ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ അഡ്വഞ്ചർ ടൂറർ മോഡലായ ഹിമാലയനിൽ പുതിയ കളർ സ്കീം അവതരിപ്പിച്ചു.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

റെഡ്-ബ്ലാക്ക് ഡ്യുവൽ ടോൺ, വെറ്റ്-ബ്യൂ ഡ്യുവൽ ടോൺ, ഗ്രേവൽ ഗ്രേ എന്നീ മൂന്ന് നിറഭേദങ്ങളാണ് ഹിമാലയൻ അഡ്വഞ്ചർ ടൂററിൽ കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സ്നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് എന്നിങ്ങനെ മൂന്ന് വർണ്ണ ഓപ്ഷനുകളിലും വാഹനം വിപണിയിലെത്തും.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

ഫ്യുവൽ ടാങ്ക്, ഫ്യുവൽ ടാങ്ക് ഗാർഡ്, റിയർ ലഗേജ് റാക്ക് എന്നിവയിൽ ഡ്യുവൽ ടോൺ നൽകിയിരിക്കുന്നത്. ഇവയൊഴിച്ചു നിർത്തിയാൽ മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നുമില്ല.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

ഹിമാലയന്റെ ഈ പുതിയ വർ‌ണ്ണ ഓപ്ഷനുകൾ‌ കേവലം ഷോപീസുകൾ‌ മാത്രമായിരിക്കാമെങ്കിലും അടുത്ത വർഷം ഇന്ത്യയിൽ റോയൽ‌ എൻ‌ഫീൽ‌ഡ്‌ അവതരിപ്പിക്കുന്ന ബി‌എസ്‌-VI മോഡലിന്റെ നവീകരണത്തിന്റെ ഭാഗമായി ജനപ്രിയ അഡ്വഞ്ചർ ടൂററിൽ പുതിയ കളർ‌ സ്കീമുകൾ‌ അവതരിപ്പിക്കാൻ‌ സാധ്യതയുണ്ട്.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

ബിഎസ്-IV 411 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് നിലവിൽ ഹിമാലയന് കരുത്തേകുന്നത്. ഇത് പരമാവധി 25.4 bhp കരുത്തിൽ 32 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 2020-ൽ പുറത്തിറങ്ങുന്ന ബിഎസ്-VI പതിപ്പ് മാറ്റങ്ങളൊന്നുമില്ലാതെ ഇതേ ഔട്ട്‌പുട്ടുകൾ നിലനിർത്തിയേക്കുമെന്നാണ് പ്രതീക്ഷ.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ഫ്രെയിമിലാണ് റോയൽ എൻ‌ഫീൽഡ് ഹിയാമലയൻ അഡ്വഞ്ചർ ടൂററിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മുന്നിൽ ലോംഗ്-ട്രാവൽ ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് വാഹത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

മോട്ടോർ സൈക്കിളിൽ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകൾ ഉപയോഗിക്കുന്നു. ഇവ യഥാക്രമം 90/90, 120/90 സെക്ഷൻ ടയറുകളുമായി വിപണിയിലെത്തുന്നു.

Most Read: എക്സ്പൾസ് 200-ന്റെ റാലി കിറ്റ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

രണ്ട് പിസ്റ്റൺ കാലിപ്പർ ഉള്ള 300 mm ഫ്രണ്ട് ഡിസ്കും സിംഗിൾ പിസ്റ്റൺ കാലിപ്പർ ഉള്ള 240 റിയർ യൂണിറ്റും ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. സുരക്ഷക്കായി ഇരട്ട-ചാനൽ എബി‌എസും സ്റ്റാൻഡേർഡായി റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു.

Most Read: 2020 CBR1000RR-R ഫയർബ്ലേഡ്, ഫയർബ്ലേഡ് SP മോഡലുകളെ അവതരിപ്പിച്ച് ഹോണ്ട

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

1.81 ലക്ഷം രൂപയാണ് ഹിമാലയന്റെ എക്സ്ഷോറൂം വില. ഈ എഞ്ചിൻ ശേഷിയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർ സൈക്കിളാണിത് എന്നതും ശ്രദ്ധേയമാണ്. ബി‌എം‌ഡബ്ല്യു G310GS, കവാസാക്കി വെർസിസ്-X 300 എന്നിവയാണ് ഹിമാലയന്റെ എതിരാളികൾ. മിലാനിൽ നടക്കുന്ന EICMA-ൽ അരങ്ങേറിയ കെടിഎം 390 അഡ്വഞ്ചർ ഈ ശ്രേണിയിലേക്ക് ഉടൻ എത്തും.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

റോയൽ എൻഫീൽഡ് നിലവിൽ തങ്ങളുടെ മുഴുവൻ മോഡലുകളെയും വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

മറ്റ് ജനപ്രിയ മോഡലുകളായ കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ 650 ഇരട്ടകൾക്കായിരിക്കും ആദ്യം ബിഎസ്-VI പരിഷ്ക്കരണം ലഭിക്കുമെന്നാണ് സൂചന. തുടർന്ന് ബുള്ളറ്റ് സ്റ്റാൻഡേർഡ്, ക്ലാസിക്ക്, തണ്ടർബേർഡ്, ഹിമാലയൻ മോഡലുകളിലേക്കും നവീകരണമെത്തും.

More from DriveSpark

Article Published On: Friday, November 8, 2019, 11:05 [IST]
English summary
Royal Enfield Himalayan showcased in three new colours. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X