കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ഇന്ത്യയില്‍ സജീവമാകാനുള്ള പുറപ്പാടിലാണ് കെടിഎം. ഇത്രയുംകാലം 125 ഡ്യൂക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച കെടിഎം ഒരു സുപ്രഭാതത്തില്‍ മോഡലിനെ ഇങ്ങോട്ടു കൊണ്ടുവന്നു. 1.18 ലക്ഷം രൂപ വിലയില്‍ 125 സിസി ബൈക്ക് വാങ്ങാന്‍ ആരു തയ്യാറാവുമെന്ന വിമര്‍ശനം ആദ്യമാസത്തെ വില്‍പ്പന കണക്കുകളില്‍തന്നെ മുനയൊടിയുകയുണ്ടായി.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ മിഡില്‍വെയ്റ്റ് ശ്രേണിയില്‍ 790 ഡ്യൂക്കുമായി കളം നിറയാന്‍ തുനിയുകയാണ് കമ്പനി. കേട്ടതു ശരിയാണ്, രണ്ടുവര്‍ഷത്തിലേറെ നീളുന്ന ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് കെടിഎം 790 ഡ്യൂക്ക് അവസാനിപ്പിക്കും.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഔദ്യോഗിക വരവ് പ്രമാണിച്ച് രാജ്യത്തെ പല കെടിഎം ഡീലര്‍ഷിപ്പുകളും ബൈക്കിന്റെ അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ച് തുടങ്ങി. ബുക്കിംഗ് തുക പതിനായിരം രൂപ. അടുത്തിടെ ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ 790 ഡ്യൂക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയാണ്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 790 ഡ്യൂക്കിനെ കമ്പനിയാദ്യം കാഴ്ച്ചവെച്ചത്. വിദേശ നിര്‍മ്മിത ഘടകങ്ങള്‍ ബജാജിന്റെ ചകാന്‍ ശാലയില്‍ വെച്ച് സംയോജിപ്പിച്ചാകും ബൈക്കിനെ കെടിഎം വിപണിയില്‍ കൊണ്ടുവരിക.

Most Read: പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക മോഡലായി മാറും. കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

43 mm WP അപ്സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കില്‍ കെടിഎം ഉറപ്പുവരുത്തുന്നുണ്ട്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബൈക്കിന്റെ പ്രധാന വിശേഷങ്ങളില്‍പ്പെടും. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം. ഇതിനുപുറമെ സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കില്‍ എടുത്തുപറയണം. 169 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. ഇന്ധനശേഷി 14 ലിറ്ററും.

കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളുമായാണ് 790 ഡ്യൂക്കിന്റെ മത്സരം.

Source: Maxabout

More from DriveSpark

Article Published On: Saturday, February 2, 2019, 12:42 [IST]
English summary
KTM Duke 790 To Launch In India Soon. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X