ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

ഏപ്രില്‍ മുതല്‍ നടപ്പിലാവുന്ന പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കം തുടങ്ങി. 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമായും വേണം. ഇത്രയുംനാള്‍ മോഡലിന്റെ വില കൂടുമെന്ന് പറഞ്ഞ് മടിച്ചുനിന്ന നിര്‍മ്മാതാക്കള്‍, മറ്റു വഴിയില്ലാതെ മോഡലുകള്‍ക്ക് എബിഎസ് ഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

ഇപ്പോള്‍ 250 ഡ്യൂക്കിന് കെടിഎം തിടുക്കത്തില്‍ എബിഎസ് അവതരിപ്പിച്ചതിന് കാരണവുമിതുതന്നെ. ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയിലാണ് കെടിഎം 250 ഡ്യൂക്ക് വില്‍പ്പനയ്ക്ക് വരിക. എബിഎസ് ലഭിച്ച പശ്ചാത്തലത്തില്‍ മോഡലിന് വില കൂടി.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

1.94 ലക്ഷം രൂപയാണ് 250 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില. എബിഎസില്ലാത്ത മോഡലിനെ അപേക്ഷിച്ച് 13,400 രൂപ കൂടുതല്‍. നിലവില്‍ എബിഎസ്, നോണ്‍ - എബിഎസ് പതിപ്പുകള്‍ വില്‍പ്പനയ്ക്ക് അണിനിരക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ബൈക്കിന്റെ എബിഎസ് എഡിഷന്‍ മാത്രമെ നിരയിലുണ്ടാവുകയുള്ളൂ.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

ഡിസൈനില്‍ മുതിര്‍ന്ന 390 ഡ്യൂക്കിനെ പകര്‍ത്തിയാണ് 250 ഡ്യൂക്ക് ഒരുങ്ങുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഹാലോജന്‍ ഹെഡ്‌ലാമ്പ് യൂണിറ്റ് ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നും കടമെടുത്തതാണ്.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

വിഭജിച്ച സീറ്റ് ഘടനയും 250 ഡ്യൂക്കില്‍ എടുത്തുപറയണം. എബിഎസ് ലഭിച്ചതൊഴിച്ചാല്‍ മറ്റു വലിയ മാറ്റങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല. 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 250 ഡ്യൂക്കില്‍ തുടരുന്നു. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

30 bhp കരുത്തും 24 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ WP മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: പുതിയ ജാവ പെറാക്കും വരും ഈ വര്‍ഷം

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

300 mm വലുപ്പമുള്ള ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 230 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും. വിപണിയില്‍ യമഹ FZ25, ഹോണ്ട CBR250R മോഡലുകളുമായാണ് കെടിഎം 250 ഡ്യൂക്കിന്റെ പ്രധാന അങ്കം.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

ഈ വര്‍ഷം ഇന്ത്യയില്‍ വമ്പന്‍ പദ്ധതികളുണ്ട് കെടിഎമ്മിന്. മോഡല്‍ നിര കമ്പനി ഉടന്‍തന്നെ വിപുലപ്പെടുത്തും. ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെക്കാലമായി കൊതിക്കുന്ന 390 അഡ്വഞ്ചറിനെയാണ് കമ്പനി ആദ്യം കൊണ്ടുവരിക.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

ഈ വര്‍ഷാവസാനം കെടിഎം 390 അഡ്വഞ്ചര്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും. നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും.

ഇരട്ട ചാനല്‍ എബിഎസോടെ കെടിഎം 250 ഡ്യൂക്ക്, വില 1.94 ലക്ഷം രൂപ

നാലുലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 GS, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm #new launches
English summary
KTM 250 Duke ABS Launched In India — Priced At Rs 1.94 Lakh. Read in Malayalam.
Story first published: Friday, March 1, 2019, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X