ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ഇന്ത്യൻ വിപണിയിലെ ആംപിയർ വെഹിക്കിൾസ് തങ്ങളുടെ ശ്രേണിയിലുള്ള മുഴുവൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കും ആനുകൂല്യങ്ങളും കിഴിവുകളും പ്രഖ്യാപിച്ചു. ഉത്സവ സീസൺ ആരംഭിക്കുന്നതോടെയാണ് പുതിയ ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചത്.

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

കമ്പനിയുടെ ആദ്യത്തെ ഉത്സവ പദ്ധതിയാണിത്. ഏതെങ്കിലും ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടർ സ്വന്തമാക്കുന്നതിലൂടെ മികച്ച ഇൻ-ക്ലാസ് ആനുകൂല്യങ്ങൾ കമ്പനി അവകാശപ്പെടുന്നു.

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

26,990 രൂപ വരെ വിലവരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിലുടനീളം കമ്പനി കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ആംപിയർ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നൽകുന്ന ഉത്സവ സീസൺ ആനുകൂല്യങ്ങൾക്ക് 2019 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 31 വരെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഭാഗമായ കമ്പനി വിപണിയിലെ പ്രധാന ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാതാക്കളിൽ ഒരാളാണ്. കുറഞ്ഞതും ഉയർന്നതുമായ ഇലക്ട്രിക്ക് സ്കൂട്ടറുകൾ ആംപിയർ വാഗ്ദാനം ചെയ്യുന്നു. അവ താങ്ങാവുന്നതും കാര്യക്ഷമവുമാണ്. ഡിസ്‌ക്കൗണ്ട്‌, ഫെസ്റ്റിവൽ സീസൺ ആനുകൂല്യങ്ങൾ കൂടാതെ, ആംപിയർ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

നിലവിൽ ആറ് ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഇന്ത്യൻ വിപണിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ V48, V48 Li, റിയോ, റിയോ Li, മാഗ്നസ്, സീൽ എന്നിവ ഉൾപ്പെടുന്നു. V48, റിയോ പോലുള്ള കുറഞ്ഞ വേഗതയുള്ള പതിപ്പ് മുതൽ സീൽ പോലുള്ള അതിവേഗ ഇലക്ട്രിക്ക് മോഡലുകൾ വരെ കമ്പനിയുടെ ശ്രേണിയിൽ ഉൾക്കൊള്ളുന്നു.

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ആംപിയർ വെഹിക്കിൾസിന്റെ മുൻനിര മോഡലായ സീലിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ മോഡൽ നല്ല പ്രകടനവും മികച്ച കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 60V / 30Ah അഡ്വാൻസ്ഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കിലേക്ക് 12 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോർ ഇണചേർന്നതാണ് ഈ ഇലക്ട്രിക്ക് സ്കൂട്ടർ.

Most Read: D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ഒറ്റ ചാർജിൽ പരമാവധി 75 കിലോമീറ്റർ ദൂരം സീൽ ഇലക്ട്രിക്ക് വാഗ്ദാനം ചെയ്യുന്നു. 55 കിലോമീറ്ററാണ് ഇതിന്റ ഉയർന്ന സ്പീഡ്. സീലിന്റെ ബാറ്ററികൾ പൂർണ്ണമായും ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. 130 കിലോഗ്രാം പേലോഡാണ് സ്‌കൂട്ടറിന് വഹിക്കാൻ കഴിയുന്നത്. ഒപ്പം രണ്ട് വർഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

സവിശേഷതകളുടെ കാര്യത്തിൽ, സീൽ ഇലക്ട്രിക്ക് സ്കൂട്ടറിൽ എൽഇഡി ഡിആർഎൽ, ഹെഡ്‌ലാമ്പുകൾ, ടൈൽ‌ലൈറ്റുകൾ, മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിൻഭാഗത്ത് ഡ്യുവൽ-ഷോക്ക് അബ്സോർബറുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, രണ്ട് റൈഡിംഗ് മോഡുകൾ (എക്കണോമി & സ്‌പോർട്ട്) വേർപെടുത്താവുന്ന ബാറ്ററി പായ്ക്ക് എന്നിവയുണ്ട്.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഉത്സവകാലത്ത് ആംപിയർ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഡിസ്‌ക്കൗണ്ടുകളും ആനുകൂല്യങ്ങളും

ഇന്ത്യൻ ഇ-മൊബിലിറ്റി ഇരുചക്ര വാഹന വിഭാഗത്തിലെ ജനപ്രിയ ബ്രാൻഡുകളിലൊന്നാണ് ആംപിയർ വെഹിക്കിൾസ്. ലോ-സ്പീഡ് കമ്മ്യൂട്ടർ ലെവൽ മുതൽ ഹൈ സ്പീഡ് റേഞ്ച് വരെയുള്ള നിരവധി ഇലക്ട്രിക്ക് സ്കൂട്ടറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആംപിയറിൽ നിന്നുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾ അവാൻ മോട്ടോഴ്‌സ്, ഓകിനാവ ശ്രേണി എന്നിവയോടാണ് വിപണിയിൽ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, September 25, 2019, 12:32 [IST]
English summary
Ampere Vehicles has announced festive season discounts and benefits. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X