ഇന്ത്യയ്ക്ക് കൂടുതൽ പ്രിയം ചെറു സെഡാനുകളോട്
നാല് മീറ്ററില്‍ താഴെയുള്ള സെഡാനുകളോട് ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്നതായി സൂചന. 2019 സാമ്പത്തിക വര്‍ഷ കണക്കുകളാണ് പാസഞ്ചര്‍ വാഹന ശ്രേണിയില്‍ സെഡാനുകള്‍ വളര്‍ച്ച പ്രാപിക്കുന്നതായി സൂചന നല്‍കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറുകയാണ്.

2019 സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് നാല് മീറ്ററില്‍ താഴെയുള്ള സെഡാന്‍ ശ്രേണി കുറിച്ചത്. 4.6 ലക്ഷം യൂണിറ്റ് സെഡാനുകളാണ് ഈ കാലയളവില്‍ വിറ്റുപോയത്. ക്രോസോവര്‍, എസ്‌യുവി ശ്രേണികളാവട്ടെ 3.57 ലക്ഷം യൂണിറ്റ് വില്‍പ്പനയോടെ 11 ശതമാനം വളര്‍ച്ച കൈവരിച്ചു.

നാല് മീറ്ററില്‍ താഴെയുള്ള സെഡാന്‍ ശ്രേണിയില്‍ ഹ്യുണ്ടായി എക്‌സന്റ്, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്പയര്‍ എന്നിവയ്ക്ക് ഇടിവ് നേരിടേണ്ടി വന്നെങ്കിലും മാരുതി ഡിസൈറിന്റെയും ഹോണ്ട അമേസിന്റെയും വില്‍പ്പന ശ്രേണിയ്ക്ക് കരുത്ത് പകര്‍ന്നു.

ഇരു സെഡാനുകളുടെയും വില്‍പ്പന കണക്കുകള്‍ ചേര്‍ത്താലിത് നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി, ക്രോസോവര്‍ ശ്രേണിയുടെ ആകെ വില്‍പ്പനയ്‌ക്കൊപ്പം എത്തുന്നുണ്ട്.

ക്രോസോവര്‍, എസ്‌യുവി വാഹനങ്ങളെക്കാളും ഒരു ലക്ഷത്തോളം രൂപ കുറവാണ് സെഡാനുകള്‍ക്ക്. ഇത് തന്നെയാണ് പലരെയും സെഡാനുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.

ഈ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് അമേസിന്റെ രണ്ടാം തലമുറ പതിപ്പ് ജാപ്പനീസ് കാര്‍ നിര്‍മ്മതാക്കളായ ഹോണ്ട അവതരിപ്പിച്ചതും. മുന്‍ തലമുറയെ അപേക്ഷിച്ച് ഡിസൈനില്‍ ഒരുപാട് മാറ്റങ്ങള്‍ രണ്ടാം തലമുറ അമേസില്‍ കമ്പനി കൊണ്ടു വന്നിട്ടുണ്ട്.
Most Read: ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

ആക്രമണോത്സുകത നിറഞ്ഞ് നില്‍ക്കുന്ന രൂപഭാവം തന്നെ ഇതിനുദാഹരണം. പ്രീമിയം അനുഭൂതിയും വശ്യതയാര്‍ന്ന ഡിസൈനുമാണ് പലരെയും ഹോണ്ട അമേസ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും, അമേസ് വാങ്ങുന്നവരില്‍ എട്ട് ശതമാനം പേരും മുമ്പ് കോമ്പാക്റ്റ് എസ്‌യുവി വാങ്ങാനുദ്ദേശിച്ച് പിന്നീട് തീരുമാനം മാറ്റിയവരാണെന്നും ഹോണ്ട കാര്‍സ് ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് മേധാവി രാജേഷ് ഗോയല്‍ അറിയിച്ചു.
Most Read: ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവികള്‍ പിടിമുറുക്കുമ്പോള്‍ സ്വാഭാവികമായി സെഡാനുകള്‍ക്ക് പ്രാധാന്യം കുറഞ്ഞ് വരാനാണ് സാധ്യതയെന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഇപ്പോഴും സെഡാനുകളോട് പ്രിയമുള്ള ഉപഭോക്താക്കളുണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
Source: ET Auto


Click it and Unblock the Notifications








