എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

എബിഎസ് കരുത്തില്‍ കെടിഎം കെടിഎം RC200. എബിഎസ് ഘടിപ്പിച്ച പുതിയ RC200 മോഡലിനെ കെടിഎം വിപണിയില്‍ പുറത്തിറക്കി. 1.88 ലക്ഷം രൂപയാണ് RC200 എബിഎസ് പതിപ്പിന് വില. പുതിയ ബൈക്കിന്റെ വിതരണം കെടിഎം ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് RC200 എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

125 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്ക് കോമ്പി ബ്രേക്ക് സംവിധാനം നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണം. 200 ഡ്യൂക്കിലേതുപോലെ ഒറ്റ ചാനല്‍ എബിഎസ് സംവിധാനം RC200 -നും സുരക്ഷയൊരുക്കും. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള RC200 -ന് വില.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

എബിഎസില്ലാത്ത സാധാരണ RC200, 1.79 രൂപയ്ക്ക് വിപണിയില്‍ അണിനിരക്കുന്നു. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. എബിഎസ് ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും പുതിയ RC200 അവകാശപ്പെടുന്നില്ല.

Most Read: ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിലെ വിശേഷങ്ങള്‍ പതിവുപോലെ തുടരുന്നു. ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 bhp കരുത്തും 19.2 Nm torque ഉം പരമാവധി സൃഷ്ടിക്കും.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും സസ്‌പെന്‍ഷനായുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 200 mm ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

അടുത്തിടെയാണ് 200 ഡ്യൂക്കിനും കമ്പനി എബിഎസ് ഘടിപ്പിച്ചത്. RC200 -നും എബിഎസ് ലഭിക്കുമ്പോള്‍ ഇനി നിരയില്‍ 250 ഡ്യൂക്ക് മാത്രം ഒറ്റപ്പെടും. ഈ വര്‍ഷം വലിയ പദ്ധതികള്‍ ഇന്ത്യയില്‍ കെടിഎം വിഭാവനം ചെയ്തിട്ടുണ്ട്.

Most Read: പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

ബജാജിന്റെ ചകാന്‍ ശാലയില്‍ പുതിയ 500 സിസി കെടിഎം ബൈക്ക് ഒരുങ്ങുകയാണ്. ഇടത്തരം ശ്രേണിയില്‍ ഹോണ്ടയും കവാസാക്കിയും ഉള്‍പ്പടെ ജാപ്പനീസ് കമ്പനികള്‍ സ്ഥാപിച്ച കുത്തക അവസാനിപ്പിക്കാന്‍ പുതിയ 500 സിസി ബൈക്കുമായി കെടിഎം ഉടന്‍ ഇറങ്ങിത്തിരിക്കും.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

ഒരേ അടിത്തറയില്‍ നിന്നും നിരവധി ബൈക്ക് മോഡലുകള്‍ പുറത്തിറക്കാനുള്ള കെടിഎമ്മിന്റെ കഴിവ് വിപണിക്ക് നന്നായറിയാം. ഇക്കാരണത്താല്‍ 500 ഡ്യൂക്ക്, RC500, 500 അഡ്വഞ്ചര്‍ ബൈക്കുകളുടെ ഇന്ത്യന്‍ സാധ്യത വിദൂരമല്ല. ബജാജ് നിര്‍മ്മിക്കുന്നതിനാല്‍ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളായിരിക്കും പുതിയ കെടിഎം ബൈക്കില്‍ കൂടുതല്‍.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നടപടി സഹായിക്കും. മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ വില പുതിയ കെടിഎം 500 സിസി ബൈക്കിന് പ്രതീക്ഷിക്കാം. പുതിയ 500 സിസി എഞ്ചിന്‍ 50 മുതല്‍ 60 bhp വരെ കരുത്തുത്പാദനം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്.

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

നിരയിലെ ഏറ്റവും ഉയര്‍ന്ന 390 ഡ്യൂക്കിന് 44 bhp കരുത്താണ് പരമാവധിയുള്ളത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും സ്ലിപ്പര്‍ ക്ലച്ചും പുതിയ ബൈക്കില്‍ എന്തായാലും ഒരുങ്ങും. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്പെന്‍ഷന്‍, TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം 500 സിസി മോഡലില്‍ കെടിഎം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

More from DriveSpark

Article Published On: Tuesday, January 22, 2019, 18:59 [IST]
English summary
KTM RC200 ABS Launched In India. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X