ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളുടെമേല്‍ പിടിമുറുക്കി നീതി ആയോഗ്
2025 ലക്ഷ്യം വച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ചുവടുവെപ്പിന്റെ പ്ലാന്‍ സമര്‍പ്പിക്കാന്‍ നീതി ആയോഗ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച്ച നീതി ആയോഗ് വിളിച്ച് ചേര്‍ത്ത പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെയും പുതു വാഹന സംരംഭകരുടേയും യോഗത്തില്‍ രാഷ്ട്രം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി വാഹന വ്യവസായ രംഗം പരിശ്രമിച്ചില്ലായെങ്കില്‍ കോടതി ഇടപെടും എന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്‍കി.

വ്യക്തമായ പ്ലാനുകളും ധാരണയുമില്ലാതെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമല്ല. പദ്ധതികള്‍ വ്യക്തമാക്കണം. ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്, അതിനാല്‍ തന്നെ സര്‍ക്കാരും വാഹന രംഗവും ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു പോംവഴി നല്‍കിയില്ലെങ്കില്‍ കോടതി ഇടപെടുമെന്നാണ് ഔഡ്യോഗിക റിപ്പോര്‍റട്ടുകള്‍ വെളിപ്പെടുത്തുന്നത്.

2023 -ഓടെ മുച്ചക്ര വാഹനങ്ങള്‍ വൈദ്യുതവത്കരിക്കാനും 2025 -ഓടെ 150 സിസിയില്‍ താഴെയ്ക്കുള്ള ഇരുചക്ര വാഹനങ്ങളേയും ഉള്‍പ്പെടുത്താനാണ് നീതി ആയോഗിന്റെ തീരുമാനം.

ഇലക്ട്രോണിക്ക് വിപ്ലവവും, സെമി-കണ്ടക്ടര്‍ വിപ്ലവവും ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുത മൊബിലിറ്റി വിപ്ലവം നഷ്ടപ്പെടുത്താന്‍ രാഷ്ട്രം ഉദ്ദേശിക്കുന്നില്ല. നിലവില്‍ വിപണിയിലിയെ വമ്പന്മാരും പരിചയ സമ്പന്നരും മുന്നിട്ട് വരുന്നില്ല എങ്കില്‍ ചൈനയില്‍ സംഭവിച്ചത് പോലെ പ്രാരംഭ സംഭരംഭകര്‍ രംഗം കൈയ്യടക്കും.

യോഗത്തില്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോപ്പ്, ഹോണ്ട, ടിവിഎസ് എന്നീ വമ്പന്‍മാര്‍ ഒരു വശത്തും പ്രാരംഭ സംരംഭകരായ റിവോള്‍ട്ട്, ഏഥര്‍ എനര്‍ജി, കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍ സൊലൂഷന്‍സ്, ടോര്‍ക്ക് മോട്ടോര്‍സ് എന്നിവ മറുവശത്തും നിന്ന് നല്ല ചേരിതരിവായിരുന്നു.

മാലിന്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി 2023 എന്ന ലക്ഷ്യം വച്ച് വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേണമെന്ന് റിവോള്‍ട്ട് ഇന്റെലികോര്‍പ്പ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു. എന്നാല്‍ ബജാജ് ഈ ആവശ്യത്തെ എതിര്‍ത്തു.
Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

ഈ മാസം ആദ്യം തന്നെ ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ നിരോധിച്ച് പകരം വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കുക എന്നത് 2025 -ഓടെ സാധ്യമാവില്ലെന്നും രാജ്യത്തെ വാഹനോല്‍പ്പാദനത്തെ തന്നെ ഇവ ബാധിക്കുമെന്നും ടിവിഎസും ബജാജും വ്യക്തമാക്കിയിരുന്നു.
Most Read: വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

നിര്‍മ്മാതാക്കള്‍ എല്ലാം ബിഎസ് VI നിരവാലത്തിലേക്ക് നിവിലുള്ള തങ്ങളുടെ എഞ്ചിനുകളെ ഉയര്‍ത്തി വിപണിയില്‍ വലിയൊരു മാറ്റത്തിനായി പരിശ്രമിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം പെട്ടെന്ന് സാധ്യമല്ലെന്ന് ഹീറോയും ചൂണ്ടിക്കാട്ടുന്നു.
Most Read: വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല

യോഗത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കൊ. ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് മിണോരു കാതോ, സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മതുര്‍, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത, നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് എന്നീ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Source: Economic Times


Click it and Unblock the Notifications








