നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി
ബൈക്ക് പ്രേമികളെ സംബന്ധിച്ച് കവാസാക്കിയുടെ ബൈക്കുകളോട് എന്നും ഒരു പ്രത്യേക സ്‌നേഹം തന്നെയുണ്ട്. കവാസാക്കിയുടെ ബൈക്ക് എന്ന് പറയുമ്പോള്‍ ആദ്യം മനസിലെത്തുന്നതും നിഞ്ച എന്ന മോഡല്‍ തന്നെയാകും.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിഞ്ച 300-നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി. ബിഎസ് VI മോഡലുകളെയാണ് പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബിഎസ് IV എഞ്ചിന്‍ പതിപ്പുകളെ പിന്‍വലിച്ച് ബിഎസ് VI മോഡലുകളെ അവതരിപ്പിച്ചേക്കാമെന്നും, നിഞ്ച 300 -നെ പിന്‍വലിച്ച് നിഞ്ച 400 -നെ വിപണിയില്‍ എത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കവാസാക്കിയില്‍ നിന്ന് പുറത്തെത്തുന്ന എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച 300, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ്. 2020 ഏപ്രില്‍ ഒന്നിന് മുന്‍പേ ബിഎസ് VI പതിപ്പ് എത്തില്ലെങ്കിലും, ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ വാഹനം വിപണയില്‍ എത്തിയേക്കുമെന്നാണ് സൂചന.

നിഞ്ച 300-ന് വിപണിയില്‍ ഏകദേശം 2 ലക്ഷം രൂപ എക്‌സ്‌ഷോറും വില വരുമ്പോള്‍ നിഞ്ച 400-യുടെ വില ഏകദേശം 5 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. 2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

തുടക്കത്തില്‍ വില കൂടുതല്‍ ആയിരുന്നതുകൊണ്ട് പിന്നീട് വാഹനം പ്രാദേശികമായി നിര്‍മ്മിച്ചതോടെയാണ് വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായത്.

നിഞ്ച 300-ന്റെ എബിഎസ് പതിപ്പിനെയും കമ്പനി വിപണയില്‍ അവതരിപ്പിച്ചിരുന്നു. എബിഎസിനെപ്പം ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. നിഞ്ചയുടെ പ്രധാന മോഡലായ ZX-10R മോഡലിനോട് ഏറ്റവുമധികം സാമ്യം തോന്നിക്കുന്ന മോഡലാണ് നിഞ്ച 300.
Most Read: ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ഫെയറിംഗിലുള്ള നിഞ്ച ബ്രാന്‍ഡിംഗ്, ഇരട്ട ഹെഡ്‌ലാമ്പ് ഘടന, വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ നിഞ്ച 300 -യുടെ സവിശേഷതകളാണ്. 296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഈ എഞ്ചിന്‍ 38bhp കരുത്തും 27Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ഗിയര്‍ബോക്സിനുണ്ട്.
Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹൈ-ടെന്‍സില്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന ബൈക്കിന് ഉയര്‍ന്ന ദൃഢതയാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. കെടിഎം RC390, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് കവാസാക്കി നിഞ്ച 300 -ന്റെ എതിരാളികള്‍.


Click it and Unblock the Notifications