പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

പുത്തന്‍ ഡോമിനാറിനുള്ള ഒരുക്കങ്ങള്‍ ബജാജ് പൂര്‍ത്തിയാക്കിയിട്ട് നാളുകള്‍ കുറച്ചായി. ഡീലര്‍ഷിപ്പുകളില്‍ 2019 ഡോമിനാര്‍ 400 മോഡലിനുള്ള ബുക്കിംഗ് തുടരുകയാണ്. പുതുമകള്‍ ഒരുപാടുണ്ട് ഇത്തവണ ഡോമിനാറില്‍. കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബ്രോഷര്‍ പുറത്തുവന്നതോടെ മോഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ വിപണി മനഃപാഠമാക്കി.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

ഡിസൈനിലും മെക്കാനിക്കല്‍ ഘടകങ്ങളിലും നിര്‍ണായക പരിഷ്‌കാരങ്ങള്‍ ബൈക്കിന് സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ അവതരിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇതുവരെ ബജാജിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഡോമിനാറിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പുതിയ 2019 പതിപ്പ് ചിത്രം മാറ്റിമറിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

നിലവിലെ ഡോമിനാര്‍ ഉടമകളുടെ പരാതികളും അഭിപ്രായങ്ങളും കൂടി മുഖവിലയ്‌ക്കെടുത്താണ് പുതിയ മോഡലിനെ ബജാജ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തവണ പുതിയ നിഞ്ചാ ഗ്രീന്‍ നിറമം ബൈക്കിന്റെ പ്രചാരം കൂട്ടുന്നതില്‍ നിര്‍ണായകമാവും.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

പുറത്തുവന്നിരിക്കുന്ന 2019 ബജാജ് ഡോമിനാര്‍ 400 -ന്റെ ചിത്രങ്ങള്‍ ഇക്കാര്യം അടിവരയിട്ട് പറയുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചു. ഹെഡ്‌ലാമ്പിന് വലുപ്പം കുറഞ്ഞതായി അനുഭവപ്പെടും. മിററുകള്‍ക്ക് മാറ്റമില്ല.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

13 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ പുതിയ ടാങ്ക് പാഡ് ഡീക്കലുകള്‍ കാണാം. പിന്‍ സീറ്റില്‍ ഡോമിനാര്‍ ലോഗോ പ്രത്യേകം പതിഞ്ഞിട്ടുണ്ട്. ഹെഡ്‌ലാമ്പിന് സമാനമായി ടെയില്‍ലാമ്പും ചെറിയ മാറ്റങ്ങള്‍ കാഴ്ച്ചവെക്കുന്നുണ്ട്.

Most Read: ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ബൈക്കിലെ മുഖ്യാകര്‍ഷണം. കൂടുതല്‍ മുഴക്കമുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ അലൂമിനിയം ഫിനിഷുള്ള ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റിന് കഴിയും. ഗ്രൗണ്ട് ക്ലിയറന്‍സിലും മാറ്റമില്ല. ഗിയര്‍ നില, ട്രിപ്പ് മീറ്റര്‍, സമയം മുതലായ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ചുമതല ഇന്ധനടാങ്കിലെ എല്‍സിഡി ഡിസ്‌പ്ലേയ്ക്കാണ്.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

പഴയ ഡിസൈന്‍ ശൈലിതന്നെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടരുന്നു. അതേസമയം ശരാശരി ഇന്ധനക്ഷമത, സര്‍വീസ് റിമൈന്‍ഡര്‍ സംവിധാനങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് പുതുമ സമര്‍പ്പിക്കും.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

കെടിഎമ്മിന്റെ 373.3 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് 2019 ഡോമിനാറിന്റെ ഹൃദയമെങ്കിലും ഇക്കുറി കരുത്തുത്പാദനം വ്യത്യാസപ്പെടും. റീട്യൂണ്‍ ചെയ്തതിനെ തുടര്‍ന്ന് 39.3 bhp കരുത്തും 35 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

നിലവില്‍ 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാണ് ഡോമിനാറിന് ശേഷി. പുതിയ ബൈക്കില്‍ ആര്‍പിഎം ലിമിറ്റര്‍ പതിനായിരമായി ഉയരുമെന്നതും ശ്രദ്ധേയം. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സ് ബൈക്കില്‍ തുടരുന്നു.

Most Read: ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

പുതിയ മോഡലിന്റെ ആകാരയളവില്‍ വലിയ മാറ്റങ്ങളില്ല. 2,156 mm നീളവും 1,112 mm ഉയരവും ബൈക്ക് കുറിക്കും. വീല്‍ബേസ് 1,453 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 157 mm. എന്നാല്‍ മോഡലിന്റെ വീതി കൂടി. പഴയ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം മേന്മയേറിയ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് പുത്തന്‍ ഡോമിനാറിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

പിന്‍ സസ്പെന്‍ഷനില്‍ മാറ്റമില്ല. നിലവിലെ മള്‍ട്ടി സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് പുതിയ പതിപ്പിലും തുടരുന്നു. പുതിയ ലെഗ് ഗാര്‍ഡുകള്‍, മിററുകള്‍, ഇരട്ടനിറമുള്ള അലോയ് വീലുകള്‍ എന്നിവയെല്ലാം 2019 ഡോമിനാറിന്റെ പുതുവിശേഷങ്ങളാണ്.

പ്രീമിയം വിശേഷങ്ങളുമായി 2019 ബജാജ് ഡോമിനാര്‍ 400

ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും ബൈക്കില്‍. മുന്‍ ടയറില്‍ 320 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 220 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കാനായുണ്ട്. അതേസമയം പരിഷ്‌കാരങ്ങള്‍ ലഭിച്ച സ്ഥിതിക്ക് 20,000 രൂപയോളം ബൈക്കിന് കൂടുതല്‍ വില പ്രതീക്ഷിക്കാം.

Source: Overdrive

More from DriveSpark

Article Published On: Tuesday, March 5, 2019, 14:54 [IST]
English summary
2019 Bajaj Dominar 400 Specifications And Details Revealed Ahead Of Launch. Read in Malayalam.
കൂടുതല്‍... #ബജാജ് #bajaj auto #Spy Pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X