ഷോറൂം കാലിയാവാൻ ഇനിയെന്ത് വേണം, 315 കി.മീ. റേഞ്ചുള്ള ടാറ്റ ഇലക്‌ട്രിക് കാറിന് 65,000 രൂപ വരെ വിലക്കുറവ്

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവി ഹിറ്റായതോടെ വൈദ്യുത വാഹനങ്ങളുടെ സാധ്യത വളരെ പെട്ടന്നുതന്നെ കമ്പനി മനസിലാക്കിയെടുത്തു. തുടർന്ന് അതിവേഗം മോഡൽ ലൈനപ്പ് വിപുലീകരിച്ച് ഈ വിഭാഗത്തിലെ അതികായൻമാരായി വിലസാനും ടാറ്റക്കായി. ജനപ്രിയ പെട്രോൾ കാറുകളുടെ ഇലക്ട്രിക് പതിപ്പുകളിലൂടെയാണ് ബ്രാൻഡ് ഇത്രയധികം സ്വാകാര്യത നേടിയെടുത്തത്.

നെക്സോൺ ഇവിക്ക് ശേഷം ടിഗോർ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി തുടങ്ങിയ കാറുകളെയാണ് ടാറ്റ വൈദ്യുതീകരിച്ചത്. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നതും ഈ മോഡലുകളാണ്. ബാറ്ററി വണ്ടികളാണെങ്കിലും ഇതിലും ഓഫുകളും ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കാൻ രത്തൻ ടാറ്റയുടെ കമ്പനി മടിയൊന്നും കാണിക്കാറില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന ഡിസ്‌കൗണ്ട് ഓഫറുകൾ ഏപ്രിൽ മാസത്തേക്കായും അവതരിപ്പിച്ചിട്ടുണ്ട്.

Tata Tiago EV And Nexon EV Discount Offer April 2024

നെക്സോൺ ഇലക്ട്രിക് എസ്‌യുവിക്ക് 50,000 രൂപ വരെ ഓഫർ പ്രഖ്യാപിച്ചപ്പോൾ ടിയാഗോ ഇവിക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഈ മാസവും ലഭിക്കുന്നത്. ഒപ്പം ഏറ്റവും പുതിയ പഞ്ച് ഇവിക്കും കിടിലൻ ഓഫറിട്ട് വിപണി പിടിക്കാൻ ടാറ്റ മോട്ടോർസ് ഒരുങ്ങിയിറങ്ങിയിട്ടുണ്ട്. ഇനി ഇവികളിലെ ഓഫറുകൾ എങ്ങനെയെന്ന് വിശദമായി നോക്കിയാലോ? 2023 മോഡൽ ഇയർ യൂണിറ്റുകളിലാണ് പരമാവധി ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുന്നത്. പഴയ സ്റ്റോക്ക് വേണ്ട പുതിയത് മതിയെങ്കിലും നിരാശപ്പെടേണ്ടില്ല.

സെപ്റ്റംബറിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം നിർമിച്ച 2023 നെക്‌സോൺ ഇവി വാങ്ങുന്നവർക്ക് 50,000 രൂപ 'ഗ്രീൻ ബോണസ്' ആയി ടാറ്റ നൽകും. ഇത് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണെന്നത് പലരേയും ആകർഷിക്കുന്ന കാര്യമാണ്. 2023 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പണികഴിപ്പിച്ച ഇലക്ട്രിക് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഇത് സാധുവാണ്. പക്ഷേ 2024 പതിപ്പുകൾക്ക് ഏപ്രിൽ മാസം ഓഫറൊന്നും കിട്ടില്ല.

Tata Tiago EV And Nexon EV Discount Offer April 2024

30.2 kWh ബാറ്ററിയും 325 കിലോമീറ്റർ റേഞ്ചുമുള്ള MR, 40.5kWh ബാറ്ററിയും 465 കിലോമീറ്റർ റേഞ്ചുമുള്ള LR എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ടാറ്റ നെക്സോൺ ഇവി വാഗ്ദാനം ചെയ്യുന്നത്. രണ്ട് പതിപ്പുകൾക്കും സ്റ്റാൻഡേർഡായി 7.2kW AC ചാർജറാണ് കമ്പനി നൽകുന്നത്. ഇതിലൂടെ MR മോഡലിന്റെ ബാറ്ററി 4.3 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാനാവും. എന്നാൽ LR മോഡൽ ചാർജാവാൻ 6 മണിക്കൂർ സമയമാണ് വേണ്ടിവരിക.

