തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു
2019 ഓഗസ്റ്റ് മാസത്തിലാണ് RV400, RV 300 ഇലക്ട്രിക്ക് ബൈക്കുകളെ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. ജൂലൈ മാസത്തില്‍ തന്നെ ബൈക്കുകള്‍ക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കും വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2020 ജനുവരി-ഫെബ്രുവരി മാസത്തേക്കുള്ള ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ ആവശ്യക്കാര്‍ കൂടിയതോടെ 2109 സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തേക്കുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈ മാസങ്ങളിലേക്കുള്ള ബുക്കിങ് അധികം ആണെന്നും, അതുകൊണ്ട് ബുക്കിങ് അവസാനിപ്പിക്കുകയാണെന്നും ആയിരുന്നു അന്ന് കമ്പനി അറിയിച്ചത്.

2020 ജനുവരി-ഫെബ്രുവരി മാസത്തിലേക്കുള്ള ബുക്കിങ് വെബ്സൈറ്റില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയാണ് റിവോള്‍ട്ട് RV300, RV400 വിപണിയില്‍ എത്തുന്നത്. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്.

ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്. 3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില.

റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിച്ചിരുന്നു.

ഈ നിരയിലെ രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. നിരയിലെ ചെറിയ മോഡലായ RV300 -ഉം, പ്രീമിയം ബൈക്കായ RV400 -ഉം. RV300 -ന് 84,999 രൂപയും RV400 പ്രീമിയം മോഡലിന് 98,999 രൂപയുമാണ് വില. നിലവില്‍ ഡല്‍ഹി, പൂനെ നഗരങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ലഭ്യമാകുന്നത്.
Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ഉപഭോക്താവിന് കൈമാറി റിവോള്‍ട്ട്

അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നത്.
Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.
Most Read: ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








