വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

കഴിഞ്ഞമാസമാണ് ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് എസ്‌യുവിയായി ഹ്യുണ്ടായി വെന്യു വിപണിയില്‍ വന്നത്. ശ്രേണിയില്‍ മറ്റൊരു എസ്‌യുവിയും അവകാശപ്പെടാത്ത നൂതന ഫീച്ചറുകള്‍ വെന്യുവിന്റെ പകിട്ടു വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍, വില്‍പ്പനയ്‌ക്കെത്തി ഒരുമാസം പിന്നിടുമ്പോള്‍ 33,000 യൂണിറ്റുകളുടെ ബുക്കിങ്ങാണ് ഹ്യുണ്ടായിയുടെ പുതിയ കോമ്പാക്ട് എസ്‌യുവി നേടിയിരിക്കുന്നത്. രണ്ടു ലക്ഷത്തില്‍പ്പരം അന്വേഷണങ്ങളും വെന്യുവിനെ തേടിയെത്തി.

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ആയിരത്തില്‍പ്പരം വെന്യു എസ്‌യുവികളാണ് ഓരോ ദിവസവും ഹ്യുണ്ടായി വില്‍ക്കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സെയില്‍സ് മേധാവി വികാസ് ജയിന്‍ വ്യക്തമാക്കി. മാരുതി ബ്രെസ്സ കൈയ്യടക്കി വെച്ചിരുന്ന കോമ്പാക്ട് എസ്‌യുവി നിരയില്‍ വെന്യു തരംഗം ആഞ്ഞുവീശുകയാണ്. പോയമാസത്തെ വില്‍പ്പന കണക്കുകളില്‍ ബ്രെസ്സയ്ക്ക് തൊട്ടരികെ രണ്ടാമനായിരുന്നു വെന്യു.

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ഹ്യുണ്ടായിയുടെ പരിഷ്‌കരിച്ച K1 അടിത്തറയാണ് വെന്യുവിന് ആധാരം. അഞ്ചു വകഭേദങ്ങള്‍ എസ്‌യുവിയിലുണ്ട്. E, S, SX, SX പ്ലസ്, SX (O) വകഭേദങ്ങള്‍ എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. കറുപ്പഴകുള്ള വീതിയേറിയ ഗ്രില്ല്, വിഭജിച്ച ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയെല്ലാം വെന്യുവിന്റെ സവിശേഷതകളാണ്. ഏഴു നിറഭേദങ്ങള്‍ എസ്‌യുവിയിലുണ്ട്.

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ഇരട്ടനിറം വേണമെന്നുള്ളവര്‍ക്കായി മൂന്നു പ്രത്യേക നിറപ്പതിപ്പുകളും ഹ്യുണ്ടായി സമര്‍പ്പിക്കുന്നു. വെന്യുവിന് പരുക്കന്‍ ഭാവം സമര്‍പ്പിക്കാനായി മേല്‍ക്കൂരയില്‍ റൂഫ് റെയിലുകള്‍ കമ്പനി ഘടിപ്പിച്ചിട്ടുണ്ട്. പിറകില്‍ ടെയില്‍ലാമ്പുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകളുമാണ് വെന്യുവിന്റെ മാറ്റുകൂട്ടുക.

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ഉള്ളില്‍ ഫീച്ചറുകളുടെ നീണ്ടനിരതന്നെ കാണാം. SOS അലേര്‍ട്ട്, വോയിസ് അസിസ്റ്റ് സംവിധാനം, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍ മുതലായവ കാറില്‍ എടുത്തുപറയണം. ഇന്‍ബില്‍ട്ട് സിമ്മും മോഡലിന്റെ സവിശേഷതയാണ്. വാറന്റി കാലയളവില്‍ ഉടമകള്‍ക്ക് സൗജന്യ ഡാറ്റ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ഐഡിയ, വൊഡഫോണ്‍ കമ്പനികളുമായി സഹകരിച്ചാണ് കമ്പനി ഇതു സാധ്യമാക്കുന്നത്. വാറന്റി കാലാവധി കഴിഞ്ഞാല്‍ സാധാരണ ഡാറ്റ പാക്കുകള്‍ ഉപയോഗിച്ച് ഉടമകള്‍ക്ക് സിം റീചാര്‍ജ് ചെയ്യാം. സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്, എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം, 8.4 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, അര്‍ക്കമീസ് ശബ്ദ സംവിധാനം എന്നീ പ്രീമിയം സൗകര്യങ്ങള്‍ ശ്രേണിയില്‍ മറ്റൊരു എസ്‌യുവിക്കുമില്ല.

Most Read: കരുത്തില്‍ ടാറ്റ ഹാരിയറിനെ പിന്നിലാക്കും കിയ സെല്‍റ്റോസ്

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

സുരക്ഷയുടെ കാര്യത്തിലും കാണാം കമ്പനിയുടെ മുന്‍കരുതല്‍. ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

Most Read: വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വെന്യുവിന്റെ ഹൃദയം. എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 120 bhp കരുത്തും 172 Nm torque -മുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പും വെന്യുവില്‍ അണിനിരക്കുന്നുണ്ട്.

Most Read: സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഈ പതിപ്പില്‍ ലഭ്യമാണ്. 90 bhp കരുത്തും 220 Nm torque -മുള്ള 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും നിരയിലുണ്ട്. ആറു സ്പീഡാണ് ഡീസല്‍ മോഡലിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Crosses 30,000 Units Booking. Read in Malayalam.
Story first published: Friday, June 21, 2019, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X