YouTube

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

By Rajeev Nambiar

ഈ വര്‍ഷം തുടക്കം മുതല്‍ക്കെ ബജാജ് തിരക്കിലാണ്. ബൈക്കുകള്‍ മുഴുവന്‍ പുതുക്കണം. ഒപ്പം പുതിയ മോഡലുകള്‍ അവതരിപ്പിക്കണം. നവീകരിച്ച പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220F എബിഎസ് മോഡലുകള്‍ക്ക് ശേഷം പുത്തന്‍ പള്‍സര്‍ 180F -നെ വിപണിയിലേക്ക് കൊണ്ടുവരികയാണ് ബജാജ്. മുതിര്‍ന്ന പള്‍സര്‍ 220F ആണ് ബൈക്കിന് ആധാരം. 220F മോഡലിനെ പുതിയ 180F അതേപടി പകര്‍ത്തിയെന്നുവേണം പറയാന്‍.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

പാതി ഫെയറിംഗ് ഉള്‍പ്പെടെ രൂപഭാവം മുഴുവന്‍ ഒരുപോലെ. അതേസമയം 180 -യുടെ പഴയ എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് 180F -ന് കമ്പനി കല്‍പ്പിച്ചിരിക്കുന്നത്. 220F -ലെ പോലെ വലിയ എക്‌സ്‌ഹോസ്റ്റ് ഘടന പുതിയ 180F അവകാശപ്പെടില്ല.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

എക്‌സ്‌ഹോസ്റ്റ് സംവിധാനം ഇരു ബൈക്കുകളെയും തമ്മില്‍ വേറിട്ടുനിര്‍ത്തും. ഗ്രാഫിക്‌സിലും 180F ലോഗോയിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ എബിഎസ് നിര്‍ബന്ധമാവണമെന്നിരിക്കെ പള്‍സര്‍ 180F -ന് എബിഎസ് സംവിധാനമില്ലെന്നത് പ്രത്യേകം പരാമര്‍ശിക്കണം.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

260 mm ഡിസ്‌ക്ക് മുന്നിലും 230 mm ഡിസ്‌ക്ക് പിന്നിലും ബൈക്കില്‍ വേഗം നിയന്ത്രിക്കും. പള്‍സര്‍ 220F -ലും ഇതേ ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്. സസ്‌പെന്‍ഷന്‍ സംവിധാനങ്ങളും 220F -മായി മോഡല്‍ പങ്കിടുന്നു. അതായത് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം. യഥാക്രമം 90/90 സെക്ഷന്‍, 190/80 സെക്ഷന്‍ എന്നിങ്ങനെ മുന്‍ പിന്‍ ടയറുകള്‍ അളവ് കുറിക്കും. എക്‌സ്‌ഹോസ്റ്റ് സംവിധാനം ഒന്നാണെങ്കിലും ബൈക്കിന്റെ ശബ്ദം സാധാരണ പള്‍സര്‍ 180 പോലെയല്ല. കൂടുതല്‍ ചടുലത ശബ്ദത്തില്‍ അനുഭവപ്പെടും.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലെ 178 ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പള്‍സര്‍ 180F -ലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനം മാത്രമെ എഞ്ചിനുള്ളൂ. 17 bhp കരുത്തും 14 Nm torque ഉം എഞ്ചിന്‍ പരമാവധി കുറിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

സുഗമമായ ക്ലച്ചും ചടുലമായ ത്രോട്ടിലും ബൈക്കിന്റെ നിയന്ത്രണ മികവ് ഉയരാന്‍ കാരണമാവുന്നു. ഇക്കുറി ഗിയര്‍മാറ്റം അനായാസമായിരിക്കും. ധാരാളമായുള്ള സീറ്റ് കുഷ്യനിംഗ് പുതിയ പള്‍സര്‍ 180F -ന്റെ സവിശേഷതയാണ്.

പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

220F -ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F -ലും കാണാം. ഫെയറിംഗിനോട് ചേര്‍ന്ന് ഹെഡ്‌ലാമ്പിന് താഴെയാണ് ഇന്‍ഡിക്കേറ്ററുകള്‍. ഫെയറിംഗ് ഇന്ധനടാങ്ക് വരെ നീളും. വിപണിയില്‍ 86,500 രൂപയാകും ബൈക്കിന് വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് സ്റ്റാന്‍ഡേര്‍ഡ് പള്‍സര്‍ 180 -യെക്കാളും 1,500 രൂപ കൂടുതല്‍. 1.05 ലക്ഷം രൂപ മുതലാണ് പള്‍സര്‍ 220F -ന് ഇന്ത്യയില്‍ വില.

Source: Dino's Vault

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Pulsar 180F Details, Specifications & Price Leaked. Read in Malayalam.
Story first published: Friday, February 1, 2019, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X