ബെനലി ലിയോൺസിനൊ 250 സ്‌ക്രാംബ്ലർ പുറത്തിറങ്ങി; വില 2.5 ലക്ഷം
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വാഹന നിര പതിയെ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബെനലി. ചൈനയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കൾ അടുത്തിടെയാണ് ലിയോൺസിനോ 500 എന്ന വാഹനം പുറത്തിറക്കിയത്.

അതിന് തൊട്ടു പിന്നാലെയാണ് ലിയോൺസിനോ 250 സ്‌ക്രാംബ്ലർ എന്ന മോഡലും കമ്പനി ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. നിർമ്മാതാക്കളുടെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണിത്. ലിയോൺസിനോ 250 ന് 2.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ബെനെല്ലി ലിയോൺസിനോ 250 ന്റെ സ്‌ക്രാംബ്ലർ ബോഡി സ്റ്റൈലും ഇറ്റാലിയൻ ഡിസൈനും വാഹനത്തിന്റെ പ്രധാന ആകർഷക കേന്ദ്രങ്ങളായിരിക്കും. കെടിഎം ഡ്യൂക്ക് 250, മഹീന്ദ്ര മോജോ 300, കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു G310R തുടങ്ങിയവയാവും വാഹനത്തിന്റെ പ്രധാന എതിരാളികൾ.

250 സിസി സ്‌ക്രാംബ്ലറിന്റെ സ്റ്റൈലിംഗ് മൂത്ത സഹോദരനായ ലിയോൺസിനോ 500 -ൽ നിന്ന് കടംകൊണ്ടതാണ്. എന്നാൽ ചെറുബൈക്കിൽ വൃത്താകൃതിക്ക് പകരം അണ്‌ഡാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റാണ് കമ്പനി അവതരിപ്പിക്കുന്നത്. തിളങ്ങുന്ന ഗ്രാഫിക്സ്, ഇരട്ട-ടോൺ നിറം എന്നിവ വാഹനത്തെ സഹോദരത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ടൈൽലൈറ്റും, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മുൻ ഫെൻഡറിലെ സിംഹ ചിഹ്നം, സിൽവർ ഫിനിഷ്ഡ് സൈലൻസർ, കാന്റിലിവേർഡ് ടെയിൽപീസ് എന്നിവ വാഹനത്തിലെ ശ്രദ്ധേയമായ സവിശേഷതകളാണ്.

ട്രെല്ലിസ് ഫ്രെയിമാണ് ബെനെല്ലി ലിയോൺസിനോ 250 ഒരുക്കിയിരിക്കുന്നത്. മുന്നിൽ ഇൻവെർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് ഒരുക്കിയിരിക്കുന്നത്.

മുന്നിലും, പിന്നിലും യഥാക്രമം 110/70-R17, 150/60-R17 ടയറുകളാണ് 17 ഇഞ്ച് അലോയ് വീലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. അടിസ്ഥാനമായി ഇരട്ട-ചാനൽ ABS നിയന്ത്രിക്കുന്ന പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് വാഹനത്തിൽ വരുന്നത്.
Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇപ്പോൾ വിപണിയിൽ ഇല്ലാത്ത TNT 25 -ന് കരുത്ത് നൽകിയിരുന്ന യൂണിറ്റിനെ അടിസ്ഥാനമാക്കിയാണ് ചെറിയ ലിയോൺസിനോയുടെ 250 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് മോട്ടോർ ഒരുക്കിയിരിക്കുന്നത്.
Most Read: ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

25.8 bhp 21.2 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.
Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ച്, ആധുനിക ഘടകങ്ങൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഒരു ക്ലാസിക് മോട്ടോർസൈക്കിളാണ് ലിയോൺസിനോ 250.

നഗരത്തിനും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ഒരു കൂട്ടാളിയാണെന്ന് സ്റ്റൈലിന്റെ പ്രകടനമാണ് ലിയോൺസിനോ 250 എന്ന് ബെനെല്ലി ഇന്ത്യ എംഡി വികാസ് ജബാഖ് പറഞ്ഞു

ലിയോൺസിനോ 250 പുറത്തിറങ്ങിയതോടെ, ബജറ്റ് സൂപ്പർബൈക്ക് വിഭാഗത്തിലേക്ക് കമ്പനി കടക്കുകയാണ്, മാത്രമല്ല ഇന്ത്യയിൽ ഗണ്യമായ വിപണി വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ ഇന്ത്യൻ നിരയിലെക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ബെനെല്ലി ലിയോൺസിനോ 250. എൻട്രി ലെവൽ മീഡിയം ഡിസ്‌പ്ലേസ്‌മെന്റ് ശ്രേണി വളരെയധികം സാധ്യതകളുള്ളതാണ്. കൂടാതെ സമീപകാലത്തായി നരവധി വാഹനങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിഭാഗത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

ഈ മാസാവസാനം, ബെനെല്ലി തങ്ങളുടെ മറ്റൊരു പ്രധാന മോട്ടോർസൈക്കിളായ ഇംപീരിയാലെ 400 പുറത്തിറക്കാനിരിക്കുകയാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350 -യുമായിട്ടാവും വാഹനം കൊമ്പ് കോർക്കുന്നത്.


Click it and Unblock the Notifications








