നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍. പുതിയ ജിക്‌സര്‍ 250 -യ്ക്ക് ഒപ്പം പുത്തന്‍ ജിക്‌സര്‍ SF 150 മോഡലിനെയും സുസുക്കി അവതരിപ്പിച്ചു. ബൈക്കിന് വില 1.09 ലക്ഷം രൂപ (ദില്ലി ഷോറൂം). പഴയ മോഡലിനെ അപേക്ഷിച്ച് 2019 ജിക്‌സര്‍ SF -ന് 9,000 രൂപ കൂടി. യമഹ ഫേസര്‍, ഹീറോ എക്‌സ്ട്രീം 200S ബൈക്കുകളുമായാണ് ജിക്‌സര്‍ SF 150 -യുടെ അങ്കം.

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

ഡിസൈനില്‍ കൂടുതല്‍ അക്രമണോത്സുക ശൈലി വരിച്ചാണ് ബൈക്കിന്റെ കടന്നുവരവ്. പുതിയ ജിക്‌സര്‍ 250 -യുടെ സ്വാധീനം പരിഷ്‌കരിച്ച ജിക്‌സര്‍ SF 150 -യില്‍ തെളിഞ്ഞുകാണാം. മൂന്നു ഇതളുകള്‍ കണക്കെയാണ് ബൈക്കിന്റെ മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പ് ഘടന.

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, ക്രോം തിളക്കമുള്ള ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ്, വിഭജിച്ച സീറ്റുകള്‍, പുത്തന്‍ ഗ്രാഫിക്‌സ് എന്നിവയെല്ലാം 2019 സുസുക്കി ജിക്‌സര്‍ SF 150 -യെ വിശിഷ്ടമാക്കുന്നു. ബൈക്കിന്റെ പിന്നഴകിലും പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇതേസമയം, ജിക്‌സര്‍ SF 150 -യുടെ എഞ്ചിൻ വിഭാഗത്തില്‍ കൈകടത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

എയര്‍ കൂളിങ് ശേഷിയുള്ള 155 സിസി എഞ്ചിന്‍ മോഡലില്‍ തുടരുന്നു. 8,000 rpm -ല്‍ 13.9 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ ജിക്‌സര്‍ SF 150 -യ്ക്ക് കരുത്തുത്പാദനം കുറഞ്ഞെന്നതും ശ്രദ്ധേയം. 14.6 bhp കരുത്തുണ്ട് മുന്‍ പതിപ്പിന്.

Most Read: 1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

പുതിയ ബൈക്കിന് ഭാരം അഞ്ചു കിലോ കൂടി. 146 കിലോയാണ് ഇപ്പോള്‍ ജിക്‌സര്‍ SF 150 -യ്ക്ക് ആകെ ഭാരം. കരുത്തുത്പാദനം കുറയാന്‍ കാരണമിതാണ്. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇക്കുറി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒറ്റ ചാനല്‍ എബിഎസും ജിക്‌സര്‍ SF 150 -യില്‍ ഒരുങ്ങുന്നു. പരിഷ്‌കാരങ്ങളുടെ ഭാഗമായി കട്ടിയേറിയ സെന്റര്‍ ട്യൂബ് നല്‍കി ഫ്രെയിമിന്റെ ദൃഢത കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.

Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

നവീകരിച്ച സുസുക്കി ജിക്‌സര്‍ SF 150 വിപണിയില്‍, വില 1.09 ലക്ഷം രൂപ

സസ്‌പെന്‍ഷന്‍ സംവിധാനവും റീട്യൂണ്‍ ചെയ്യപ്പെട്ടു. 17 ഇഞ്ചാണ് ജിക്‌സര്‍ SF -ലെ അലോയ് വീലുകളുടെ വലുപ്പം. മുന്‍ ടയര്‍ അളവ് 100/70-17. പിന്‍ ടയര്‍ അളവ് 140/60-17. ജിക്‌സര്‍ SF 150 -യുടെ ചുവടുപിടിച്ച് നെയ്ക്കഡ് ജിക്‌സര്‍ 150 -യെയും പുതുക്കുമോയെന്ന കാര്യം സുസുക്കി വ്യക്തമാക്കിയിട്ടില്ല.

More from DriveSpark

Article Published On: Monday, May 20, 2019, 16:23 [IST]
English summary
New Suzuki Gixxer SF 150 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X