ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നുള്ളത് ഇന്ത്യയില്‍ കര്‍ശന നിയമമാണ്. എങ്കിലും പലരും ഈ നിയമം കാറ്റില്‍ പറത്തി റോഡിലൂടെ സഞ്ചരിക്കുന്നത് കാണാം. ഇത്തരക്കാരെ നേര്‍ വഴിക്ക് കൊണ്ടു വരാന്‍ തീരമാനിച്ചിരിക്കുകയാണ് നോയിഡയിലെ ഭരണകൂടം. ഹെല്‍മറ്റ് ധരിച്ച് വാഹനമോടിക്കാത്തവര്‍ക്ക് നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ല.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

പെട്രോള്‍ പമ്പ് ഉടമകളുമായി ജില്ലാ ഭരണകൂടം നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം സ്വീകരിച്ചത്. ഹെല്‍മറ്റ് ധരിച്ച് വാഹനമോടിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ആദ്യഘട്ടത്തില്‍ ഈ രണ്ട് നഗരങ്ങളില്‍ മാത്രമെ പുതിയ നിയമം നടപ്പാക്കുകയുള്ളൂയെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ബ്രജേഷ് നരെയ്ന്‍ സിങ് നല്‍കുന്ന വിവരം. ശേഷം ഗൗതം ബുദ്ധ് നഗറിന്റെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് മാത്രമല്ല ഇത്തരത്തില്‍ പമ്പുകളിലെത്തുന്നവരുടെ വാഹന നമ്പരും മറ്റും സിസി ടിവിയില്‍ പതിയുകയും ഇത് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് വരെ റദ്ദ് ചെയ്യുന്നതിലേക്കും വഴി വയ്ക്കും.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

പമ്പുകളില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലര്‍ക്കും ഈ നടപടി അരോചകമായി തോന്നിയേക്കാം.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

എന്നാല്‍, റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിനും ട്രാഫിക്ക് നിയമം ഏവരും പാലിക്കുന്നതിനും ഇത് സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ വാഹനാപകടത്തിലുണ്ടാവുന്ന മരണ നിരക്ക് ഒരു പരിധി വരെ കുറയ്ക്കാനും ഈ നടപടിയ്ക്ക് കഴിയുമെന്നും അധികൃതര്‍ പ്രത്യാശിക്കുന്നു.

Most Read: സിനിമാ സ്റ്റൈലിൽ പൊലീസിന്റെ കാർ ചേസ് - വീഡിയോ വൈറൽ

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

മോട്ടോര്‍ വാഹന നിയമത്തിലെ 129 -ാം വകുപ്പ് പ്രകാരം ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹമോടിക്കുന്നത് ട്രാഫിക്ക് നിയമ ലംഘനമാണ്‌. ഇത് ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 188 പ്രകാരം ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിക്കാനും ഇടയാക്കും.

Most Read: ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

കൂടാതെ ഇവര്‍ക്കെതിരെ പൊലീസ് പിഴയും ചുമത്താറുണ്ട്. ഇപ്പോള്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും സ്വീകരിച്ച നടപടികള്‍ മുമ്പ് ഇന്ത്യയിലെ പല നഗരങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.

Most Read: പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ആരംഭത്തില്‍ ഇത് സുഗമമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ കാരണം ഇവ വലിയ രീതിയില്‍ വിജയിച്ചിട്ടില്ല. പുതിയ നിയമ നടപടിയ്ക്ക് വ്യാപക പ്രചാരം നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

പദ്ധതി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ എല്ലാ പെട്രോള്‍ പമ്പുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കാനും അധികൃതര്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source:News18

Most Read Articles

Malayalam
English summary
Petrol Pumps Never Sells Fuel From June 1st To Those people Who Riding Two Wheelers Without Helmet: Read In malayalam
Story first published: Thursday, May 16, 2019, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X