സിനിമാ സ്റ്റൈലിൽ പൊലീസിന്റെ കാർ ചേസ് — വീഡിയോ വൈറൽ
അമേരിക്ക പോലുള്ള രാജ്യങ്ങളിലെല്ലാം കാറുകളും മറ്റും പിന്തുടര്‍ന്ന് പിടികൂടുന്ന പൊലീസിന്റെ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍, ഇന്ത്യയില്‍ ഈ സ്ഥിതി താരതമ്യേന കുറവാണ്. എങ്കിലും ചില സാഹചര്യങ്ങളിലൊക്കെ നിയമം ഘംഘിക്കുന്നവര്‍ വാഹനങ്ങളില്‍ കടന്നു കളഞ്ഞാല്‍ നമ്മുടെ പൊലീസും പിന്തുടര്‍ന്ന് പിടിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ എത്തിയിരിക്കുന്നത് കേരളത്തില്‍ നിന്ന് തന്നെയാണ്. ഇവിടെ ഫോര്‍ഡ് ആസ്‌പൈറിനെ പൊലീസ് പിന്തുടരുന്നത് മഹീന്ദ്ര TUV300 -യിലാണ്.

റോഡിനടത്തെവിടെയോ സ്ഥാപിച്ചിരുന്ന സിസി ടിവിയിലാണ് ഈ സംഭവം പതിഞ്ഞത്. അപകടകരമാം വിധം പാഞ്ഞെത്തുന്ന ആസ്‌പൈറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

അമിത വേഗത്തിലായതിനാല്‍ തന്നെ ആസ്‌പൈര്‍ ഡ്രൈവര്‍ക്ക് വാഹനത്തിനുമേല്‍ നിയന്ത്രണമില്ലായിരുന്നവെന്നുള്ളത് ഉറപ്പാണ്. റോഡിലൂടെ പാഞ്ഞെത്തിയ ആസ്‌പൈര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോയിലിടിച്ച് നിയന്ത്രണം വിട്ട് തൊട്ടടുത്ത് ചെന്നിടിക്കുന്നതാണ് ആദ്യ സിസി ടിവിയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നത്.

ഇതിന് തൊട്ടു പുറകില്‍ തന്നെ പൊലീസ് വാഹനമായ TUV300 -യും പിന്തുടര്‍ന്നെത്തുന്നതും കാണാം. രണ്ടാമത്തെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവത്തെ കൂടുതല്‍ ഭയാനകമാക്കുന്നത്.

ആള്‍ട്ടോയില്‍ തട്ടി നിയന്ത്രണം തെറ്റിയ ആസ്‌പൈര്‍ മറ്റൊരു വാഹനത്തില്‍ ചെന്നിടിക്കുന്നതാണ് ഈ സിസി ടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ഒരു കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.
Most Read: പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

ശേഷം പൊലീസ് വന്ന് ആസ്‌പൈര്‍ ഡ്രൈവറെ പിടികൂടുന്നുണ്ടെങ്കിലും എന്ത് കാര്യത്തിനാണ് പിന്തുടര്‍ന്ന് വന്നതെന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനമോടിച്ചതാണ് ഈ വ്യക്തിയെ പൊലീസ് പിന്തുടര്‍ന്ന് വന്ന് പിടികൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Most Read: ഇന്ത്യയ്ക്ക് കൂടുതൽ പ്രിയം ചെറു സെഡാനുകളോട്
ചിലപ്പോള്‍ പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞപ്പോള്‍ മറ്റു നിയമ നടപടികള്‍ ഭയന്ന് കാര്‍ നിര്‍ത്താതെ പോയതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. മദ്യപിച്ച് വാഹനമോടിക്കുന്നത് ജയില്‍ ശിക്ഷയ്ക്കും പിഴ വിധിക്കാനും ഇടയാക്കുമെന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.
Most Read: ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ഇവിടെ ഫോര്‍ഡ് ആസ്‌പൈര്‍ ഡ്രൈവര്‍ക്ക് ഏന്ത് ശിക്ഷയാണ് വിധിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ നിരത്തുകളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരക്കാര്‍ക്കായി രാജ്യത്തുടനീളം പൊലീസ് മിന്നല്‍ പരിശോധനകള്‍ നടത്തി വരുന്നുണ്ട്.
Source: Sarath Sivaraman G


Click it and Unblock the Notifications








