മാരുതി ഏരിയയിലേ ഇല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്

നമ്മുടെ രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) വിഭാഗത്തില്‍ കടുത്ത മത്സരമാണ്. ചെറുകാറുകളുടെയും സെഡാനുകളുടെയും ബലത്തില്‍ ഒന്നാം സ്ഥാനം ഏറെ നാളായി കൈപ്പിടിയിലൊതുക്കി വെച്ചിരുന്ന മാരുതി സുസുക്കിയടക്കം അടവുകള്‍ മാറ്റിച്ചവിട്ടി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ എസ്‌യുവി നിര വിപുലീകരിച്ച് മാരുതി ചെറുകാര്‍ വില്‍പ്പനയിലെ കുറവുകള്‍ നികത്തി.

എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന പദവി മാരുതി മോഡലുകളില്‍ നിന്ന് ടാറ്റയുടെ കാറായ പഞ്ച് തട്ടിയെടുത്തിരുന്നു. ടോപ് 10 പട്ടികയില്‍ 6 മാരുതി മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം നഷ്ടമതായത് മാരുതിക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികളുടെ പട്ടികയെടുത്താല്‍ അവിടെയും ടാറ്റയുടെ മുന്നേറ്റമാണ്.

tata punch cng

ഒരു കേംപാക്ട് എസ്‌യുവി ഓഫറിംഗ് ഇല്ലാതിരുന്നിട്ട് കൂടിയും ടാറ്റ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവികളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ടാറ്റ നെക്‌സോണും പഞ്ചുമാണ് നേടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ സാമ്പത്തിക വര്‍ഷമാണ് ടാറ്റ നെക്‌സോണ്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയത്.

2017-ല്‍ പുറത്തിറങ്ങിയ ടാറ്റ നെക്സോണിന് തുടക്കത്തില്‍ ധാരാളം ബുക്കിംഗ് ലഭിച്ചിരുന്നു. അതിന് ശേഷം നെക്സോണ്‍ വില്‍പ്പന മന്ദഗതിയിലാകാന്‍ തുടങ്ങി. എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ച ശേഷം പിന്നെ നെക്‌സോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ കാര്‍ എന്ന പദവിയും നെക്‌സോണിന് മുതല്‍ക്കൂട്ടായി.

tata nexon ev facelift

ഇലക്ട്രിക് ഉള്‍പ്പെടെ മൂന്ന് ഫ്യുവല്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണെന്നതും പോസിറ്റീവാണ്. മാത്രമല്ല നെക്‌സോണ്‍ സിഎന്‍ജി പതിപ്പും അധികം വൈകാതെ പുറത്തിറങ്ങും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,71,697 നെക്സോണ്‍ കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ ആരംഭിച്ച് 2024 മാര്‍ച്ചില്‍ അവസാനിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ മറ്റൊരു എസ്‌യുവിയും ഇത്രയധികം വിറ്റുപോയിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 45,635 യൂണിറ്റായിരുന്നു നെക്സോണിന്റെ വില്‍പ്പന. 2024 സാമ്പത്തിക വര്‍ഷത്തില്‍ 2023 ഓഗസ്റ്റില്‍ മാത്രമാണ് വില്‍പ്പന 10,000 യൂണിറ്റില്‍ താഴെ പോയത്. അന്ന് 8,049 ടാറ്റ നെക്സോണ്‍ കാറുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അരങ്ങേറാനാരുന്ന സാഹചര്യത്തിലായിരുന്നു വില്‍പ്പന കുറഞ്ഞത്.

tata nexon facelift

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 6 മാസങ്ങളില്‍ മൊത്തം 78,975 കാറുകളും തുടര്‍ന്നുള്ള 6 മാസങ്ങളില്‍ 92,722 നെക്സോണ്‍ കാറുകളും വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു മാസം ശരാശരി 14,128 നെക്‌സോണ്‍ കാറുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് കണക്കുകള്‍. ഓരോ മാസവും വില്‍പ്പന ഉയര്‍ത്തിക്കൊണ്ടാണ് നെക്‌സോണ്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.

നെക്സോണ്‍ കഴിഞ്ഞാല്‍ ടാറ്റയില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍ സ്റ്റാറാണ് പഞ്ച്. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകള്‍ക്ക് പിന്നാലെ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ പഞ്ച് ഇലക്ട്രിക് കൂടി അവതരിപ്പിച്ചതോടെ വില്‍പ്പനയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് മൈക്രോ എസ്‌യുവി. കഴിഞ്ഞ മാസം മാരുതി മോഡലുകളെ താഴെ ഇറക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതും പഞ്ച് തന്നെ ആയിരുന്നു.

tata punch ev

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 1,69,536 യൂണിറ്റ് ടാറ്റ പഞ്ച് കാറുകളാണ് ഡെലിവറി ചെയ്തത്. കണക്കുകള്‍ നോക്കുമ്പോള്‍ നെക്സോണിനേക്കാള്‍ വെറും 2,000 യൂണിറ്റിന്റെ മാത്രം കുറവ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പഞ്ചിന്റെറ പ്രതിമാസ വില്‍പ്പന 10000 യൂണിറ്റില്‍ താഴെ പോയിട്ടില്ല. ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന കിടിലന്‍ മൈക്രോ എസ്‌യുവി വിപണിയില്‍ എത്തിച്ചിട്ട് പോലും പഞ്ചിന്റെ ഡിമാന്‍ഡ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കണം.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നെക്‌സോണ്‍ ഒന്നാമതെത്തിയെങ്കിലും ഇപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് തന്നെ വെല്ലുവിളി ഉയരുകയാണ്. വില്‍പ്പന ഇതേ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ പഞ്ച് നെക്‌സോണിനെ പഞ്ഞിക്കിടും. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലും നെക്‌സോണിനെ ബഹുദൂരം പിന്നിലാക്കാന്‍ പഞ്ചിന് സാധിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നെക്‌സോണ്‍ 45635 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ പഞ്ച് 53963 യൂണിറ്റ് വില്‍പ്പനയാണ് വരിക്കൂട്ടിയത്.

More from DriveSpark

Article Published On: Tuesday, April 16, 2024, 13:17 [IST]
English summary
Tata nexon punch secure first second position in fy24 suv sales chart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X