മാര്‍ച്ചില്‍ 6,000 യൂണിറ്റ് ബൈക്കുകള്‍ വിറ്റ് കെടിഎം
മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ 6,000 യൂണിറ്റ് ബൈക്കുകള്‍ വിറ്റ് കെടിഎം. നിലവില്‍ ഡ്യൂക്ക് 125 ആണ് ഈ ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ നിരയില്‍ മികച്ച വില്‍പ്പനയുള്ള മോഡല്‍. പോയ മാസത്തില്‍ ഡ്യൂക്ക് 125 -ന്റെ 3,069 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇത് ഫെബ്രുവരി മാസത്തെ കണക്കുകളെക്കാളും ഉയര്‍ന്നതാണ്. കഴിഞ്ഞ നവംബറിലാണ് ഡ്യൂക്ക് 125 -നെ കെടിഎം വിപണിയിലെത്തിച്ചത്.

ഡ്യൂക്ക് 200 -നെ കമ്പനി പരിഷ്‌കരിച്ചില്ലെങ്കിലും ആളുകള്‍ക്ക് ഇപ്പോഴും പ്രിയങ്കരനാണ് ഈ ബൈക്കെന്ന് തെളിയിക്കുന്നതാണ് പോയ മാസത്തെ കണക്കുകള്‍. വില്‍പ്പനയില്‍ നേരിയ ഇടിവ് മാത്രമാണ് ഡ്യൂക്ക് 200 -ന് സംഭവിച്ചിരിക്കുന്നത്.

2018 മാര്‍ച്ചില്‍ 2019 യൂണിറ്റ് ഡ്യൂക്ക് 200 വിറ്റഴിച്ച കമ്പനിയ്ക്ക് ഇത്തവണ 2017 യൂണിറ്റുകള്‍ മാത്രമെ വിറ്റഴിക്കാനായുള്ളൂ. ഇക്കാരണത്താല്‍ തന്നെ വില്‍പ്പനയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവാണ് ബൈക്ക് നേരിട്ടത്.
Most Read:ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ - വീഡിയോ

എങ്കിലും പുതിയ ഒരു പരിഷ്‌കരണങ്ങളും കൂടാതെ കാര്യമായ ഇടിവ് നേരിടാതെ വിപണിയില്‍ പിടിച്ച് നിന്നത് ഡ്യൂക്ക് 200 -ന്റെ മേന്മയായാണ് കമ്പനി വിലയിരുത്തുന്നത്. കെടിഎമ്മിന്റെ പ്രീമിയം മോഡലുകളായ ഡ്യൂക്ക് 250, 390 മോഡലുകളുടെ വില്‍പ്പനയില്‍ സമ്മിശ്ര പ്രതികരണമാണ് വിപണിയില്‍ നിന്നുണ്ടായിരിക്കുന്നത്.
| March 2019 Sales | No. Of Units Sold |
| Duke 125 | 3,069 units |
| Duke 200 | 2,017 units |
| Duke 250 | 617 units |
| Duke 390 | 470 units |

617 യൂണിറ്റ് വിറ്റഴിച്ച് 41 ശതമാനം വളര്‍ച്ച ഡ്യൂക്ക് 250 കൈവരിച്ചപ്പോള്‍, വെറും 470 യൂണിറ്റ് മാത്രമാണ് ഡ്യൂക്ക് 390 -യ്ക്ക് വില്‍ക്കാനായത്. 2018 മാര്‍ച്ചിലെ 716 യൂണിറ്റ് വില്‍പ്പനയാണ് 390 ഡ്യൂക്കിനുണ്ടായിരുന്നത്.

ഇത്തവണ വില്‍പ്പനയില്‍ 34 ശതമാനത്തിന്റെ ഇടിവാണ് കെടിഎം 390 ഡ്യൂക്ക് നേരിട്ടത്. അടുത്തിടെ പ്രാരംഭ മോഡലുകളായ ഡ്യൂക്ക് 125, ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയില്‍ പിന്‍ വീല്‍ ലിഫ്റ്റ് പൊട്ടക്ഷനോട് കൂടിയ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു.
Most Read:എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ 180F

ബോഷ്‌ക് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനമാണ് ഡ്യൂക്ക് 390 -യിലുള്ളത്. 125 സിസിയ്ക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ എബിഎസ് സുരക്ഷയും 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളില്‍ സിബിഎസും നിര്‍ബന്ധമാക്കിയുള്ള പുതിയ സുരക്ഷ ചട്ടങ്ങള്‍ പ്രകാരമാണ് രാജ്യത്തെ എല്ലാ വാഹന നിര്‍മ്മാതാക്കളും ഇവ ഉള്‍പ്പെടുത്തുന്നത്.

കെടിഎമ്മിന്റെ പ്രാരംഭ മോഡലായ ഡ്യൂക്ക് 125, ഒത്തിരി ഘടകങ്ങള്‍ ഡ്യൂക്ക് 200 മോഡലുമായി പങ്കിടുന്നുണ്ട്. ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് കെടിഎം 125 ഡ്യൂക്കിലുള്ളത്. ഇത് 9,250 rpm -ല്‍ 14 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡ്യൂക്ക് 200 -ല്‍ ആവട്ടെ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ-സസ്‌പെന്‍ഷനുമുണ്ട്.
Source: Autopunditz


Click it and Unblock the Notifications








