പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനായി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. കമ്പനിയുടെ പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്കായുള്ള ഈ ആപ്ലിക്കേഷന്റെ പേര് ടാറ്റ മോട്ടോര്‍സ് സര്‍വീസ് കണക്ട് (TMSC) എന്നാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ i സ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയ പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വാഹനത്തിന്റെ ഷാസി നമ്പര്‍, നിര്‍മ്മതാക്കള്‍ നല്‍കുന്ന വാറന്റി, കാലാവധി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, മെയിന്റനെന്‍സ് തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മനസിലാക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ വഴിയൊരുക്കും.

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

കൂടാതെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്.

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

മാത്രമല്ല, കമ്പനി നല്‍കുന്ന പുതിയ ഓഫറുകള്‍, സര്‍വീസ് ക്യാംപുകള്‍, പുതിയ ഉത്പ്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള സന്ദേശങ്ങള്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇവയെ കൂടാതെ വാഹനം മെയിന്റനെന്‍സ് ചെയ്യാനും വാഹനത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ചും ആപ്ലിക്കേഷന്‍ വഴി അറിയാം.

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

വാഹനത്തിന്റെ സര്‍വീസ് ബുക്ക് ചെയ്യുന്നത്, ഇന്‍ഷുറന്‍സ് & മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നത്, ബാറ്ററി & ടയര്‍ മാറ്റേണ്ട കാലാവധി എന്നിവയെക്കുറിച്ചുള്ള റിമൈന്‍ഡറുകള്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ചെയ്യാം.

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

മാത്രമല്ല വാഹനത്തെ കുറിച്ചോ ടാറ്റ സേവനങ്ങളെ കുറിച്ചോയുള്ള പരാതികളും പ്രതികരണങ്ങളും ആപ്ലിക്കേഷന്‍ വഴി കമ്പനിയെ അറിയിക്കാം.

Most Read: ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

ടാറ്റയുടെ ഡീലര്‍മാരെയും സര്‍വീസ് സ്റ്റേഷനപകളെയും കുറിച്ചുള്ള വിവരങ്ങളടങ്ങിയിട്ടുള്ളതാണ് ടാറ്റ മോട്ടോര്‍സ് സര്‍വീസ് കണക്ട് ആപ്ലിക്കേഷന്‍. ഇത് വാഹനം ബ്രേക്ക്ഡൗണ്‍ ആവുന്ന സാഹചര്യങ്ങളില്‍ ഉടമയ്ക്ക് സഹായകമാവും.

Most Read: ചരിത്ര നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

പുതിയ സ്മാർട്ട്ഫോൺ ആപ്പുമായി ടാറ്റ, ഉടമകൾ അറിയണം ഇക്കാര്യങ്ങൾ

വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍, തത്സമയ ട്രാഫിക്ക് സ്ഥിതി വിവരങ്ങള്‍ എന്നിവയെ കുറിച്ചും ആപ്ലിക്കേഷന്‍ വഴി അറിയാന്‍ സാധിക്കും. വാഹനം സര്‍വീസ് ആപ്പ് വഴി ബുക്ക് ചെയ്യാനും സര്‍വീസ് ചെയ്ത് കഴിഞ്ഞാല്‍ ഇതിന്റെ വിവരങ്ങളും TMSC ആപ്പ് വഴി അറിയാന്‍ സാധിക്കും. വാഹന സര്‍വീസിന്റെ ചെലവുകളുടെ കണക്ക് വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നു.

Source: TeamBhp

Most Read Articles

Malayalam
English summary
Tata Launches Service Connect App For Car Owners: read in malayalam
Story first published: Wednesday, May 15, 2019, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X