വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

2017 നവംബറിലാണ് സുസുക്കി ഇന്‍ട്രൂഡര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് കടന്നുവന്നത്. മുതിര്‍ന്ന ഇന്‍ട്രൂഡര്‍ 1200 -യെ പകര്‍ത്തി ഒരുങ്ങിയ കുഞ്ഞന്‍ ഇന്‍ട്രൂഡര്‍ 150, ആദ്യമാസങ്ങളില്‍ കൗതുകമുണര്‍ത്തി. തുടക്കകാലത്ത് പ്രതിമാസം മൂവായിരത്തില്‍പ്പരം ഇന്‍ട്രൂഡര്‍ യൂണിറ്റുകള്‍ രാജ്യത്ത് വില്‍ക്കപ്പെട്ടു. പക്ഷെ കഴിഞ്ഞ ആറുമാസമായി ഇന്‍ട്രൂഡറിന് ശനിദശയാണെന്ന് പറയേണ്ടിവരും.

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പോയമാസം വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആകെ 2,728 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ഇന്‍ട്രൂഡറിന് കുറിക്കാനായുള്ളൂ. കഴിഞ്ഞ സെപ്തംബറില്‍ സുസുക്കി വിറ്റത് 954 ഇന്‍ട്രൂഡര്‍ യൂണിറ്റുകള്‍. ഒക്ടോബറില്‍ വില്‍പ്പന 929 യൂണിറ്റായി ഇടിഞ്ഞു. നവംബറില്‍ കാര്യങ്ങള്‍ വീണ്ടും പരുങ്ങലിലായി. ഇതേ മാസം വിൽപ്പന 497 യൂണിറ്റിലേക്ക് കൂപ്പുകുത്തി.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

ഡിസംബറില്‍ 348 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച ബൈക്ക്, ജനുവരിയിലും ഫെബ്രുവരിയിലും ഒരൊറ്റ യൂണിറ്റുപോലും വിറ്റുപോവാതെ ഡീലര്‍ഷിപ്പുകളില്‍ കിടക്കുകയാണ്. പ്രാരംഭ ക്രൂയിസര്‍ ശ്രേണിയില്‍ ബജാജ് അവഞ്ചറിനെ വെല്ലുവിളിച്ചാണ് ഇന്‍ട്രൂഡറുമായി സുസുക്കി രംഗപ്രവേശം ചെയ്തത്. വലുപ്പമാണ് ഇന്‍ട്രൂഡറിന്റെ പ്രധാന ആകര്‍ഷണം.

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

ഇന്‍ട്രൂഡറിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14.5 bhp കരുത്തും (8,000 rpm) 14 Nm torque (6,000 rpm) ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇന്ധനക്ഷമത കുറയാതെ മികവുറ്റ ആക്‌സിലറേഷനും കരുത്തുത്പാദനവും ഉറപ്പുവരുത്തുന്ന സുസുക്കി ഇക്കോ പെര്‍ഫോര്‍മന്‍സ് സാങ്കേതികവിദ്യ ഇന്‍ട്രൂഡറിന്റെ ഭാഗമാവുന്നു.

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുമാണ് മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്ക് യൂണിറ്റുകള്‍ ഇന്‍ട്രൂഡറിന്റെ വേഗം നിയന്ത്രിക്കും. മുന്‍ ടയറിന് എബിഎസ് സുരക്ഷയുമുണ്ട്.

Most Read: പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

സ്മാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പ്രശസ്ത ഇന്‍ട്രൂഡര്‍ ചിഹ്നം പതിഞ്ഞ ഇന്ധനടാങ്ക്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഇരട്ട ബാരല്‍ എക്‌സ്‌ഹോസറ്റ് എന്നിവയെല്ലാം ഒറ്റനോട്ടത്തില്‍ ഇന്‍ട്രൂഡറിന്റെ വിശേഷങ്ങളാണ്. വിപണിയില്‍ ഒരുലക്ഷം രൂപയാണ് സുസുക്കി ഇന്‍ട്രൂഡര്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് വില. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് 1.07 ലക്ഷം രൂപ വില കുറിക്കുന്നു.

വാങ്ങാന്‍ ആളില്ലാതെ സുസുക്കി ഇന്‍ട്രൂഡര്‍, ഈ വര്‍ഷം ഒരെണ്ണം പോലും വിറ്റുപോയില്ല

വില്‍പ്പന ഒട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്‍ട്രൂഡര്‍ ഉത്പാദനം തുടരുമോയെന്ന കാര്യത്തില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കമ്പനി തീരുമാനിച്ചേക്കും. എന്തായാലും ഇപ്പോഴുള്ള സ്‌റ്റോക്ക് വിറ്റുതീരുന്നത് വരെ പുതിയ യൂണിറ്റുകള്‍ ഏറ്റെടുക്കേണ്ടെന്ന് ഡീലര്‍ഷിപ്പുകള്‍ തീരുമാനിച്ചതായാണ് വിവരം.

Most Read Articles

Malayalam
English summary
Suzuki Intruder Sales Drops To 0 Units. Read in Malayalam.
Story first published: Thursday, March 21, 2019, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X