സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി

ഏറ്റവും കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാൻ കിട്ടുന്ന വിഭാഗമാണ് ആഡംബര കാറുകളുടേത്. മെർസിഡീസ് ബെൻസും ബിഎംഡബ്യുവുമെല്ലാം ഒപ്പത്തിനൊപ്പം മത്സരിക്കുന്ന രംഗത്ത് ആരാണ് കേമനെന്ന് പ്രവചിക്കാനാവില്ല. പുത്തൻ മോഡലുകളുമായി വിസ്‌മയിപ്പിക്കുന്നതിൽ ജർമൻ ബ്രാൻഡുകൾ എന്നും മുൻപന്തിയിലാണല്ലോ. ഇപ്പോഴിതാ പുതിയ ഇവിയുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു.

ഓൾ-ഇലക്‌ട്രിക് i5 സെഡാനാണ് ബിഎംഡബ്ല്യു പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 1.20 കോടി രൂപ എക്‌സ്ഷോറൂം വിലയുള്ള ഇവി കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. M60 xDrive രൂപത്തിൽ മാത്രമാണ് i5 വാങ്ങാനാവുക എന്നതും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. ബിഎംഡബ്ല്യു ഇന്ത്യക്കായി അവതരിപ്പിക്കുന്ന അഞ്ചാമത്തെ ഇലക്ട്രിക് കാറാണിത്.

BMW i5 M60 xDrive Electric Sedan Launched

ഏപ്രിൽ നാലിന് തന്നെ ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. വില പ്രഖ്യാപനം നടത്തോടെ താത്പര്യമുള്ളവർക്ക് ഇനിയും വാഹനം ഡീലർഷിപ്പിലോ ഓൺലൈനായോ ബുക്ക് ചെയ്യാൻ ഇനിയും അവസരമുണ്ട്. ബിഎംഡബ്ല്യുവിന്റെ പുതുതലമുറ 5 സീരീസ് അടിസ്ഥാനമാക്കിയുള്ള ഹൈ-പെർഫോമൻസ് ഇവിയാണ് i5 M60 xDrive. റ്റാൻഡേർഡ് i5-നെ അപേക്ഷിച്ച് നിരവധി സ്‌പോർട്ടിയർ ഡിസൈൻ മാറ്റങ്ങളാണ് M60 xDrive പതിപ്പിൽ ഒരുക്കിയിട്ടുള്ളത്.

ക്ലാസിക് കിഡ്‌നി ഗ്രില്ലും ഇലുമിനേറ്റഡ് ബ്ലാങ്കഡ്-ഓഫ് ഡിസൈനുമാണ് മുന്നിലെ അലങ്കാരങ്ങൾ. മെലിഞ്ഞ ഹെഡ്‌ലൈറ്റുകൾക്ക് താഴെയായി ഇടംപിടിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളും i5 M60 ഇലക്ട്രിക് സെഡാന് അഴകേകുന്നുണ്ട്. വശങ്ങളിൽ സ്‌പോർട്‌സ് ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും ഒരു സൈഡ് സ്‌കേർട്ടും പുതിയ 20 ഇഞ്ച് അലോയ് വീലുകളുമാണ് വാഹനത്തിന് പെർഫോമൻസ് കാറിന്റെ രൂപം സമ്മാനിക്കുന്നത്.

BMW i5 M60 xDrive Electric Sedan Launched

പിൻഭാഗത്ത് നേർത്ത എൽഇഡി ടെയിൽ-ലാമ്പുകളോട് കൂടിയ പുതിയ 7 സീരീസിന്റെ തന്നെ ഡിസൈനാണ് i5 ഇവിയും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ, നോൺ-മെറ്റാലിക് ആൽപൈൻ വൈറ്റ് ഫിനിഷിലാണ് ബിഎംഡബ്ല്യു i5 വാഗ്ദാനം ചെയ്യുന്നത്. ബ്രൂക്ലിൻ ഗ്രേ, കാർബൺ ബ്ലാക്ക്, കേപ് യോർക്ക് ഗ്രീൻ, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയർ, സോഫിയോസ്റ്റോ ഗ്രേ, ഓക്സൈഡ് ഗ്രേ, മിനറൽ വൈറ്റ് എന്നിവയാണ് കാറിലെ കളർ ഓപ്ഷനുകൾ.

ഇനി ഇന്റീരിയറിലേക്ക് വന്നാൽ ബിഎംഡബ്ല്യു i5 ഇവിയുടെ ഇന്റീരിയർ ലേഔട്ട് 5 സീരീസിന് സമാനമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമാണ് ഇലക്ട്രിക് സെഡാനിലെ പ്രധാന ഹൈലൈറ്റ്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം iDrive 8.5 OS ലിനക്സ് സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഗെയിമിംഗ്, വീഡിയോ ഫംഗ്‌ഷനുകളും വരെയുണ്ട്.

BMW i5 M60 xDrive Electric Sedan Launched

സെൻ്റർ കൺസോളിലെ പരിചിതമായ ഫിസിക്കൽ കൺട്രോളർ വഴിയാണ് ഇവയെല്ലാം പ്രവർത്തിപ്പിക്കാനാവുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, ഫോർ-വേ പവർ ലംബർ സപ്പോർട്ടുള്ള ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൈക്രോ ഫിൽട്ടറുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആക്ടീവ് കൂളിംഗ് ഫംഗ്‌ഷൻ, ഡാർക്ക് റൂഫ് ലൈനിംഗ്, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, പനോരമിക് എന്നിവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ.

81.2kWh ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i5 M60 xDrive പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 601 bhp കരുത്തിൽ 795 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ കാറിന് 516 കിലോമീറ്റർ വരെ റേഞ്ച് തരാനും ഈ ജർമൻ ഇലക്ട്രിക് കാറിനാവും.

BMW i5 M60 xDrive Electric Sedan Launched

പെർഫോമൻസ് ഇവിയായതിനാൽ തന്നെ മോഡലിന് 0-100 കിലോമീറ്റർ വേഗത വെറും 3.8 സെക്കൻഡിൽ കൈവരിക്കാനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബിഎംഡബ്ല്യു സെഡാനൊപ്പം 11 കിലോവാട്ട് വാൾ ചാർജർ സ്റ്റാൻഡേർഡായി നൽകുമ്പോൾ 22 കിലോവാട്ട് എസി ചാർജർ ഓപ്‌ഷണലായി വാങ്ങാനുമാവും. 10-80 ശതമാനം വരെ ബാറ്ററി ചാർജാവാൻ 30 മിനിറ്റിൽ താഴെ സമയമെടുക്കുന്ന 205 കിലോവാട്ട് ഡിസി ചാർജിംഗ് ശേഷിയും കാറിനുണ്ട്.

More from DriveSpark

Article Published On: Thursday, April 25, 2024, 15:41 [IST]
English summary
Bmw i5 m60 xdrive electric sedan launched in india price battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X