90 -ാം വാർഷിക പതിപ്പ് പുറത്തിറക്കി ജാവ; വില 1.73 ലക്ഷം
നിർമ്മാതാക്കളുടെ 90-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജാവ ക്ലാസിക് 300 വാർഷിക പതിപ്പ് പുറത്തിറക്കി. 1929 -ൽ പുറത്തിറങ്ങിയ ആദ്യ ജാവ 500 OHV മോട്ടോർസൈക്കിളിന് ആദരവ് അർപ്പിക്കുന്നതിനായി, അവയുടെ പ്രതീകാത്മകമായി പ്രത്യേക കടും ചുവപ്പ് & ക്രീം നിറങ്ങളാണ് വാർഷിക പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാം.

90-ാം വാർഷിക സ്റ്റിക്കർ വാഹത്തിന്റെ ഇന്ധന ടാങ്കിൽ പതിപ്പിച്ചിരിക്കുന്നു. പുതിയ ജാവ വാർഷിക പതിപ്പിലെ സീറ്റ് കവർ, പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ആദ്യ ജാവയിൽ കാണുന്ന തവിട്ട് ലെതർ സീറ്റിൽ നിന്നും വ്യത്യസ്‌തമായി കറുത്ത നിറത്തിൽ കാണപ്പെടുന്നു.

ജാവ, ജാവ 42 ബുക്ക് ചെയ്തവർ ഡെലിവറിക്കായി മാസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണ്. എന്നാൽ പ്രത്യേക വാർഷിക പതിപ്പ് ഉടനടി ഡെലിവറിക്ക് തയ്യാറാകും. എന്നിരുന്നാലും, ഈ ഉടനടി ഡെലിവറി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.

90-ാം വാർഷിക പതിപ്പ് ബുക്ക് ചെയ്യുന്നവർക്ക് ഒന്നുകിൽ ഇതിനകം ഒരു ജാവ സ്വന്തമാക്കേണ്ടതുണ്ട്, അല്ലെങ്കിൽ ഒരു ജാവ ബൈക്കിനായി ബുക്കിങ് നടത്തിയിട്ടുള്ളവർ ആയിരിക്കണം.

നിങ്ങൾക്ക് ഇവ രണ്ടും ഇല്ലെങ്കിലും, ഇപ്പോഴും ഒരു അവസരം കൂടെ കമ്പനി നൽകുന്നു. 2019 ഒക്ടോബർ 22 അർദ്ധരാത്രിക്ക് മുമ്പായി നിങ്ങളുടെ അടുത്തുള്ള ഒരു ജാവ ഡീലറിൽ 5,000 രൂപ നൽകി നിങ്ങൾ ഒരു ഈ വാർഷിക പതിപ്പ് ജാവ ബുക്ക് ചെയ്യാവുന്നതാണ്.

സ്പെഷ്യൽ പതിപ്പ് നറുക്കെടുപ്പ് വഴിയാവും ബുക്ക് ചെയ്തവർക്ക് ലഭിക്കുന്നത്. ഈ പുതിയ വാഹനം ഒക്ടോബർ 15 മുതൽ ഡീലർഷിപ്പുകളിൽ പ്രദർശിപ്പിക്കും.

ജാവ 90-ാം വാർഷിക പതിപ്പിന് നിലവിലെ അതേ 293 സിസി, സിംഗിൾ സിലിണ്ടർ, 26 bhp കരുത്തും 28 Nm torque ഉം നൽകുന്ന എയർ കൂൾഡ് എഞ്ചിനാണ്. ആറ് സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്.
Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മുന്നിൽ ടെലിസ്കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കുകളും ലഭിക്കും. പുതിയ പരിമിത പതിപ്പ് ജാവ ക്ലാസിക് 300 ന് ഇരട്ട ചാനൽ ABS സംവിധാനം വാഗ്ദാനം ചെയ്യുന്നു. സിംഗിൾ ചാനലിന് 1.64 ലക്ഷം രൂപയും ഡ്യുവൽ ചാനലിന് 1.73 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
Most Read: 10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

2019 നവംബറിൽ ഇന്ത്യയിൽ ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, ക്ലാസിക് ലെജന്റ്സ് മൂന്ന് പുതിയ മോഡലുകൾ ഉൾപ്പെടുത്തി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കും.
Most Read: ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

ജാവ, ജാവ 42 എന്നിവയ്ക്കൊപ്പം പ്രദർശിപ്പിച്ച ജാവ പെറാക് പുറത്തിറങ്ങാൻ ഇരിക്കുന്നവയിൽ ഉൾപ്പെടാം. കൂടാതെ മറ്റൊരു ഓഫ് റോഡർ, സ്‌ക്രാംബ്ലർ മോഡലുകളും കമ്പനി അവതരിപ്പിച്ചേക്കാം.

അടുത്ത 18 മാസത്തിനുള്ളിൽ ഇവ വിപണിയിലെത്തിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. കമ്പനിയുടെ ഒന്നാം വാർഷികാഘോഷ വേളയിൽ പുതിയ വാഹനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും.


Click it and Unblock the Notifications








