സവിശേഷതകളും രൂപകല്പ്പനയുമാണ് ഈ സ്‌കൂട്ടറുകള്‍ക്ക് ഹോണ്ട നലികിയിരിക്കുന്നത്. ഹോണ്ട CB ഷൈന്‍ ഒരു ബേസിക്ക് കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട വാഹനമാണ്. അതില്‍ ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഡിസ്‌ക് ബ്രേക്കിനുള്ള മാസ്റ്റര്‍ സിലിണ്ടറിലെ ഒരു പ്രശ്‌നമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കാനുള്ള കാരണമെന്നാണ് ഹോണ്ടയുടെ വിശദീകരണം. മുന്‍ വീലുകളെ പൂര്‍ണമായി കറങ്ങാന്‍ ഡിസ്‌ക് അനുവദിക്കുന്നില്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ മുന്‍ വീലുകളെ പൂര്‍ണമായും തടസപ്പെടുത്തുവെന്നും കമ്പനി പറയുന്നു. പ്രശ്‌നം ഡിസ്‌ക് റോട്ടറില്‍ മാത്രമല്ല, ബ്രേക്ക് ലിവറിനടുത്ത് സ്ഥിതി ചെയ്യുന്ന മാസ്റ്റര്‍ സിലിണ്ടറിലും കൂടിയാണ്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഒരു ഡിസ്‌ക് ബ്രേക്കിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. ബ്രേക്ക് ലിവര്‍ വലിക്കുമ്പോള്‍ മാസ്റ്റര്‍ സിലിണ്ടറിനുള്ളിലെ ഹൈഡ്രോളിക് ദ്രാവകത്തില്‍ ഇത് സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ബ്രേക്ക് കാലിപ്പറിലെ പിസ്റ്റണെതിരെ ദ്രാവകം തള്ളുന്നതിന് കാരണമാകുന്നു. തുടര്‍ന്ന് പിസ്റ്റണ്‍ കാലിപ്പറുകളെ ഡിസ്‌കിന് നേരെ തള്ളുകയും വീല്‍ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നു.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഒരു മോശം മാസ്റ്റര്‍ സിലിണ്ടറില്‍ ബ്രേക്ക് ലിവറിന് പ്രാധാന്യം ലഭിക്കുന്നില്ല. അതിനാല്‍ മാസ്റ്റര്‍ സിലിണ്ടര്‍ എപ്പോഴും ഡിസ്‌കിലേക്ക് സമ്മര്‍ദ്ദം ചെലുത്തുന്നു. അതിനാല്‍ വാഹനം ഓടുമ്പോള്‍ ബ്രേക്ക് പിടിച്ചില്ലെങ്കിലും അവ ഓട്ടോമാറ്റിക്കായി വീലുകളെ സ്വാധീനിക്കുന്നു.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഇത് ബ്രേക്ക് പാഡുകളെയും ഡിസ്‌ക് റോട്ടറിനെയും പ്രതികൂലമായി ബാധിക്കും. വാറന്റി കഴിഞ്ഞ വാഹനങ്ങളെ പോലും തിരിച്ച് വിളിച്ച് ഈ പ്രശ്‌നം സൗജന്യമായി പരിഹരിക്കാനാണ് ഹോണ്ട അമ്പതിനായിരത്തോളം വാഹനങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നത്.

50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ ഉടമകളെ ടങട വഴിയോ ഇ-മെയിലായോ കമ്പനി അറിയിക്കും. പ്രശ്‌നം മനസിലാക്കി വാഹങ്ങളെ തിരിച്ചുവിളിക്കാന്‍ തയ്യാറായത് ഹോണ്ട ബ്രാന്‍ഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെ നിലനിര്‍ത്താന്‍ സഹായിക്കും.

Most Read Articles

Malayalam
English summary
Honda Recalls 50,034 Two-Wheelers. Read more Malayalam.
Story first published: Saturday, August 3, 2019, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X