ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം കഴിഞ്ഞ ദിവസം അവരുടെ ഏറ്റവും പുതിയ മോഡലായ ഡ്യൂക്ക് 790 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി പുതുതായി പുറത്തിറക്കിയ ബൈക്കിന്റെ പവർ പാർട്സ് ആക്‌സസറികളും കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

കെ‌ടി‌എം ഉപഭോക്താക്കൾ‌ക്കായി അവരുടെ മുഴുവൻ ശ്രേണി ബൈക്കുകളിലേക്കും ഈ അധിക ആക്‌സസറികൾ‌ വാഗ്ദാനം ചെയ്യുന്നു. ‘കെടിഎം പവർ പാർട്സ്' എന്നറിയപ്പെടുന്ന ഘടകങ്ങൾ ബൈക്കിൽ കുറച്ച് കോസ്മെറ്റിക്ക്, മെക്കാനിക്കൽ പരിഷ്ക്കരണങ്ങൾ എന്നിവ ഉൾപ്പെടുത്താൻ സഹായിക്കും.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

എർഗോ ടാങ്ക് പാഡ്

എർഗോ ടാങ്ക് പാഡ് ടാങ്കിന്റെ വശങ്ങളിൽ സ്ഥാപിക്കുന്ന ഒന്നാണ്. കാൽമുട്ട് ഇന്ധനടാങ്കുമായി ചേർത്തു വയ്ക്കുന്നതിനാൽ സംഭവിക്കുന്ന പെയിന്റ് മങ്ങലിനെ തടയാൻ സഹായിക്കും. കൂടാതെ ബൈക്കിന്റെ മികച്ച നിയന്ത്രണത്തിനായി, പ്രത്യേകിച്ച് കോണുകളിൽ, കാൽമുട്ടുകൾ ഉപയോഗിച്ച് ബൈക്ക് നന്നായി പിടിക്കാൻ ടാങ്ക് പാഡ് സഹായിക്കുന്നു. ഡ്യൂക്ക് 790-യുടെ ടാങ്ക് പാഡ് ജോഡിക്ക് 2,354 രൂപയാണ് വില.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

ക്രാഷ് ഗാർഡ്സ് പ്രൊട്ടക്ടർ

അപകടമുണ്ടായാൽ മോട്ടോർസൈക്കിളിന്റെ പാർട്സുകളിൽ കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നതിന് ക്രാഷ് ഗാർഡ്സ് ഉപയോഗിച്ചുവരുന്നത്. ഫ്രണ്ട് ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ജോഡി ക്രാഷ് പ്രൊട്ടക്ടർ ബോബിനുകൾ ഉപയോഗിച്ച് ഫ്രണ്ട് ഫോർക്കുകൾ പരിരക്ഷിക്കാൻ കഴിയുന്നു.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

ഈ ക്രാഷ് പ്രൊട്ടക്റ്ററുകൾ റിയർ സ്വിംഗാർമിലും ഘടിപ്പിക്കാൻ സാധിക്കും. 790 ഡ്യൂക്കിന്റെ ഫ്രണ്ട്, റിയർ ക്രാഷ് പ്രൊട്ടക്റ്ററുകൾക്ക് 3,575 രൂപ വീതമാണ് വില.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

വിൻഡ്‌സ്ക്രീൻ

ഡ്യൂക്ക് 790 ഒരു നേക്കഡ് സ്ട്രീറ്റ് മോട്ടോർ സൈക്കിളാണ്. അതിനാൽ ഇത് കാറ്റിൽ നിന്നും വളരെ കുറച്ച് സംരക്ഷണം മാത്രമാണ് നൽകുന്നത്. എന്നാൽ പവർ പാർട്സ് ലിസ്റ്റിൽ നിന്ന് വിൻഡ്‌സ്ക്രീൻ ചേർത്ത് ഉപഭോക്താക്കൾക്ക് വിൻഡ് സംരക്ഷണം വർധിപ്പിക്കാൻ കഴിയും.

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

ഉയർന്ന വേഗതയിൽ കുറച്ച് സംരക്ഷണം നൽകാൻ ഓപ്‌ഷണൽ വിൻഡ്‌സ്ക്രീൻ സഹായിക്കും. കൂടാതെ ബൈക്കിലെ ദീർഘദൂര യാത്രയ്ക്കും ഇത് സഹായകരമാണ്. ഡ്യൂക്ക് 790-യുടെ പവർ പാർട്ട് വിൻഡ്‌സ്ക്രീൻ 7,868 രൂപക്കാണ് ലഭ്യമാവുക.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

ബാർ-എൻഡ് മിററുകൾ

കെടിഎം ഡ്യൂക്ക് 790-യിൽ പരമ്പരാഗത മിററുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. എന്നിരുന്നാലും പവർ പാർട്സ് ലിസ്റ്റിൽ വാഗ്ദാനം ചെയ്യുന്ന ബാർ-എൻഡ് മിററുകൾ ഉപയോഗിച്ച് ഡ്യൂക്കി 790-യുടെ സ്റ്റൈലിംഗ് വർധിപ്പിക്കാനാകും. അതോടൊപ്പം ബൈക്കിന് ഒരു ക്ലീനർ ലുക്ക് നൽകാനും സാധിക്കുന്നു. 9,866 രൂപയ്ക്കാണ് ഇവ ലഭ്യമാവുക.

Most Read: ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

കെടിഎം മൈ റൈഡ് (ബ്ലൂടൂത്ത് കണക്റ്റിവിറ്റി)

കെടിഎം ഡ്യൂക്ക് 790-യിൽ കമ്പനി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ല. എങ്കിലും ഉപഭോക്താക്കൾക്ക് അവരുടെ ബൈക്ക് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കുന്നതിനും ‘കെടിഎം മൈ റൈഡ്' പ്രവർത്തനത്തിലേക്ക് ആക്‌സസ് നേടുന്നതിനും പവർ പാർട്ട് ലിസ്റ്റിൽ നിന്ന് ഈ മൊഡ്യൂൾ വാങ്ങാൻ സാധിക്കും.

Most Read: 2020 ആഫ്രിക്കൻ ട്വിന്നിനെ ഹോണ്ട ആഗോള തലത്തിൽ അവതരിപ്പിച്ചു

ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

790 ഡ്യൂക്കിന്റെ ലോഞ്ചിംഗിൽ പവർ പാർട്ട് ആക്സസറിയായി റൈഡർ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുമെന്ന് കെടിഎം സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 790 Duke Power Parts Revealed For Indian Market. Read more Malayalamn
Story first published: Monday, September 30, 2019, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X