നെക്‌സോൺ ഇവി MR വേരിയന്റിന് 129 bhp പവറിൽ 215 Nm torque നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. മറുവശത്ത് LR പതിപ്പ് 145 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നെക്സോൺ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 14.49 ലക്ഷം മുതൽ 19.29 ലക്ഷം രൂപ വരെയാണ്. ഇതിലാണ് മേൽപ്പറഞ്ഞ ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക.

Tata Tiago EV And Nexon EV Discount Offer April 2024

ഇനി രാജ്യത്തെ ടിയാഗോ ഇവിയുടെ ഓഫറുകളിലേക്ക് വന്നാൽ കഴിഞ്ഞ മാസത്തെ പോലെ 2023 മോഡലുകൾ വാങ്ങുന്നവർക്ക് 50,000 രൂപ 'ഗ്രീൻ ബോണസും' 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെ 65,000 രൂപയോളം ലാഭിക്കാനാവും. ഇനി ഏറ്റവും പുതിയ 2024 മോഡലുകൾ മതിയെങ്കിൽ 35,000 രൂപ വരെ ഡിസ്കൗണ്ട് ഇട്ടിട്ടുണ്ട്. ഇതിൽ 20,000 രൂപ ഗ്രീൻ ബോണസും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഉപയോഗപ്പെടുത്താനാവുക.

അതേസമയം രണ്ട് MR ട്രിമ്മുകളിലെ XE, XT മോഡലുകൾക്ക് 20,000 രൂപ വരെ ഗ്രീൻ ബോണസും 10,000 രൂപ എസ്ചേഞ്ച് ആനുകൂല്യങ്ങളും 2024 ഏപ്രിൽ മാസം ലഭിക്കും. ടാറ്റയുടെ ടിയാഗോ ഇവിയും മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) രൂപത്തിൽ ലഭ്യമാണ്. 250 കിലോമീറ്റർ റേഞ്ചുള്ള 19.2 kWh ബാറ്ററിയും 61 bhp കരുത്ത് നൽകാനാവുന്ന ഇലക്ട്രിക് മോട്ടോറുമാണ് ആദ്യത്തേതിൽ കമ്പനി ഒരുക്കിയിട്ടുള്ളത്.

Tata Tiago EV And Nexon EV Discount Offer April 2024

315 കിലോമീറ്റർ റേഞ്ചുള്ള 24 kWh ബാറ്ററി പായ്ക്കും 74 bhp പവർ ഉത്പാദിപ്പിക്കാവുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഹാച്ച്ബാക്കിന്റെ LR വേരിയന്റുകളിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതൽ 11.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും പുതിയ സെന്‍സേഷനായ പഞ്ച് ഇവിക്ക് ആദ്യമായി ഇപ്പോള്‍ ടാറ്റ ഡിസ്‌കൗണ്ടും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന മാസമാണ് ഏപ്രിൽ.

50,000 രൂപ വരെയുള്ള ഓഫറാണ് പഞ്ച് ഇവി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരെ കാത്തിരിക്കുന്നത്. പക്ഷേ ഓഫര്‍ ടോപ്പ്-സ്‌പെക്ക് പഞ്ച് ഇവി എംപവേര്‍ഡ് + S ലോംഗ് റേഞ്ച് എസി ഫാസ്റ്റ് ചാര്‍ജര്‍ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കാം. മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ ഈ ഓഫര്‍ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ആയതിനാൽ ഏറ്റവും അടുത്തുള്ള ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

More from DriveSpark

Article Published On: Friday, April 12, 2024, 12:08 [IST]
English summary
Tata tiago ev and nexon ev discount offer april 2024 save up to rs 65000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X