വിപണി വാഴുന്ന ഐതിഹാസിക ബൈക്കുകള്‍

വാഹന വിപണിയിലെ ഏറ്റവും വലിയ ശ്രേണികളിലൊന്നാണ് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി. എല്ലാ പ്രമുഖ ബ്രാന്‍ഡുകളും നമ്മുടെ രാജ്യത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് വാഹനത്തെ തെരഞ്ഞെടുക്കാനുള്ള സുലഭമായ ശ്രേണിയും നമ്മുടെ വിപണിയിലുണ്ട്. കമ്മ്യൂട്ടര്‍, സ്‌ക്രാംബ്ലറുകള്‍, ക്രൂയിസറുകള്‍, പെര്‍ഫോമന്‍സ് ബൈക്കുകള്‍ എന്നീ മോഡലുകളെല്ലാം നമുക്ക് ലഭ്യമാണ്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

നിലവില്‍ നിരവധി പുതിയ മോഡലുകള്‍ വിപണി കീഴടക്കിയെങ്കിലും ചില ബൈക്കുകളും സ്‌കൂട്ടറുകളും അന്നും ഇന്നും വിപണി വാഴുന്നുണ്ട്. 15 വര്‍ഷത്തിലേറെയായി വില്‍പ്പനക്കെത്തിയ ഒരുപിടി ഇരുചക്രവാഹനങ്ങളെ നമുക്ക് പരിചയപ്പെടാം.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ബജാജ് പള്‍സര്‍ 150, 180

2001 ല്‍ ബജാജ് വിപണിയിലെത്തിച്ച മോഡലാണ് പള്‍സര്‍ ശ്രേണിയിലുള്ള ബൈക്കുകള്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ ബൈക്കുകളില്‍ ഒന്നാണിത്. ഉത്പാദനം തുടങ്ങി 20-ാം വര്‍ഷത്തിലേക്ക് അടുക്കുകയാണ് പള്‍സര്‍. 150, 180 സിസി മോഡലുകളാണ് ആദ്യം പള്‍സര്‍ ശ്രേണിയിലുണ്ടായിരുന്നത്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ലോകോത്തര മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായി ബജാജിനെ മാറ്റിയതും പള്‍സര്‍ സീരീസുകളാണ്. ഈ മോഡലുകളെ നവീകരിക്കുന്ന പതിവ് കമ്പനിക്കുണ്ടെങ്കിലും ബൈക്കിന്റെ അടിസ്ഥാനമായ രൂപകല്‍പന അതേപടി നിലനിര്‍ത്തിയാണ് പരിഷ്‌ക്കരണം നടത്തുന്നത്. അതുതന്നെയാണ് ബൈക്കിനെ ഇപ്പോഴും പ്രിയപ്പെട്ടതാക്കുന്നത്. എന്‍എസ്, ആര്‍എസ് സീരീസ് ബൈക്കുകളാണ് പള്‍സര്‍ ശ്രേണിയിലെ പുതിയ അംഗങ്ങള്‍. 150, 180 F, 220 F, എന്നീ മോഡലുകള്‍ പള്‍സര്‍ ശ്രേണിയിലുണ്ട്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

യഥാര്‍ത്ഥത്തില്‍ ഒരു ഐക്കോണിക്ക് ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. 1948 മുതല്‍ ബുള്ളറ്റുകള്‍ പ്രചാരത്തിലുണ്ട്. ബുള്ളറ്റിന് കുറച്ച് പരിഷ്‌ക്കരണങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കാലഹരണപെട്ട ബൈക്കുകളാണിവ.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ആധുനിക രീതിയിലേക്ക് ബുള്ളറ്റിനെ നവീകരിക്കേണ്ടതുണ്ട്. എന്നിരുന്നാലും വിപണിയില്‍ ബുള്ളറ്റുകളുടെ പ്രചാരം വിപണിയില്‍ മികച്ചതാണ്. നിലവില്‍ 350 സിസി ബുള്ളറ്റുകള്‍ മുതല്‍ 650 സിസി വരെയുള്ള ശ്രേണികളുണ്ട് റോയല്‍ എന്‍ഫീല്‍ഡിന്

