പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

ഇറ്റാലിയിൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബെനലി തങ്ങളുടെ അഡ്വഞ്ചർ ടൂറർ മോഡലുകളായ TRK 502, TRK 502 X എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പിനെ അവതരിപ്പിച്ചു. മിലാനിൽ നടക്കുന്ന EICMA 2019 മോട്ടോർ ഷോയിലാണ് രണ്ട് മോഡലുകളെയും കമ്പനി പ്രദർശിപ്പിച്ചത്.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

TRK 502, TRK 502 X മോട്ടോർസൈക്കിളുകൾ ഇതിനകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്. പരിഷ്ക്കരിച്ച രണ്ട് മോഡലുകളും 2020-ൽ ഷോറൂമുകളിൽ എത്തുമെന്ന് ബെനലി അറിയിച്ചിട്ടുണ്ട്. 2020 TRK 502, TRK 502 X എന്നിവ അവയുടെ ഏറ്റവും പുതിയ നവീകരണത്തിൽ ഒരു വലിയ വിഷ്വൽ പരിഷ്ക്കരണങ്ങളൊന്നും നൽകുന്നില്ല എന്നതാണ് വാസ്തവം.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

അതിനാൽ, രണ്ട് മോട്ടോർസൈക്കിളുകളിലും പരിചിതമായ, അഡ്വഞ്ചർ-ടൂറിംഗ് സ്റ്റൈലിംഗ് തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. , അതിൽ വിൻഡ്‌സ്ക്രീൻ, എയർ ഡിഫ്ലെക്ടറുകൾ എന്നിവയുള്ള സെമി ഫെയറിംഗ് ഡിസൈനും എൽഇഡി ഡിആർഎല്ലുകളുള്ള ഇരട്ട-പോഡ് ഹെഡ്‌ലൈറ്റുകളും

ഉൾപ്പെടുന്നു.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

ആധുനികവും ആകർഷകവുമായ രൂപത്തിന് പുതിയ ഗ്രാഫിക്സും പ്ലാസ്റ്റിക് ടെക്സ്ചറുകളും TRK 502-ന് ലഭിക്കുന്നുണ്ടെന്ന് ബെനലി അവകാശപ്പെടുന്നു. ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, TRK ലോഗോയുള്ള പുതിയ റിയർ-വ്യൂ മിറർ ഡിസൈൻ, പുതിയ ഹാൻഡ് ഗ്രിപ്പുകൾ എന്നിവയിൽ 502 X-ന് കൂടുതൽ മാറ്റങ്ങൾ ലഭിക്കുന്നു.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

പുതിയ ഹാൻഡിൽബാറും ക്ലച്ച് ലിവറും ഇപ്പോൾ ക്രമീകരിക്കാവുന്നതാണ്. അലുമിനിയം അലോയ്, പുതിയ സീറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പുതിയ റിയർ പന്നിയർ റാക്ക് കൂടുതൽ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

ഓഫ്-റോഡ് പതിപ്പായ 502 X-ൽ യഥാക്രമം 110 / 80-19, 150 / 70-17 സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 19 ഇഞ്ച് മുൻ 17 ഇഞ്ച് പിൻ അലുമിനിയം അലോയ് വീലുകളും ലഭിക്കുന്നു. ഈ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ TRK 502-ന് ട്യൂബ് ലെസ് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

500 സിസി ഇൻ‌ലൈൻ ഇരട്ട-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 8-വാൽവ് DOHC എഞ്ചിനാണ് രണ്ട് മോഡലുകൾക്കും കരുത്തേകുന്നത്. ഇത് 8500 rpm-ൽ 47.6 bhp കരുത്തും 6000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

രണ്ട് വാഹനങ്ങളും സ്റ്റീൽ പ്ലേറ്റുകളുള്ള ഒരു ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് നിർമ്മിച്ചിരിക്കുന്നത്. മുൻവശത്ത് 50 mm ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

മുൻവശത്തെ സസ്‌പെൻഷൻ ട്രാവൽ (140 mm) രണ്ട് മോട്ടോർസൈക്കിളുകളിലും സമാനമാണ്. TRK 502 X ന് പിന്നിൽ 62 mm സസ്പെൻഷൻ ട്രാവലും TRK 502-ന് 45 mm സസ്പെൻഷൻ ട്രാവലുമാണ് ലഭിക്കുന്നത്.

Most Read: എക്സ്പൾസ് 200-ന്റെ റാലി കിറ്റ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

രണ്ട് മോഡലുകളിലെയും ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ മുൻവശത്ത് ഇരട്ട 320 mm ഫ്രണ്ട് ഡിസ്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും TRK 502-ൽ 4-പിസ്റ്റൺ കാലിപ്പറാണ് ബെനലി വാഗ്ദാനം ചെയ്യുന്നത്. അതേസമയം TRK 502 X-ൽ 2-പിസ്റ്റൺ കാലിപ്പറും ലഭ്യമാകുന്നു. രണ്ട് ബൈക്കുകളുടെയും പിൻഭാഗത്ത് സിംഗിൾ-പിസ്റ്റൺ കോളിപ്പർ ഉള്ള 260 mm ഡിസ്ക് ഉൾപ്പെടുത്തിയിരിക്കുന്നു.

പരിഷ്ക്കരിച്ച TRK 502, TRK 502 X മോഡലുകൾ അവതരിപ്പിച്ച് ബെനലി

രണ്ട് മോട്ടോർസൈക്കിളുകളും നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വൈറ്റ്, റെഡ്, ബ്ലൂ, ആന്ത്രാസൈറ്റ് ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ബെനലി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
2020 Benelli TRK 502 and TRK 502 X unveiled. Read more Malayalam
Story first published: Tuesday, November 12, 2019, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X