എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

കഴിഞ്ഞവര്‍ഷമാണ് മോജോയെ UT300, XT300 വകഭേദങ്ങളായി മഹീന്ദ്ര വേര്‍തിരിച്ചത്. ഇതില്‍ UT300, മോജോയുടെ വിലകുറഞ്ഞ പതിപ്പായി വിപണിയിലെത്തുന്നു. പക്ഷെ ഏപ്രില്‍ മുതല്‍ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതോടെ മോജോ വില്‍പ്പന നിലച്ച മട്ടാണ്. മോജോ ബൈക്കുകള്‍ക്ക് കമ്പനി ഇനിയും എബിഎസ് നല്‍കിയിട്ടില്ല.

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

എന്നാല്‍ അണിയറയില്‍ മോജോയുടെ എബിഎസ് പരിവേഷം തയ്യാറായെന്നാണ് വിവരം. കഴിഞ്ഞദിവസം ബൈക്കിന്റെ എബിഎസ് പതിപ്പ് ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടിരുന്നു. 300 സിസി ബൈക്കുകളെ കുറിച്ച് വിപണി ചിന്തിച്ചുതുടങ്ങുംമുന്‍പേയാണ് മോജോയെ മഹീന്ദ്ര കൊണ്ടുവന്നത്. 2014 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അനാവരണം ചെയ്ത മോജോ, തൊട്ടടുത്തവര്‍ഷം വിപണിയിലെത്തി.

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

എന്നാല്‍ കമ്പനി കരുതിയതുപോലെ തകര്‍പ്പന്‍ ജയം വരിക്കാന്‍ മോജോയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് വിലകുറഞ്ഞ മോജോ UT300 പുറത്തിറക്കാന്‍ മഹീന്ദ്ര തീരുമാനിച്ചത്. ക്യാര്‍ബ്യുറേറ്റര്‍ എഞ്ചിന്‍, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഒറ്റ എക്‌സ്‌ഹോസ്റ്റ്, എംആര്‍എഫ് ടയറുകള്‍ എന്നിങ്ങനെ UT300 ഘടകങ്ങളില്‍ മഹീന്ദ്ര ചിലവുചുരുക്കി.

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

ഇതേസമയം സര്‍വ്വവിധ പ്രീമിയം ഘടകങ്ങളും ഒരുങ്ങുന്ന XT300 -യെ മറുഭാഗത്ത് കമ്പനി നിലനിര്‍ത്തുകയും ചെയ്തു. വിപണിയില്‍ സുരക്ഷ കര്‍ശനമായ സാഹചര്യത്തില്‍ ആദ്യം മോജോ UT300 -യ്ക്ക് എബിഎസ് നല്‍കാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ മഹീന്ദ്ര.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

എബിഎസിനൊപ്പം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ UT300 -യ്ക്ക് ലഭിക്കും. ഇതുവരെ എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ടയറുകളില്‍ ഓടിയ UT300 -യ്ക്ക് പിരെല്ലി ഏഞ്ചല്‍ CT ടയറുകളാണ് ഇക്കുറി കമ്പനി നല്‍കാനൊരുങ്ങുന്നത്. പുതിയ ചിത്രങ്ങളില്‍ ഇതു കാണാം.

Most Read: ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

പിരെല്ലി ഡാബ്‌ളോ റോസോ III ടയറുകളാണ് മോജോ XT300 -യിലുള്ളത്. ഇതേസമയം, പുതിയ എബിഎസ് എഡിഷന്റെ ഡിസൈനിലോ, എഞ്ചിനിലോ കാര്യമായ വ്യത്യാസങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 295 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ തുടരും. 26.8 bhp കരുത്തും 30 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

എബിഎസ് സുരക്ഷയില്‍ മഹീന്ദ്ര മോജോ വിപണിയിലേക്ക്

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 1.49 ലക്ഷം രൂപയ്ക്കാണ് മുന്‍പ് മോജോ UT300 വില്‍പ്പനയ്ക്ക് വന്നിരുന്നത്; മഹീന്ദ്ര XT300 അണിനിരന്നത് 1.70 ലക്ഷം രൂപയ്ക്കും. എന്തായാലും എബിഎസ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങള്‍ ലഭിക്കുമ്പോള്‍ മഹീന്ദ്ര മോജോ UT300 -ന് വില കൂടുമെന്ന കാര്യം ഉറപ്പാണ്.

Source: IAmABiker/Instagram

More from DriveSpark

Article Published On: Friday, June 21, 2019, 15:41 [IST]
English summary
2019 Mahindra Mojo ABS Images & Details Leaked Ahead Of Its Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X