വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

പുതിയ കോമ്പാക്ട് എസ്‌യുവി, വെന്യുവിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ഹ്യുണ്ടായി ഇന്ത്യയില്‍ പൂര്‍ത്തിയാക്കി. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു ബുക്കിങ് തുടങ്ങും. മെയ് 21 -ന് വെന്യുവുമായി വിപണിയില്‍ അവതരിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്ത് ഇതാദ്യമായാണ് ചെറു എസ്‌യുവിയുമായി ഹ്യുണ്ടായി കടന്നുവരുന്നത്.

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

മാരുതി സുസുക്കി ബ്രെസ്സയുടെ അപ്രമാദിത്വം അറിഞ്ഞുതന്നെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വെന്യുവുമായി അടര്‍ക്കളത്തിലേക്ക് ഇറങ്ങുകയാണ്. പ്രതിമാസം പതിനായിരം വെന്യു യൂണിറ്റുകള്‍ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഈ ലക്ഷ്യം സാധ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മ്മാതാക്കളായി ഹ്യുണ്ടായി അറിയപ്പെടും.

Most Read: മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

നിലവില്‍ ഇടത്തരം എസ്‌യുവി രംഗത്ത് ഹ്യുണ്ടായി ക്രെറ്റ ശക്തമായി തുടരുകയാണ്. ഓരോമാസവും പതിനായിരത്തിനടത്ത് യൂണിറ്റുകളുടെ വില്‍പ്പന ക്രെറ്റ മുടങ്ങാതെ നേടുന്നുണ്ട്. ക്രെറ്റയ്‌ക്കൊപ്പം വെന്യുവും കൂടി ചേരുകയാണെങ്കില്‍ കമ്പനിയുടെ എസ്‌യുവി വില്‍പ്പന ഇരുപതിനായിരം യൂണിറ്റുകള്‍ തൊടും. ഹ്യുണ്ടായിയുടെ ആഗോള എസ്‌യുവിയാണ് വെന്യുവെങ്കിലും ഇന്ത്യന്‍ വിപണി മുന്‍നിര്‍ത്തിയാണ് മോഡലിന്റെ ഒരുക്കം.

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

പ്രധാനമായും 25-30 പ്രായഗണത്തിലുള്ളവരെ വെന്യു ലക്ഷ്യമിടുന്നു. നവീനമായ ഒട്ടനവധി ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ വെന്യുവിനെ നിരയില്‍ വേറിട്ടുനിര്‍ത്തും. ഇന്‍ബില്‍ട്ട് സിമ്മിനൊപ്പമാണ് എസ്‌യുവി വില്‍പ്പനയ്ക്ക് വരിക. കാര്‍ ഉടമയ്ക്ക് കൈമാറുന്ന വേളയില്‍ റോമിങ് നെറ്റ്‌വര്‍ക്കുള്ള സിം പ്രവര്‍ത്തനക്ഷമമാവും.

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

ആകെ മൊത്തം 33 ആധുനിക സംവിധാനങ്ങള്‍ വെന്യുവിലുണ്ട്. ഇതില്‍ പത്തോളം ഫീച്ചറുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി കമ്പനി ഒരുക്കിയിട്ടുള്ളതാണ്. വിപണിയില്‍ മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവര്‍ക്ക് ശക്തമായ ഭീഷണി മുഴക്കി ഹ്യുണ്ടായി വെന്യു കടന്നുവരും.

Most Read: ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലേ കല്ലുകടി

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ വെന്യുവിലുണ്ട്. ഇതില്‍ രണ്ടെണ്ണം എലൈറ്റ് i20 ഹാച്ച്ബാക്കില്‍ നിന്നും കമ്പനി കടമെടുത്തതാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ പുതിയ ഹ്യുണ്ടായി എസ്‌യുവിയില്‍ തുടിക്കും. 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സാധ്യമാണ്.

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

112 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ സമന്വയിക്കും. 89 bhp കുരത്തും 220 Nm torque -മാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് കുറിക്കാനാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഒരുങ്ങുകയുള്ളൂ. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് പ്രവര്‍ത്തിക്കും. ആറു സ്പീഡാണ് ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ്.

വെന്യുവിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡാവാന്‍ ഹ്യുണ്ടായി

വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെ സൗകര്യങ്ങളും സംവിധാനങ്ങളുടെയും കാര്യത്തില്‍ വെന്യു ഒട്ടും പിന്നില്ല.

Source: Telegraph

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Aims To Become India's Biggest SUV Brand. Read in Malayalam.
Story first published: Tuesday, April 30, 2019, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X