ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ച് വരവ് നടത്തുന്ന ജാവ ബൈക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. ക്ലാസിക് ലെജന്‍ഡ്‌സ് എന്ന സ്ഥാപനമാണ് ഇന്ത്യയില്‍ ജാവ ബൈക്കുകളുടെ ഡീലര്‍ഷിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജാവ ബൈക്കുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകര്യതയ്ക്ക് ആക്കം കൂട്ടി കമ്പനി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

ഇന്ത്യയില്‍ ജാവയുടെ നൂറാമത് ഡീലര്‍ഷിപ്പും ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിക്കുകയാണ്. സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നൂറാമത് ഡീലര്‍ഷിപ്പ് ആരംഭിച്ച വിവരം വാഹനലോകത്തോട് ജാവ വ്യക്തമാക്കിയത്.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

ഈയാഴ്ച തിരുപ്പതി, ഹൂബ്ലി, ജംഷഡ്പൂര്‍, തിന്‍സുകിയ എന്നിവിടങ്ങളിലും ഡീലര്‍ഷിപ്പുകള്‍ തുടങ്ങുന്നതായും ജാവ മോട്ടോര്‍സൈക്കിള്‍സ് അറിയിച്ചു. രാജ്യത്തെ എല്ലാ ജാവ ഡീലര്‍ഷിപ്പുകളും ഒരേ തീമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

പാശ്ചാത്യ ബൈക്ക് ഷോറൂമുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കഫേ മാതൃകയിലാണ് ജാവ ഡീലര്‍ഷിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ബുക്ക് ഷെല്‍ഫുകളും ക്ലാസിക്ക് പോപ് സംഗീതവും ഡീലര്‍ഷിപ്പിലെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Most Read:കെടിഎം ബൈക്കുകളുടെ വില കൂടി - പുതുക്കിയ വില ഇങ്ങനെ

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

കൂടാതെ ചില ജാവ മോഡലുകളുടെ പ്രദര്‍ശനവും ഡീലര്‍ഷിപ്പിലുണ്ട്. അതായത് ഒരു ആര്‍ട്ട് ഗ്യാലറിയുടെ അനുഭൂതിയായിരിക്കും ഇവ നല്‍കുക. ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ജാവ കബൈക്കിന് 1,64,000 രൂപയും ജാവ ഫോര്‍ടി ടുവിന് 1,55,000 രൂപയുമാണ് വില.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

2018 നവംബറില്‍ വിപണിയില്‍ അവതരിപ്പിച്ച ബൈക്കുകള്‍ക്ക് രാജ്യത്തുടനീളം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ബുക്കിംഗിലെ വര്‍ധനവ് കാരണം 2019 സെപ്റ്റംബര്‍ വരെ പുതിയ ബുക്കിംഗുകള്‍ നിര്‍ത്തിവയ്ക്കുന്നെന്ന തീരുമാനം പോലും കമ്പനിയ്ക്ക് എടുക്കേണ്ടതായി വന്നു.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഡീലര്‍ഷിപ്പുകളിലൂടെ ബുക്ക് ചെയ്തവര്‍ക്ക് എത്രയും വേഗത്തില്‍ ബൈക്കുകള്‍ എത്തിക്കാനുള്ള തിരക്കിലാണ് തങ്ങളെന്നും കമ്പനി അറിയിച്ചു.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

കഴിഞ്ഞ മാര്‍ച്ച് 30 -ന് ആദ്യ ബൈക്കിന്റെ ഡെലിവറി ജാവ നടത്തിയിരുന്നു. 2018 നവംബര്‍ 15, 16 തീയതികളില്‍ ബുക്ക് ചെയ്തവര്‍ക്കായിരിക്കും ആദ്യ ഡെലിവറി നടത്തുക.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

നവംബര്‍ 15 -ന് ബുക്ക് ചെയ്തവര്‍ക്ക് ഈ മാസവും 16 -ന് ബുക്ക് ചെയ്തവര്‍ക്ക് മെയ് മാസത്തിലുമായിരിക്കും ബൈക്കുകള്‍ ലഭിക്കുക. ശേഷമുള്ളവര്‍ക്ക് ജൂണില്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read:കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

293 സിസി DOHC ലിക്വിഡ് കൂളിംഗ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഇരു ജാവ ബൈക്കുകളിലുമുള്ളത്. ഇത് 26 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ഒറ്റ ചാനല്‍ എബിഎസ് നിലവാരമുള്ള ബൈക്കുകളിലെ പിന്‍ വീലില്‍ ഡ്രം ബ്രേക്കുമുണ്ട്.

ഡീലര്‍ഷിപ്പില്‍ സെഞ്ചുറിയടിച്ച് ജാവ

ഇരട്ട ചാനല്‍ എബിഎസും ഇരട്ട ഡിസ്‌ക്ക്‌ബ്രേക്കിലും ജാവ ബൈക്കുകളെ എത്തിട്ടുണ്ട് കമ്പനി. ഈ നിലവാരത്തിലുള്ള ജാവയ്ക്ക് 1,73,942 രൂപയും 1,62,942 രൂപയുമാണ്. ഈ വര്‍ഷം അവസാനത്തോടെ പെറാക്കെന്ന മറ്റൊരു ബൈക്ക് കൂടി പുറത്തിറക്കാനിരിക്കുകയാണ് ജാവ. പെറാക്കിലെ 334 സിസി ശേഷിയുള്ള ലിക്വിഡ് കൂളിംഗ് എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കുന്നതാണ്.

More from DriveSpark

Article Published On: Monday, April 15, 2019, 17:32 [IST]
English summary
100 Dealerships In Just Four Months, Jawa Motorcycles Posts Unprecedented Growth: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X