125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം നിരയില്‍ നിന്ന് പുതിയൊരു അതിഥി കൂടി വിപണി തേടിയെത്തുന്നു. ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന RC 125 ആണ് വരാനിരിക്കുന്ന കെടിഎം ബൈക്ക്. കെടിഎം 125 ഡ്യൂക്കിന് കരുത്തേകുന്ന 124.7 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിനായിരിക്കും കെടിഎം RC 125 -ലും ഉണ്ടാവുക.

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

വില്‍പ്പനയ്‌ക്കെത്തില്‍ RC നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും കെടിഎം RC 125. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വരുന്ന ജൂണില്‍ തന്നെ RC 125 -നെ കെടിഎം വിപണിയിലെത്തിക്കുമെന്നാണ്.

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

125 ഡ്യൂക്കിന് ലഭിച്ച സ്വീകാര്യതയാണിപ്പോള്‍ RC 125 -നെയും വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകം. പൂനെയില്‍ പരീക്ഷണയോട്ടത്തില്‍ ഏര്‍പ്പെടുന്ന കെടിഎം RC 125 -ന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്ന് കഴിഞ്ഞു.

Most Read:ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ - വീഡിയോ

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

എന്നാല്‍ രാജ്യാന്തര വിപണിയിലെ RC 125 -നെയപേക്ഷിച്ച് ചില മാറ്റങ്ങള്‍ ബൈക്കില്‍ കാണുന്നു. രാജ്യാന്തര മോഡലിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനം വശങ്ങളിലാണെങ്കില്‍ ഇന്ത്യന്‍ മോഡലലിത് സീറ്റിന് താഴെയാണ്. ചെലവ് ചുരുക്കാന്‍ വേണ്ടിയാണിതെന്നാണ് സൂചന.

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

എങ്കിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മോഡല്‍ ഏതായിരിക്കുമെന്ന് ഇപ്പോഴും കമ്പനി വ്യക്തമാക്കിയിട്ടില്ല. 125 ഡ്യൂക്കിലെ 124.7 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിന്‍ തന്നെയായിരിക്കും കെടിഎം Rc 125 -ലും ഉണ്ടാവുക.

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

ഇത് 9,250 rpm-ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡായിരിക്കും ബൈക്കിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള RC 125, ഡ്യൂക്ക് 125 പതിപ്പുകള്‍ക്ക് ഇന്ത്യന്‍ പതിപ്പുകളെക്കാളും 0.4 bhp കരുത്ത് അധികം സൃഷ്ടിക്കാനാവും.

Most Read:വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

നിരവധി ഫീച്ചറുകളാണ് പുതിയ കെടിഎം RC 125 -നുള്ളത്. WP അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും മോണോ-ഷോക്കുകള്‍ പുറകിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്നില്‍ 300 mm ഡിസ്‌ക്കും പുറകില്‍ 230 mm ഡിസ്‌ക്കുമായിരിക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുക.

125 ഡ്യൂക്കിന്‍റെ വിജയമാവര്‍ത്തിക്കാന്‍ കെടിഎം RC 125, ജൂണില്‍ വിപണിയില്‍

നിലവില്‍ ബൈക്കിന് ഒറ്റ ചാനല്‍ എബിഎസാണുള്ളത്. ഒട്ടും വൈകാതെ തന്നെ കോര്‍ണറിംഗ് എബിഎസും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്താനാണ് സാധ്യത. 17 ഇഞ്ചാണ് കെടിഎം RC 125 -ലെ അലോയ് വീലുകള്‍. 1.4 ലക്ഷം രൂപയാണ് കെടിഎം RC 125 -ന്റെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. വിപണിയില്‍ യമഹ R15 -നോടായിരിക്കും കെടിഎം RC 125 മത്സരിക്കുക.

Source: BikeDekho

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM RC 125 Launching In June 2019: read in malayalam
Story first published: Wednesday, May 1, 2019, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X