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ടിവിഎസ് അപ്പാച്ചെ

ബജാജിന് പള്‍സര്‍ എന്താണോ അതാണ് ടിവിഎസിന് അപ്പാച്ചെ. 2005-ല്‍ 150 സിസി ബൈക്കായി അവതരിച്ച അപ്പാച്ചെയ്ക്ക് ഇപ്പോള്‍ 160 സിസി മുതല്‍ 310 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ബൈക്ക് ശ്രേണിയുണ്ട് അപ്പാച്ചെയ്ക്ക്. ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയും മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ബൈക്കുകളിലൊന്നാണ് അപ്പാച്ചെ.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

മികച്ച പരിഷ്‌ക്കരണങ്ങളും സാങ്കേതികവിദ്യയും ടിവിഎസ് വാഗ്ദാനം ചെയ്യുന്നതും ബൈക്ക് പ്രേമികളെ അപ്പാച്ചെയിലേക്ക് അടുപ്പിക്കുന്നു. BMW G310 R നെ അടിസ്ഥാനമാക്കിയുള്ള അപ്പാച്ചെ RR 310 ആണ് അപ്പാച്ചെ സീരീസിലുള്ള ഏറ്റവും പുതിയ മോഡല്‍.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഹോണ്ട ആക്ടിവ

പ്രത്യേകിച്ച് ഒരു ആമുഖം വേണ്ടാത്ത ഇരു ചക്രവാഹനമാണ് ഹോണ്ടയുടെ ആക്ടിവ. 15 വര്‍ഷത്തിലേറെയായി വിപണിയിലുള്ള വാഹനമാണിത്. 2001 ലാണ് ആദ്യമായി ആക്ടിവ വിപണിയിലെത്തുന്നത്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ മോഡലുകൂടിയാണിത്. 100 സിസിയില്‍ വില്‍പന ആരംഭിച്ച ആക്ടിവയ്ക്ക് നിലവില്‍ 125 സിസി മോഡലും ലഭ്യമാണ്. കൂടുതല്‍ കരുത്തും പ്രീമിയം ലുക്കും ഹോണ്ട വാഗദാനം ചെയ്യുന്നു.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഹോണ്ട യൂണികോണ്‍

യൂണികോണിന് ഇത്രയും നീണ്ട ഉത്പാദനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നിരവധി പരിഷ്‌ക്കരണങ്ങളൊന്നും ഹോണ്ട യൂണികോണിന് നല്‍കിയിട്ടില്ലെങ്കിലുംമികച്ച എഞ്ചിനും കൂടുതല്‍ ഇന്ധനക്ഷമതയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബൈക്കിനെ പ്രിയപ്പെട്ടതാക്കുന്നു.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

എന്നിരുന്നാലും യൂണികോണിന്റെ ഒരു ആധുനിക പതിപ്പ് വിപണിയില്‍ എത്തിയാല്‍ നന്നായിരിക്കും. ഒരു പുതുതലമുറ യൂണികോണ്‍ പുറത്തിറക്കി ബൈക്കിന്റെ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഹോണ്ടയെ ഇത് സഹായിക്കും.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

ക്രൂയിസര്‍ ശ്രേണിയിലുള്ള ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേര്‍ഡ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ക്രൂയിസര്‍ ബൈക്കും ഇതുതന്നെയാണ്. 15 വര്‍ശത്തിലേറെയായി തണ്ടര്‍ബേര്‍ഡ് വിപണിയിലുണ്ട്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

അടിസ്ഥാന രൂപകല്‍പ്പനയും സാങ്കേതിക വിദ്യകളും അതേപടി നിലനിര്‍ത്തിയാണ് വാഹനം ഇപ്പോഴും പുറത്തിറക്കുന്നത്. എന്നിരുന്നാലും 2020 ല്‍ തണ്ടര്‍ബേര്‍ഡിന്റെ പുതുതലമുറ ബൈക്കിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഹീറോ സ്‌പ്ലെന്‍ഡര്‍

ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ബൈക്കാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. 1994 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സ്‌പ്ലെന്‍ഡര്‍ ഇന്നും അതേ പ്രചാരത്തില്‍ ഇന്നും വിപണിയിലുണ്ട്. നിര്‍മ്മാതാക്കളായ ഹീറോ ചില പരിഷ്‌ക്കരണങ്ങള്‍ ബൈക്കില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയെല്ലാം പുറംമോഡിയില്‍ മാത്രമുള്ളവയാണ്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഉയര്‍ന്ന മിതത്വവും വിശ്വാസ്യതയും പൂര്‍ണമായും അംഗീകരിക്കുന്നെങ്കിലും കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുത്തന്‍ സ്‌പ്ലെന്‍ഡറിനെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ഹീറോ പാഷന്‍

കാലങ്ങളായി വിപണിലെത്തുന്ന ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ മറ്റൊരു ബൈക്കാണ് പാഷന്‍. കമ്മ്യൂട്ടര്‍ ശ്രേണിയിലുള്ള ഈ ബൈക്ക് 2001-ലാണ് വിപണിയിലെത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി നവീകരണങ്ങള്‍ പാഷന് കമ്പനി നല്‍കുന്നുണ്ടെങ്കിലും പുതുതലമുറയിലുള്‍പ്പെടുന്ന പരിഷ്‌ക്കരണം പാഷനും അര്‍ഹിക്കുന്നു.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ബജാജ് ഡിസ്‌കവര്‍

പള്‍സറിനെപോലെ തന്നെ ബ്രജാജിന്റെ മറ്റൊരു പ്രിയ മോഡലാണ് ഡിസ്‌കവര്‍. 110 സിസി 125 സിസി എന്നീ രണ്ട് ശ്രേണികളികളില്‍ ഡിസ്‌കവര്‍ ലഭ്യമാണ്. അടിസ്ഥാനപരമായി പള്‍സര്‍ ശ്രേണി ബൈക്കുകള്‍ കഴിഞ്ഞാല്‍ ബജാജിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളാണ് ഡിസ്‌കവര്‍. എങ്കിലും ഡിസ്‌കവറിനെ പുതിയ തലമുറയിലേക്ക് നവീകരിക്കാനുള്ള ശ്രമം ബജാജ് ആരംഭിക്കേണ്ടതുണ്ട്.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

ബജാജ് അവഞ്ചര്‍

നിലവില്‍ ഇന്ത്യന്‍ വിപണിയിലെ താങ്ങാനാവുന്ന ക്രൂയിസര്‍ ബൈക്കാണ് ബജാജിന്റെ അവഞ്ചര്‍. ബജാജ് എലിമിനേറ്ററിനെ അടിസ്ഥാനമാക്കിയുള്ള രൂപകല്‍പ്പനയാണ് അവഞ്ചറിന്റേത്. അതിനാല്‍ തന്നെ 15 വര്‍ഷത്തിലധികം പഴക്കം ഈ ബൈക്കിനുണ്ടെന്ന് പറയാം.

വിപണിവാഴുന്ന ഐതിഹാസിക ബൈക്കുകള്‍

സ്‌പോര്‍ട്ടി സ്ട്രീറ്റ് ട്രിം, അല്ലെങ്കില്‍ ബ്ലിംഗി, ക്രൂയിസര്‍ സ്‌റ്റെല്‍ ട്രിം എന്നീ മോഡലുകളിലാണ് പുതുതലമുറയില്‍പെട്ട അവഞ്ചര്‍ ലഭിക്കുക. രണ്ട് മോഡലുകളിലേയും എഞ്ചിനില്‍ വ്യത്യാസവുമുണ്ട്.

Most Read Articles

Malayalam
English summary
LEGENDARY bikes that refuse to die. Read more malayalam
Story first published: Monday, July 29, 2019, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X