ജാവ പെറാക്ക് ബോബർ പുറത്തിറങ്ങി; വില 1.94 ലക്ഷം
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാം മോഡലായ ബോബർ ശൈലിയിലുള്ള പെറാക്കിനെയും ജാവ പുറത്തിറക്കി. കൃത്യമായി ഒരു വർഷം മുമ്പ് ജാവ, ജാവ 42 എന്നിവയോടൊപ്പം ഫാക്ടറി കസ്റ്റം ബോബർ പെറാക്ക് മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പെറാക്കിനായുള്ള ബുക്കിങ് നിർമ്മാതാക്കൾ ജനുവരി ഒന്നിന് ആരംഭിക്കും. മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ഉടൻ തന്നെ ഉണ്ടാവും എന്നും കമ്പനി അറിയിച്ചു.

ശ്രേണിയിലെ മറ്റേതൊരു മോഡലിൽ നിന്നും വളരെ വ്യത്യസ്തമായൊരു ഡിസൈൻ ശൈലിയാണ് പെറാക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ ജാവയിൽ നിന്ന് വിൽപ്പനയ്‌ക്കെത്തുന്ന നിലവിലെ രണ്ട് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാവ മോട്ടോർസൈക്കിളുകളിൽ നിന്നുള്ള ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിളിന് കുറച്ചുകൂടി ശക്തിയേറിയ എഞ്ചിനാണ് കമ്പനി നൽകുന്നത്.

334 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനുള്ള ജാവ പെറാക്ക് 30 bhp കരുത്തും 31 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളുമായാണ് മോട്ടോർസൈക്കിൾ എത്തുന്നത്. പിന്നിൽ മോണോ ഷോക്ക് സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നു.

1950 കളിൽ നിന്നുള്ള യഥാർത്ഥ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങുമായിട്ടാണ് ജാവ പെറാക്ക് വരുന്നത്.

വിശാലമായ ഹാൻഡിൽബാറുകളും ബാർ-എൻഡ് മിററുകളുമാണ് വാഹനത്തിൽ. ജാവ പെറാക്കിന്റെ വശങ്ങൾക്ക് ഒരു സവിശേഷ ഡിസൈൻ വാഗ്ദാനം ചെയ്യുന്നു.

സിംഗിൾ-സീറ്റ് ഘടനയ്ക്കൊപ്പം ഇന്ധന-ടാങ്കിന്റെ കണ്ണുനീർ തുള്ളി കണക്കിനുള്ള ആകാരം, ബാക്കിയുള്ളവയിൽ നിന്ന് പെറാക്കിനെ വേറിട്ടു നിർത്താൻ സഹായിക്കുന്നു. മോട്ടോർസൈക്കിളിന്റെ ഫ്രെയിമിന്റെ ഭൂരിഭാഗവും ദൃശ്യമാണ്.
Most Read: ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

പെറാക്കിന്റെ പിൻ ഭാഗത്തെ ഡിസൈൻ ചുരുങ്ങിയതും എന്നാൽ അതുല്യവുമായ സ്റ്റൈലിംഗ് വെളിവാക്കുന്നതാണ്. വാഹനത്തിന്റെ സീറ്റിന് താഴെയായി ടെയിൽ ലാമ്പുകൾ പിൻ ഫെൻഡറിലാണ് ഒരുക്കിയിരിക്കുന്നത്. ഫെൻഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നത്.
Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

പുതിയ ജാവ പെറാക്ക് ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്, ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ ഇരട്ട-ചാനൽ ABS പിന്തുണയ്ക്കുന്നു, ലെതറിൽ പൊതിഞ്ഞ സീറ്റുകളാണ്.
Most Read: പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

വ്യത്യസ്ഥമായ രൂപകൽപ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ബെനെല്ലി ഇംപീരിയാലെ 400 എന്നിവയാണ് പ്രധാന എതിരാളികൾ.


Click it and Unblock the Notifications








