പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

വാഹന വിപണി ഇലക്ട്രിക്ക് യുഗത്തിലേക്ക് നീങ്ങുകയാണ്. കാറുകള്‍ക്ക് ഒപ്പം തന്നെ ഇരുചക്രവാഹന നിര്‍മ്മാതാക്കളും അവരുടെ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു തുടങ്ങി. ഇലക്ട്രിക്ക് നിരയിലേക്ക് ബജാജും, ഇലക്ട്രിക്ക് പെര്‍ഫോമന്‍സ് ബൈക്ക് നിരയിലേക്ക് അള്‍ട്രാവയലറ്റ് F77 എന്നൊരു മോഡലിനെയും അടുത്തിടെ അവതരിപ്പിച്ചു.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

എന്നാല്‍ ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും അവരുടെ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ ബജാജ്-കെടിഎം സഹകരണത്തില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയതത്. കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണുള്ളത്. രണ്ട് കമ്പനികളും ഏതാനും വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

എല്ലാര്‍ക്കും ചിലപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ പള്‍സര്‍ RS, NS സീരിസ് ഒക്കെ ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്ന ബൈക്കുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന് ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിടുന്നത്.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

സര്‍ക്കാര്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബജാജ് ചേതകിനെ അവതരിപ്പിച്ചതോടെയാണ് കെടിഎം അവരുടെ ഇടയില്‍ നിന്നും പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. ചേതക് ക്ലാസിക് ശൈലി പിന്‍തുടരുമ്പോള്‍ പെര്‍ഫോമന്‍സ് നിരയിലേക്കാകും കെടിഎം തങ്ങളുടെ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

2022 EICMA മോട്ടോര്‍ഷോയില്‍ കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 -ഓടെ മാത്രമേ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയുള്ളു. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തുക.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം. എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

ഒക്ടോബര്‍ മാസത്തിലാണ് പഴയ ഐതിഹാസിക ചേതക്കിന്റെ ഓര്‍മ്മ പുതുക്കി ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നവംബര്‍ 14 -ന് പൂനെയിലും സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചു. ഉടന്‍ തന്നെ സ്‌കൂട്ടറിമായുള്ള ബുക്കിങ് കമ്പനി ആരംഭിക്കും. ആദ്യം പൂനെയിലും ഇതിന് ശേഷം ബംഗളൂരുവിലും ആകും വില്‍പ്പനയ്ക്ക് എത്തുക.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

പിന്നീട് ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ചേതക്ക് വില്‍പനയ്‌ക്കെത്തും. സൂചനകള്‍ പ്രകാരം 2020 ജനുവരിയോടെ ചേതക്ക് നിരത്തുകളിലെത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

പ്രീമിയം സ്‌കൂട്ടറായ ചേതക്കിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ കരുത്ത്. സിറ്റി മോഡില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. അതേസമയം ഇലക്ട്രിക്ക് സ്‌കൂട്ടറിനെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ബജാജ് വ്യക്തമാക്കിയിട്ടില്ല.

More from DriveSpark

Article Published On: Friday, November 15, 2019, 11:33 [IST]
English summary
KTM electric scooter expected to launch in India. Read more in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X