ആക്ടിവ 125 ബിഎസ് VI പതിപ്പ് നാളെ വിപണിയിലെത്തും
മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് VI (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ നാളെ വിപണിയിലെത്തും. ബിഎസ് VI ആക്ടിവ ഈ വര്‍ഷം ജൂണിലാണ് ഹോണ്ട അവതരിപ്പിച്ചത്.

ആക്ടിവ 125 FI മോഡലാണ് ബിഎസ് VI എന്‍ജിനില്‍ പുറത്തിറക്കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബിഎസ് IV -ല്‍ നിന്നും ബിഎസ് VI -ലേക്ക് കടക്കുന്നതോടെ വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ 125.പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ടാകും.

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയെ അല്‍പം വ്യത്യസ്തമാക്കും. പുതിയ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും.

സൈഡ് സ്റ്റാന്റ് തട്ടിയാല്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു. അതായത് സൈഡ് സ്റ്റാന്റ് പൂര്‍ണമായും മടങ്ങിയ ശേഷമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളു. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. മുന്നില്‍ ചെറിയ സ്റ്റോറേജ് സ്‌പേസ് വേറെയും നല്‍കിയിട്ടുണ്ട്.

മള്‍ട്ടി ഫംഗ്ഷന്‍ ഇഗ്നിഷന്‍ സ്വിച്ചിലീടെ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് പുതിയ ആക്ടിവ ബിഎസ് VI -ന്റെ ഫ്യുവല്‍ ലിഡ് ഘടിപ്പിച്ചിരിക്കുന്നത്. 1,260 mm വീല്‍ ബേസ് മാറ്റമില്ലാതെ തന്നെ പുതിയ പതിപ്പിലും തുടര്‍ന്നിട്ടുണ്ട്.
Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

എന്നാല്‍ സ്‌കൂട്ടറിന്റെ നീളം, വീതി, ഉയരം എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. 36 mm നീളവും, 3 mm വീതിയും, 19 mm ഉയരവും കമ്പനി വര്‍ധിപ്പിച്ചു. ബിഎസ് VI നിലവാരത്തിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
Most Read: വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

6500 rpm -ല്‍ 8.52 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. കോംബി ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്. വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.
Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

വിപണിയില്‍ ഉള്ള മോഡലിന് 60,627 രൂപയാണ് വില. ഇതില്‍ നിന്നും 10 മുതല്‍ 15 ശതമാനം വരെ വില ഉയരാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ ഹീറോയും സ്‌പ്ലെന്‍ഡര്‍ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബൈക്കും സ്‌പ്ലെന്‍ഡറാണ്.

തങ്കളുടെ എല്ലാ മോട്ടോര്‍സൈക്കിളുകളും 2020 ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബിഎസ് VI പതിപ്പിലേക്ക് പരിഷ്‌ക്കരിച്ച മോഡലിന് ഏകദേശം 12 മുതല്‍ 15 ശതമാനം വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലിനെക്കാള്‍ 6,000 രൂപ മുതല്‍ 7,000 രൂപ വരെയായിരിക്കും വില വര്‍ധനവ് ഉണ്ടാവുക.


Click it and Unblock the Notifications








