69,999 രൂപയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് (Electric Scooter) ഇത്രവേഗം വളരാൻ വളമായവരാണ് ഓല (Ola). ക്യാബ് അഗ്രഗേറ്റർ എന്നനിലയിൽ നിന്നും ഇവി നിർമാതാക്കളായി മാറിയപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാനാവാത്ത തുടക്കവും സ്വീകാര്യതയുമാണ് കമ്പനിക്ക് ലഭിച്ചത്. അതിനാൽ തന്നെ ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ ഓലയ്ക്ക് അറിയാം.

കൃത്യസമയത്ത് ഓഫറുകളിടാനും പുതിയ മോഡലുകൾ അവതരിപ്പിക്കാനും വില കുറക്കാനുമെല്ലാം ഓല കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഒരുമാസം അരലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് വിസ്മയമാകുന്ന ഓല ഫെയിം II സബ്‌സിഡി അവസാനിച്ചിട്ടും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തയാറാകാതിരുന്നത് വരെ ഉപഭോക്താക്കളെ മാനിച്ചുകൊണ്ടാണ്.

Ola S1 X Electric Scooter Deliveries To Start From April Last

ഇതിനിടയിൽ ഓല ഇലക്ട്രിക്കിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായ S1 X ഇവിക്ക് 10,000 രൂപ വെട്ടിക്കുറച്ച് കമ്പനി എല്ലാവരേയും ഞെട്ടിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ അവതരിപ്പിച്ച ഈ സ്‌കൂട്ടറിനെ 79,999 രൂപയുടെ പ്രാരംഭ വിലയിലായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാൽ വീണ്ടും വിലവെട്ടിക്കുറച്ച് 69,999 രൂപയാക്കി ഓല പ്രഖ്യാപിച്ചു. ഇനി ബുക്ക് ചെയ്‌ത് ഡെലിവറിക്കായി കാത്തിരിക്കുന്നവർക്കുള്ള സന്തോഷ വാർത്തയും ബ്രാൻഡിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ഓലയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന S1 X ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറി ഏപ്രിൽ അവസാനം മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2 kW, 3 kW, 4 kW എന്നിങ്ങനെ വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുമായി അവതരിപ്പിച്ചിരിക്കുന്ന ഇവിക്ക് യഥാക്രമം 69,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുതുക്കിയ വിലയോടെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബാറ്ററി സ്കൂട്ടറുകളിൽ ഒന്നായി ഇത് മാറുന്നു.

Ola S1 X Electric Scooter Deliveries To Start From April Last

2 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1 X ഇലക്ട്രിക് സിംഗിൾ ചാർജിൽ 91 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് നൽകുന്നത്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരിക. പെർഫോമൻസിലേക്ക് നോക്കിയാൽ 0.40 കി.മീ. വേഗത വെറും 4.1 സെക്കൻഡിൽ കൈവരിക്കുമെന്നാണ് ഓല അവകാശപ്പെടുന്നത്. ഇതിന്റെ ഇലക്ട്രിക് മോട്ടോറിൽ നിന്നുള്ള പരമാവധി പവർ ഔട്ട്പുട്ട് 6 kW ആണ്.

ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഇവി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ഡെലവിറി ആരംഭിക്കുന്നതോടെ ഈ പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഇത്രയും താങ്ങാനാവുന്ന വില കൂടി പരിഗണിക്കുമ്പോൾ സംഗതി ഉഷാറാവുമെന്നാണ് അനുമാനം.

Ola S1 X Electric Scooter Deliveries To Start From April Last

ഫീച്ചറുകളിലേക്ക് നോക്കിയാൽ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പകരം 3.5 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന ഈ സ്‌കൂട്ടർ ഒരു ഫിസിക്കൽ കീയുമായാണ് വരുന്നത്. S1 X ഇവിയുടെ 3 kWh പതിപ്പ് 2 kWh വേരിയൻ്റിന് സമാനമായ ചാർജിംഗ് സമയം, റൈഡിംഗ് മോഡുകൾ, സവിശേഷതകൾ എന്നിവയെല്ലാമാണ് പങ്കിടുന്നത്. എന്നാൽ മെച്ചപ്പെട്ട ആക്സിലറേഷൻ സമയം, ടോപ്പ് സ്പീഡ്, റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3 kWh പതിപ്പിൻ്റെ ആക്‌സിലറേഷൻ സമയം 3.3 സെക്കൻഡാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഒറ്റ ചാർജിൽ 151 കിലോമീറ്റർ റേഞ്ചിനൊപ്പം പരമാവധി 90 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ഇവിക്കാവും. 4 kWh വേരിയന്റിലും ഇതേ സവിശേഷതകളാണ് കമ്പനി നിലനിർത്തിയിരിക്കുന്നത്. എന്നാൽ ക്ലെയിം ചെയ്യുന്ന റേഞ്ച് 190 കിലോമീറ്ററായി വർധിപ്പിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്.

Ola S1 X Electric Scooter Deliveries To Start From April Last

ഇതുകൂടാതെ S1 എയർ, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് 8 വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറണ്ടി ഓല ഇലക്ട്രിക് അവതരിപ്പിച്ചു. കൂടാതെ, ഉപഭോക്താക്കൾക്ക് 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിറിയോ 12,500 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയോ തെരഞ്ഞെടുക്കാം. കേരളത്തിലെ കസ്റ്റമേഴ്‌സിന് സന്തോഷം പകര്‍ന്ന് ഓല ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ 500-ാമത് ഡീലര്‍ഷിപ്പ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്.

More from DriveSpark

Article Published On: Tuesday, April 23, 2024, 17:43 [IST]
English summary
Ola s1 x electric scooter deliveries to start from april last details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X