ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

പതിവ് ഹൈവേ ഉപയോഗത്തിനായി വ്യക്തിഗത വാഹനങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ ജനസംഖ്യ തങ്ങളുടെ വാഹനങ്ങളുടെ മുൻ വിൻഡ്ഷീൽഡിൽ ഫാസ്റ്റ് ടാഗുകൾ ഓഡർ ചെയ്യുന്നതിലും ഒട്ടിക്കുന്നതിലുമുള്ള തിരക്കിലാണ്.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ഉപഭോക്താക്കളുടെ എണ്ണവും, ഡിമാൻഡും വർദ്ധിക്കുന്നതിനാൽ സപ്ലൈ പ്രശ്നങ്ങൾ, മൊത്തത്തിലുള്ള ആശയക്കുഴപ്പം എന്നിവ കാരണം ഇന്ത്യൻ സർക്കാർ RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ടാഗുകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 -ലേക്ക് നീട്ടി.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

പതിവ് ടോളുകളിൽ പണമടയ്ക്കുന്നതിനേക്കാൾ ഫാസ്റ്റാഗിന്റെ യഥാർത്ഥ നേട്ടങ്ങളെയും ഉപയോഗങ്ങളേയും കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

എന്നിരുന്നാലും, ഫാസ്റ്റ് ടാഗ് ഡാറ്റ ഉപയോഗിച്ച് കുറ്റകൃത്യം നടന്ന സമയം മുതൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മോഷ്ടിച്ച വാഹനം പിടിക്കാൻ പൂനെ പൊലീസ് വകുപ്പിന് കഴിഞ്ഞു. അത്തരത്തിൽ ഫാസ്റ്റ് ടാഗിന്റെ ഒരു അധിക നേട്ടമാണ് ഇവിടെ ഞങ്ങൾ പങ്കിടുന്നുത്.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

രാജേന്ദ്ര ജഗ്‌താപ് എന്ന കാർവേനഗറിൽ നിന്നുള്ള ഒരു നഗര അധിഷ്ഠിത ബിൽഡർ ഓഗസ്റ്റിൽ വാങ്ങിയ പുത്തൻ മഹീന്ദ്ര സ്കോർപിയോ മോഷ്ടിക്കപ്പെട്ടു.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച (23/12/19) തലേഗാവ് ടോൾ ബൂത്തിൽ നിന്ന് പുലർച്ചെ 4:38 ഉം രാവിലെ 5:50 ന് പനവേലിൽ (പൂനെ-മുംബൈ ഹൈവേയിൽ) നിന്നും രണ്ട് ഫാസ്റ്റ് ടാഗ് അലേർട്ടുകൾ ജഗ്‌താപ്പിന് ലഭിച്ചു.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

അതിരാവിലെ ആയതിനാൽ, ഫോൺ ആദ്യ അലേർട്ട് വന്നപ്പോൾ ജഗ്‌താപ് ഉറങ്ങുകയായിരുന്നു. രണ്ടാമത്തെ അലേർട്ട് വരുമ്പോഴേക്കും അദ്ദേഹം ഉണർന്നിരുന്നു.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ആദ്യം ചെറിയ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും, ജഗ്‌താപ് തന്റെ വീടിന് പുറത്തേക്ക് ഓടിയെത്തിയപ്പോൾ വെളിയിൽ പാർക്ക് ചെയ്തിരുന്ന സ്കോർപിയോയെ കാണാനില്ല.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

സമയം പാഴാക്കാതെ ജഗ്‌താപും മകനും വാർജെ മാൽവാഡി പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും അവിടെ നിന്ന് കാർവേനഗർ പൊലീസ് ചൗക്കിയിലേക്ക് ഇവരെ കൊണ്ടുപോയി. ജി‌പി‌എസും ഫാസ്റ്റ് ടാഗ് റീഡിംഗുകളും ഉപയോഗിച്ച് ചൗക്കിയിലെ കോൺസ്റ്റബിൾ ഗോവിന്ദ് പാണ്ഡാരെ എസ്‌യുവി താനെയിൽ എവിടെയോ ഉണ്ടെന്ന് കണ്ടെത്തി.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

മുംബ്ര പൊലീസ് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ ബന്ധപ്പെടുകയും ഏകദേശം വാഹനത്തിന്റെ ലൊക്കേഷൻ പങ്കുവെക്കുകയും ചെയ്തു. വേഗത്തിലുള്ള സംയുക്ത പ്രവർത്തനങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്ന താനെ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ വാഹനം മോഷണം പോയ വിവരവും ലൊക്കേഷനും പൂനെ കൺട്രോൾ റൂം അറിയിച്ചു.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ഒടുവിൽ, കാസർവടവലി പൊലീസിന്റെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട വാഹനം ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപം താനെയിലെ ഘോദ്ബന്ദർ റോഡിനടുത്ത് രാവിലെ എട്ടുമണിയോടെ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

കുറ്റവാളികൾ ഇതിനകം ഓടി രക്ഷപ്പെട്ടിരുന്നു. സ്കോർപിയോ പിന്നീട് അതിന്റെ ഉടമയ്ക്ക് തിരികെ നൽകി, സംഭവത്തിൽ സംശയിക്കപ്പെടുന്നവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

സംഭവം വെളിച്ചത്തുവന്ന നിമിഷം, ഫാസ്റ്റ് ടാഗുകളുടെ ഏക ലക്ഷ്യം ടോൾ ബൂത്തുകളിലെ ദീർഘനാളത്തെ കാത്തിരിപ്പ് വെട്ടിക്കുറയ്ക്കുന്നതിന് മാത്രമായി പരിമിതപ്പെടുന്നതല്ല എന്ന് വ്യക്തമായി കഴിഞ്ഞു.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

മുമ്പ് സൂചിപ്പിച്ചതുപോലെ, ഫാസ്റ്റ് ടാഗുകൾ അടിസ്ഥാനപരമായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ പേയ്മെന്റ് ആപ്ലിക്കേഷനിലേക്കോ (വിതരണക്കാരനെ ആശ്രയിച്ച്) ലിങ്കുചെയ്യാൻ കഴിയുന്ന RFID ടാഗുകളാണ്.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

ടോൾ ഫീസ് പ്രധാന അക്കൗണ്ടിൽ നിന്ന് അല്ലെങ്കിൽ പ്രീപെയ്ഡ് റീചാർജ് വഴി തനിയെ അടഞ്ഞ് പൊയ്ക്കോളും. നിലവിൽ, രാജ്യത്തൊട്ടാകെയുള്ള പ്രധാന ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് മാത്രം, ക്യാഷ് + ഫാസ്റ്റ് ടാഗ് പാതകളുണ്ട്.

ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

എന്നിരുന്നാലും, ഫാസ്റ്റ് ടാഗ് വാങ്ങുന്നതിനുള്ള സമയപരിധി അതിവേഗം അടുക്കുമ്പോൾ, വരും ദിവസങ്ങളിൽ ക്യാഷ് + ഫാസ്റ്റ് ടാഗ് പാതകളുടെ എണ്ണം തീർച്ചയായും കുറയും.

Most Read Articles

Malayalam
English summary
Stolen Vehicle recovered in Five hours thanks to Fast Tag. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X