ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

2018 നവംബർ 15 ന് ആരംഭിച്ച ജാവ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ തങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ ആഘോഷം കൂടുതൽ സവിശേഷമാക്കുന്നതിന്, മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് രസകരമായ ചില പ്രഖ്യാപനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

ജാവ ബ്രാൻഡിന്റെ CEO ആശിഷ് ജോഷി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൂന്ന് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

വ്യത്യസ്ത എഞ്ചിനുകളുമായിട്ടാവും ഈ മൂന്ന് പുതിയ ജാവകളും എത്തുന്നത്. അതോടൊപ്പം വിപണിയിൽ ഒരു വ്യത്യസ്ത വിഭാഗം ഉപഭോക്താക്കളെ പരിപാലനം ചെയ്യാനും ഇവയ്ക്ക് സാധിക്കിും.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

പുതിയ ജാവ മോട്ടോർസൈക്കിളുകൾ അടുത്ത 18 മാസത്തിനുള്ളിൽ പുറത്തിറക്കും. നിലവിൽ വാഹനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

2019 നവംബർ 15 ന് ബ്രാൻഡ് ഇന്ത്യയിൽ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ആശിഷ് ജോഷി പറഞ്ഞു.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

കഴിഞ്ഞ വർഷം ജാവ പെറാക്ക് പ്രദർശിപ്പിച്ചത് കണക്കിലെടുക്കുമ്പോൾ, ഈ പുതിയ ജാവകളിലൊന്ന് പെറാക്ക് ആകാം. 2019 ജൂലൈ മാസത്തോടെ പെറാക്ക് വിപണിയിലെത്തുമെന്നാണ് കഴിഞ്ഞ വർഷം ജാവ വാഗ്ദാനം ചെയ്തിരുന്നത്.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

എന്നാൽ പിന്നീട് ഇത് 2019 സെപ്റ്റംബറിലേക്ക് നീക്കി വയ്ക്കുകയായിരുന്നു, ഇപ്പോൾ വാഹനം പുറത്തിറക്കുന്നത് കമ്പനി 2019 അവസാനത്തിലേക്ക് മാറ്റി വെച്ചു.

Most Read: ജാവ മോഡലുകൾക്ക് പുതിയ എക്സഹോസ്റ്റ് അവതരിപ്പിച്ച് റെഡ് റൂസ്റ്റർ

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

ജാവ 42, ജാവ ക്ലാസിക് 300 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ 334 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പെറാക്കിന്റെ കരുത്ത്. 30 bhp കരുത്തും 31 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

Most Read: പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

ജാവ 42, ക്ലാസിക് എന്നിവയ്ക്ക് 27 bhp കരുത്ത് സൃഷ്ടിക്കുന്ന 300 സിസി എഞ്ചിനാണ് ലഭിക്കുന്നത്. പുതിയ മൂന്ന് മോട്ടോർസൈക്കിളുകളെക്കുറിച്ച് ജാവ പരാമർശിച്ചിരിക്കുന്നതിൽ ഒന്ന് പെറാക്ക് ആണെങ്കിൽ, മറ്റ് രണ്ട് മോഡലുകൾ ഏതായിരിക്കും?

Most Read: ബെനലി ലിയോൺസിനൊ 250 സ്‌ക്രാംബ്ലർ പുറത്തിറങ്ങി; വില 2.5 ലക്ഷം

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

കഴിഞ്ഞ വർഷം വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ടീസർ എന്ന നിലയിൽ ജാവ നിരവധി രേഖാചിത്രങ്ങൾ പുറത്തിറക്കിയിരുന്നു. ടീസറുകളിൽ മൂന്നെണ്ണം മാത്രമാണ് ലോഞ്ച് ഇവന്റിൽ പ്രദർശിപ്പിച്ചത് - ജാവ, ജാവ 42, പെറാക്ക്.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

പൂർണ്ണ രൂപത്തിൽ പുറത്തിറങ്ങിയ ഈ മൂന്ന് മോഡലുകൾക്ക് പുറമേ മറ്റ് രണ്ട് സ്കെച്ചുകൾ, ഓഫ്-റോഡ് ശൈലിയിലുള്ള ജാവ, സ്ക്രാംബ്ലർ ജാവ എന്നിവയായിരുന്നു.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

പെറാക്ക് പുറത്തിറങ്ങിയതിനുശേഷം, ജാവയുടെ ഓഫ്-റോഡ് പതിപ്പും, സ്‌ക്രാംബ്ലർ പതിപ്പും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

കഴിഞ്ഞ വർഷം വെളിപ്പെട്ട ടീസർ കൂടാതെ, ജാവ സ്‌ക്രാംബ്ലറിന്റെ പല സൂചനകളും ഈ വർഷം പുറത്തു വന്നിരുന്നു. ഈ ജൂലൈയിൽ ബാംഗ്ലൂരിൽ നടന്ന ജാവ ദിനത്തിൽ നിർമ്മാതാക്കൾ ഒരു സ്‌ക്രാംബ്ലർ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഓട്ടാവോഗ് ഡിസൈൻ നിർമ്മിച്ച ജാവ കമ്മീഷൻ ചെയ്ത കസ്റ്റം പ്രോജക്റ്റായിരുന്നു ഇത്.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

എന്തുതന്നെയായാലും മൂന്ന് പുതിയ മോട്ടോർസൈക്കിളുകൾ , ജാവ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ്. 2021 -ഓടെ അഞ്ച് മോട്ടോർസൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കാനാണ് ജാവ പദ്ധതിയിടുന്നത്.

ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

വാഹനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ചതായി നിർമ്മാതാക്കൾ അവകാശപ്പെടുന്നു, ഇത് കാത്തിരിപ്പ് കാലാവധി മുമ്പുണ്ടായിരുന്ന 10 മാസം എന്നതിൽ നിന്ന് ഏഴ് മാസം വരെയായി കുറയ്ക്കാൻ സഹായിച്ചു.

More from DriveSpark

Article Published On: Monday, October 7, 2019, 12:53 [IST]
English summary
Jawa Motorcycles To Launch Three New Motorcycles Over 18 Months: What We Know So Far. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X