മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഇന്ത്യന്‍ നിരത്തുകളില്‍ സര്‍വ സാധാരണമായി കാണാറുള്ള വാഹനമാണ് ഓട്ടോറിക്ഷകള്‍. പൊതുഗതാഗതത്തിന്റെ ഭാഗമായ ഓട്ടോറിക്ഷകളില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, ഓട്ടോറിക്ഷകള്‍ക്ക് വേഗം കുറവാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ചിന്ത എത്രയും പെട്ടെന്ന് മാറ്റിക്കോളൂ.

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

കാരണം ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടോറിക്ഷയെത്തിക്കഴിഞ്ഞു. മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗമുള്ള ഈ ഓട്ടോറിക്ഷയിപ്പോള്‍ ലോക റെക്കോര്‍ഡിനുടമയാണ്.

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

മാറ്റ് എവറാര്‍ഡ്, റസ്സല്‍ ഷിയര്‍മാന്‍ എന്നിവരാണ് ഈ ഓട്ടോറിക്ഷയും കൊണ്ട് ലോക റോക്കോര്‍ഡിലേക്ക് പാഞ്ഞടുത്തത്. യോര്‍ക്ക്‌ഷെയറിലെ എല്‍വിങ്ടണ്‍ എയര്‍ഫീല്‍ഡില്‍ വച്ച് നടന്ന ഇവരുടെ പ്രകടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ച് കഴിഞ്ഞു.

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഓട്ടോയുടെ പുറകില്‍ യാത്രക്കാരെ വച്ച് കൊണ്ട് നടത്തുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ മുമ്പ് കുറിച്ച 109.43 കിലോമീറ്ററെന്ന ലോക റെക്കോര്‍ഡാണ് മാറ്റ് മറികടന്നത്. ഓട്ടോയുടെ പുറകിലിരുന്നത് റസ്സലായിരുന്നു.

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

പുതിയ നേട്ടം വളരെയധികം സന്തോഷം തരുന്നതായി മാറ്റ് പറഞ്ഞു. യുകെ സ്വദേശിയായ വ്യവസായിയാണ് മാറ്റ് എവറാര്‍ഡ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഓട്ടോറിക്ഷ മാറ്റ് വാങ്ങിയത്.

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

അന്ന് തന്നെ റേസ് എഞ്ചിനീയറായ ബില്ലെറിക്കെയ് സ്റ്റിഗിനെയും കൂടെക്കൂട്ടുകയായിരുന്നു. സ്റ്റിഗാണ് ലോക റെക്കോര്‍ഡ് നേടുന്ന പരുവത്തിലേക്ക് ഓട്ടോറിക്ഷയെ പരിഷ്‌കരിച്ചത്. കരുത്തേറിയൊരു എഞ്ചിന്‍ ഓട്ടോയില്‍ ഘടിപ്പിക്കുന്നതായിരുന്നു ആദ്യ കടമ്പയെന്ന് ഇവര്‍ പറയുന്നു.

Most Read: ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

അതിനാല്‍, മണിക്കൂറില്‍ 144.84 കിലോമീറ്റര്‍ വേഗം കുറിക്കാന്‍ കഴിവുള്ള 1,300 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ ഇവര്‍ ഓട്ടോയില്‍ പുനസ്ഥാപിച്ചു. ഇതിന് അവശ്യമായ ട്യൂണിംഗും നല്‍കിയിരുന്നു.

Most Read: ഇന്ത്യയ്ക്ക് കൂടുതൽ പ്രിയം ചെറു സെഡാനുകളോട്

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഏകദേശം 20,000 യൂറോയാണ് (18 ലക്ഷത്തോളം രൂപ) ഇതിന് ചിലവ് വന്നത്. എങ്കിലും തങ്ങളുടെ പ്രയത്‌നത്തിന് സമാനമായ ഫലം കിട്ടിയെന്നാണ് മാറ്റ് പറയുന്നത്. സ്‌ട്രെയിറ്റ്‌ലൈനേഴസ് എന്ന മോട്ടോര്‍ സ്‌പോര്‍ട് ഇവന്റ് കമ്പനിയാണ് ഗിന്നസ് റെക്കോര്‍ഡ് ശ്രമത്തിനുള്ള വേദിയൊരുക്കിയത്.

Most Read: ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഇതിലെ സ്‌പോണ്‍സര്‍മാരായ ടീം ടുക് ടുക് എന്നത് മാറ്റിന്റെ സ്വന്തം സ്ഥാപനമാണ്. കൂടാതെ റസ്സലും മാറ്റിന്റെ മറ്റു ചില സുഹൃത്തുക്കളും സ്‌പോണ്‍സര്‍ഷിപ്പില്‍ സഹായിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160.93 കിലോമീറ്റര്‍ വേഗം കുറിക്കുന്നതാണ് അടുത്ത പദ്ധതിയെന്ന് മാറ്റും റസ്സലും ഒരേ സ്വരത്തില്‍ പറയുന്നു.

More from DriveSpark

Article Published On: Thursday, May 16, 2019, 13:12 [IST]
English summary
World's Fastest Auto Rickshaw Clocks 119kph: Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X