D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു
തങ്ങളുടെ വാഹനനിരയിലുടനീളം വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഇസൂസു. V-ക്രോസ്, MU-X എന്നിവയുടെ ബേസ് വകഭേതങ്ങൾക്കും D-മാക്സ് , S-ക്യാബ് വാണിജ്യ പതിപ്പുകൾക്കുമാണ് ഈ ഓഫർ. പരിമിത കാലത്തേക്കുള്ള ഈ ഓഫർ 2019 ഒക്ടോബർ 31 വരെ ലഭ്യമാവും.

മോഡലുകളെയും വകഭേതങ്ങളും അനുസരിച്ച് 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇസൂസു ആനുകൂല്യങ്ങൾ. വാഹന വ്യവസായം വിൽപ്പന ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കൾ കിഴിവുകൾ നൽകുന്നത്.

ഡിസ്കൗണ്ടുകൾ കമ്പനി വാഗ്ദാനം ചെയ്യുമ്പോഴും, ഡീലർഷിപ്പുകൾ ഇപ്പോഴും നിർമ്മാതാക്കളിൽ നിന്ന് ഡിസ്കൗണ്ടിനെക്കുറിച്ച് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് പറയുന്നു.

ഇസൂസുവിന്റെ കിഴിവുകൾക്ക് ഡീലറുമാർ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് വിശ്വസിക്കാം. D-മാക്സ് V-ക്രോസ് ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് ബേസ് പതിപ്പിനും, MU-X എസ്‌യുവിക്കും ഡിസ്കൗണ്ടുകൾ ലഭിക്കാതെ യഥാക്രമം 16.54 ലക്ഷം, 27.35 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

വിപുലമായ ഡിസ്‌കൗണ്ടുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനും ഉത്സവ സീസൺ ആസ്വദിക്കാനും കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഇസൂസു വക്താവ് പറഞ്ഞു. ആനുകൂല്യങ്ങളും പ്രത്യേക ഓഫറുകളും 2019 ഒക്ടോബർ 31 വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഓട്ടോമാറ്റിക് ഗിയർബോസോടുകൂടിയ V-ക്രോസ് D-മാക്സ് Z പ്രസ്റ്റീജ് പതിപ്പ് ഇസൂസു അടുത്തിടെ പുറത്തിറക്കിയിരുന്നു. പിക്ക് അപ്പിന്റെ Z പ്രസ്റ്റീജ് പതിപ്പിന് 19.99 ലക്ഷം രൂപയാണ് വില, Z -ന്റെ ഇടത്തരം പതിപ്പിന് 17 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

148 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 1.9 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ഇസൂസു V-ക്രോസ് Z പ്രസ്റ്റീജ് പതിപ്പിൽ വരുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.
Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

D-മാക്സ് V-ക്രോസിന്റെ ബേസ്, മിഡ് വകഭേതങ്ങളിൽ 134 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. ഇരു വകഭേതങ്ങളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. എല്ലാ പതിപ്പുകളിലും കമ്പനിയുടെ ‘ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ' ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്.
Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

നിലവിലുള്ള ഇസൂസു മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്ന എല്ലാ എഞ്ചിനുകളും ബിഎസ്-IV കംപ്ലയിന്റാണ്. ഔദ്യോഗിക പ്രസ്താവനകളൊന്നും ഇല്ലെങ്കിലും, 2020 ഏപ്രിൽ സമയപരിധിക്ക് മുമ്പായി എഞ്ചിനുകൾ ബിഎസ്-VI പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി ഇസൂസു പരിഷ്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








