1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

പുതിയ 250 സിസി ജിക്‌സറുമായി സുസുക്കി വിപണിയില്‍. 1.70 ലക്ഷം രൂപ വിലയില്‍ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ പുറത്തിറങ്ങി. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ജിക്‌സര്‍ 250 -യെ സുസുക്കി അവതരിപ്പിച്ചത്. പൂര്‍ണ്ണ ഫെയേര്‍ഡ് ബൈക്കായി കടന്നുവരുന്ന ജിക്‌സര്‍ 250 വിപണിയില്‍ യമഹ ഫേസര്‍ 25, ഹോണ്ട CBR250R മോഡലുകളുമായി നേരിട്ടു മത്സരിക്കും.

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

ബജാജ് പള്‍സര്‍ RS200, കെടിഎം RC200, യമഹ R15 V3.0 ബൈക്കുകള്‍ക്കും സുസുക്കി ജിക്‌സര്‍ 250 ഭീഷണി മുഴക്കുന്നുണ്ട്. പൂര്‍ണ്ണ ഫെയറിങ്ങ് ശൈലിയുണ്ടെങ്കിലും എഞ്ചിന്‍ കേസിങ് തുറന്നുകാട്ടും വിധമാണ് ജിക്‌സര്‍ 250 -യുടെ രൂപകല്‍പ്പന. മൂന്നു ഇതളുകള്‍ കണക്കെയുള്ള ഹെഡ്‌ലാമ്പ് എല്‍ഇഡി യൂണിറ്റാണ്. മൂര്‍ച്ചയേറിയ ഫെയറിങ് ഘടന ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും.

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

ഇരട്ട ബാരല്‍ ശൈലിയാണ് എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് പിന്തുടരുന്നത്. പ്രായോഗികത മുന്‍നിര്‍ത്തി ബൈക്കിലെ സീറ്റുകളും കമ്പനി വിഭജിച്ചിട്ടുണ്ട്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറാണ് ജിക്‌സര്‍ 250 -യില്‍ ഒരുങ്ങുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്. ബൈക്കില്‍ തുടിക്കുന്ന 249 സിസി ഒറ്റ സിലിണ്ടര്‍ SOHC എഞ്ചിന് 26 bhp കരുത്തും 22.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

ഭാരത് സ്റ്റേജ് IV നിലവാരമുള്ള എഞ്ചിനില്‍ ഓയില്‍ കൂളിങ് സംവിധാനം ഒരുങ്ങുന്നുണ്ട്. ആറു സ്പീഡാണ് ജിക്‌സര്‍ 250 -യിലെ ഗിയര്‍ബോക്‌സ്. ശ്രേണിയില്‍ എതിരാളിയായ ഹോണ്ട CBR250R -നെക്കാള്‍ കൂടുതല്‍ കരുത്തുത്പാദനം സുസുക്കി ജിക്‌സര്‍ 250 അവകാശപ്പെടുന്നു. 25.7 bhp കരുത്തും 22.9 Nm torque -മാണ് CBR250R കുറിക്കുന്നത്.

Most Read: രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

38.5 കിലോമീറ്റര്‍ മൈലേജ് ജിക്‌സര്‍ 250 -യില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈക്കിന് ഭാരം 161 കിലോ. 17 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ജിക്‌സര്‍ 250 -യ്ക്ക് കമ്പനി നല്‍കുന്നത്. മുന്‍ ടയര്‍ അളവ് 110/70. പിന്‍ ടയര്‍ അളവ് 150/60. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിങ് നിറവേറ്റുക. സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ എബിഎസും സുസുക്കി ഉറപ്പുവരുത്തുന്നുണ്ട്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. ഡിസി പവര്‍ സോക്കറ്റ്, ടാങ്ക് പ്രൊട്ടക്ടറുകള്‍, സീറ്റ് കവറുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആക്‌സസറി നിരയും ജിക്‌സര്‍ 250 -യ്ക്ക് കമ്പനി സമര്‍പ്പിക്കുന്നുണ്ട്.

Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

250 സിസി ശ്രേണിയില്‍ മുന്‍പും സുസുക്കിയ്ക്ക് ഒരു ബൈക്കുണ്ടായിരുന്നു. പേര് ഇനസൂമ 250. എന്നാല്‍ ഉയര്‍ന്ന വിലയെത്തുടര്‍ന്ന് ഇനസൂമയ്ക്ക് ഇന്ത്യയില്‍ കാര്യമായി ശ്രദ്ധനേടാന്‍ കഴിഞ്ഞില്ല. ഇനസൂമയിലേറ്റ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സുസുക്കി ജിക്‌സര്‍ 250 കടന്നുവരുന്നത്. കരുത്തുറ്റ എഞ്ചിന്‍. ആകര്‍ഷകമായ ഡിസൈന്‍. ന്യായമായ വില. ജിക്‌സര്‍ 250 -യ്ക്ക് വിജയിക്കാന്‍ സാഹചര്യങ്ങളെല്ലാം അനുകൂലമാണ്.

Most Read Articles

Malayalam
English summary
New Suzuki Gixxer SF 250 Launched In India. Read in Malayalam.
Story first published: Monday, May 20, 2019, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X