ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് ജാവ. രണ്ടാം വരവില്‍ ജാവ, ജാവ 42, പെറാക്ക് എന്നീ മൂന്ന് മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

അടുത്തിടെയാണ് മൂന്നാം മോഡലായ ബോബര്‍ ശൈലിയിലുള്ള പെറാക്കിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ജാവ, ജാവ 42 മോഡലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയെങ്കിലും പെറാക്കിനായി കാത്തിരിക്കേണ്ടി വന്നു.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

ഇപ്പോഴിതാ വാഹനത്തിനുള്ള ബുക്കിങ് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ മുതല്‍ പേറാക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ബുക്ക് ചെയ്യുന്ന ബൈക്കുകളുടെ എണ്ണത്തില്‍ കമ്പനി പരിമിതി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

ശ്രേണിയിലെ മറ്റേതൊരു മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഡിസൈന്‍ ശൈലിയാണ് പെറാക്ക് വാഗ്ദാനം ചെയ്യുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിട്ടുള്ളത്.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

Most Read: 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പെറാക്കിനുള്ളത്.

Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

Most Read: 250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ജാവ പെറാക്കിനായുള്ള ബുക്കിങ് ജനുവരിയില്‍ ആരംഭിക്കും

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിന്റെ ഭാഗമായി ബിഎസ് 6 നിലവാരത്തിലുള്ളതാണ് ഈ എന്‍ജിനെന്നതും സവിശേഷതയാണ്. വ്യത്യസ്ഥമായ രൂപകല്‍പ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.

Article Published On: Monday, December 30, 2019, 14:46 [IST]
English summary
Jawa Perak Bookings To Begin In January 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X