വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

കെടിഎം 125 ഡ്യൂക്ക്. ഇന്ത്യയില്‍ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നിട്ടുള്ള ഏറ്റവും പുതിയ ബൈക്ക്. കുഞ്ഞന്‍ ഡ്യൂക്കെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും കമ്മ്യൂട്ടര്‍ ബൈക്കുകള്‍ തിങ്ങിനിറഞ്ഞ 125 സിസി ശ്രേണിയില്‍ ഉയര്‍ന്ന വിലനിലവാരമാണ് മോഡല്‍ പുലര്‍ത്തുന്നത്. വില കൂടുതലായതുകൊണ്ട് 125 ഡ്യൂക്ക് വാങ്ങാന്‍ ആളുകള്‍ കുറവായിരിക്കുമെന്ന് വാദിച്ചവര്‍ ഏറെ.

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

പക്ഷെ കെടിഎം 125 ഡ്യൂക്ക് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബൈക്കിന് പ്രചാരത്തിന് വില തടസം നില്‍ക്കുന്നില്ല. 2018 നവംബറില്‍ വില്‍പ്പനയ്‌ക്കെത്തിയത് മുതല്‍ 1,424 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ഓരോമാസവും 125 ഡ്യൂക്ക് നേടുന്നുണ്ട്. പോയമാസം 3,014 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച 125 ഡ്യൂക്ക്, നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കെടിഎം ബൈക്കാണ്.

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

കാലങ്ങളായി 200 ഡ്യൂക്കായിരുന്നു ഈ പദവിയില്‍. ഇപ്പോള്‍ 200 ഡ്യൂക്കിനെ മറികടന്ന് പുതിയ 125 ഡ്യൂക്ക് സ്ഥാനം കൈയ്യേറി. ഇന്ത്യന്‍ വിപണിയില്‍ 1.18 ലക്ഷം രൂപയ്ക്കാണ് കെടിഎം 125 ഡ്യൂക്ക് വില്‍പ്പനയ്ക്ക് വരുന്നത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിന് താഴെ സ്ഥാനം.

Most Read: വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

ബൈക്കില്‍ തുടിക്കുന്ന 124.7 ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9,250 rpm -ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ആകെ ഭാരം 142 കിലോ. ഇന്ധനശേഷി 10.2 ലിറ്റര്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബേബി ഡ്യൂക്കിന് കഴിയും.

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ അരങ്ങുവാഴുന്ന 125 സിസി ശ്രേണിയില്‍ ട്രെല്ലിസ് ഫ്രെയിമും അലൂമിനിയം സ്വിങ്ങ്ആമും അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് കെടിഎം 125 ഡ്യൂക്ക്. 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും പത്തുവിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 300 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 230 mm ഡിസ്‌ക്കുമാണ് വേഗം നിയന്ത്രിക്കാനുള്ളത്.

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ ബൈക്കിനുണ്ട്. അതേസമയം രാജ്യാന്തര വിപണിയിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമായ പതിപ്പാണ് ഇവിടെ വില്‍പ്പനയ്ക്കു എത്തുന്നത്. 390 ഡ്യൂക്കിനോടാണ് രാജ്യാന്തര വിപണിയില്‍ 125 ഡ്യൂക്കിന് സാമ്യം. എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് മുന്‍തലുറ 200 ഡ്യൂക്ക് മോഡലാണ് പ്രചോദനം.

Most Read: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

വില തടസ്സമല്ല, കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റ്

ഇക്കാരണത്താല്‍ എല്‍ഇഡി ഹെഡ്‌ലാമ്പോ, ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററോ 125 ഡ്യൂക്കിന് ലഭിക്കുന്നില്ല. മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്കു വരിക. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ യമഹ R15 V3.0, ടിവിഎസ് അപാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 മോഡലുകളുമായാണ് കെടിഎം 125 ഡ്യൂക്കിന്റെ മത്സരം.

More from DriveSpark

Article Published On: Friday, March 22, 2019, 10:54 [IST]
English summary
KTM 125 Duke Sells 3,014 Units In February 2019. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X