ടാറ്റയുടെ ലക്ഷ്യം സേഫ്റ്റി തന്നെ, ഇനി ഈ ഫീച്ചർ ആൾട്രോസിൽ സ്റ്റാൻഡേർഡ് ആയി ലഭിക്കും
ഇപ്പോൾ രാജ്യത്ത് വിൽക്കുന്ന വാഹനങ്ങളിൽ ഏറ്റവും സേഫ്റ്റിക്ക് പ്രാധാന്യവും മുൻഗണനയും നൽകുന്ന ബ്രാൻഡ് എന്ന് പറയുന്നത് ടാറ്റയാണ്. അതിനുളള ഉദാഹരണങ്ങൾ പലപ്പോഴും വീഡിയോകളായും ചിത്രങ്ങളായും വൈറലാവാറുമുണ്ട്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. സേഫ്റ്റി ഫീച്ചറായ ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൺ ഇപ്പോൾ ആൾട്രോസിൻ്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
പുതിയ ഫീച്ചർ കൂട്ടിചേർക്കുമ്പോൾ വിലയിൽ വ്യത്യാസം വരേണ്ടതാണ്, എന്നാൽ കമ്പനി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൾ കൂടാതെ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ് ആൾട്രോസിൽ വരുത്തിയിട്ടില്ല. ടാറ്റയുടെ ഏതൊരു വാഹനമായാലും മികച്ച് സുരക്ഷ ക്രമീകരണങ്ങളുമായിട്ടാണ് വിപണിയിൽ എത്തുന്നത്.

പെട്രോൾ, ഡീസൽ, CNG എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലും ലഭ്യമാകുമെന്നതാണ് പ്രധാന ഹൈലൈറ്റ്. നൈറ്റഡ് റൂഫ് ലൈനർ, ഷാർക്ക് ഫിൻ ആന്റിന, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.
ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp kരുത്തിൽ ഏകദേശം 200 Nm torque നിർമിക്കാനാകുന്നതാണ്. ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും. ഫുള്‍ മാപ്പ് വ്യൂ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ടാറ്റയുടെ മോഡലിൽ ലഭിക്കുന്നത്. ഇന്നത്തെ കാലത്തെ കാറുകളില്‍ കണ്ടുവരുന്ന പ്രീമിയം സവിശേഷതകളില്‍ ഒന്നാണ് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍. ഫുള്‍ മാപ്പ് വ്യൂ നല്‍കുന്ന തരത്തില്‍ ഫുള്ളി കസ്റ്റമൈസ്ഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുന്നു.
ആള്‍ട്രോസ്, പഞ്ച് എന്നീ കാറുകളില്‍ കാണപ്പെടുന്ന ഒരു സവിശേഷ ഫീച്ചറാണ് 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകള്‍. വണ്ടിയുടെ നാല് ഡോറുകളും മുഴുവനായി തുറന്നിട്ട് കാണാന്‍ നല്ല ഭംഗിയാണ്. മാത്രമല്ല കാറിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും കൂടുതല്‍ എളുപ്പമാകുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ലെല്ലോ. പ്രത്യേകിച്ച് വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്ക് കണ്ട് മനസ്സിലാക്കാം.
ആൾട്രോസിൻ്റെ ചരിത്രം പറയുകയാണെങ്കിൽ ടാറ്റയിൽ നിന്നുള്ള ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആൾട്രോസ്. ടാറ്റ തന്നെ വികസിപ്പിച്ച എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്ഫോം ഉപയോഗിച്ച ആദ്യത്തെ കാറാണിത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും വിശാലമായ കാറായതിനാൽ, ക്യാബിന്റെ മുൻഭാഗത്തും പിൻഭാഗത്തും യാത്രക്കാർക്ക് ധാരാളം ഇടമാണ് ടാറ്റ ആൽട്രോസ് ലഭ്യമാക്കുന്നത്.
പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ വലിയ സീറ്റുകൾ സുഖപ്രദമായ യാത്രയും പ്രധാനം ചെയ്യുന്നു. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും സ്ലൈഡിംഗ് സെൻട്രൽ ആംസ്ട്രെസ്റ്റുകൾ ലഭിക്കുന്നു. ഇത് ഇരിപ്പിടത്തിന്റെ സുഖപ്രദമായ സ്ഥാനം വർധിപ്പിക്കുന്നു. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ. നിങ്ങളുടെ അടുത്തുളള ടാറ്റ ഷോറൂമുകളിൽ പോയി വാഹനം ഓടിച്ചു നോക്കാൻ എല്ലാവരും ശ്രമിക്കുക.


Click it and Unblock the Notifications








