ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിരയിലേക്ക് പുതിയ മോഡലിനെ അവതിപ്പിച്ച് ഒഖീനാവ. ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ 59,990 രൂപയാണ് വില. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഒഖീനാവ.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

എല്‍ഇഡിയോടുകൂടിയ ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ്, ടോണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ഹാന്‍ഡില്‍ബാര്‍ മാസ്‌കില്‍ ഒരു ഡ്യുവല്‍-ടോണ്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണ ഡിജിറ്റല്‍-എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ഒരു വലിയ സ്പീഡോമീറ്ററും ടാക്കോമീറ്ററും ഡിസ്‌പ്ലേയില്‍ കാണാം.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

സ്പാര്‍ക്കിള്‍ വൈറ്റ്, സ്പാര്‍ക്കിള്‍ ബ്ലു എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ഒഖീനാവ ലൈറ്റില്‍ കീ ഹോളിന് പകരമായി ഒരു സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണാണ് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണിന് അടുത്തായുള്ള യുഎസ്ബി ചാര്‍ജറുള്ള ഒരു സ്റ്റോറേജും കമ്പനി നല്‍കിയിട്ടുണ്ട്.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

U -ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ട്യൂബ് സ്പ്രിംഗ് ടൈപ്പ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

അലുമിനിയം നിറമുള്ള അലോയ് വീലുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്യൂബ്ലെസ്സ് ടയറുകളുള്ള അലോയ് വീലുകളിലാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

1.25 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഓകിനാവ ലൈറ്റിന്. കേവലം 4-5 മണിക്കൂറിനുള്ളില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റ ചാര്‍ജില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്ന് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

160 mm ആണ് സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 17 ലിറ്റര്‍ ബൂട്ട് സ്‌പേയ്‌സും വാഹനത്തിന് ലഭിക്കും. ആന്റി തെഫ്റ്റ് സാങ്കേതികവിദ്യയും ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. അടുത്തിടെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിരയിലേക്ക് പ്രെയിസ് പ്രോ -യെ എന്ന മോഡലിനെ കമ്പനി അവതരിപ്പിച്ചത്.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

2015 -ലാണ് ഒഖീനാവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

Most Read: മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

ലൈറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതിപ്പിച്ച് ഒഖീനാവ

പുതിയ പ്ലാന്റിനൊപ്പം രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ 350 ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 2020 -ഓടെ ഇത് 450 ഡീലര്‍ഷിപ്പുകളായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 7, 2019, 19:40 [IST]
English summary
Okinawa launches all-new LITE electric scooter at Rs 59,990. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X