നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ദിവസങ്ങള്‍ക്ക് മുമ്പാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക്ക് മോഡലുകളായ RV300, RV400 ബൈക്കുകള്‍ പുറത്തിറങ്ങിയത്. അടുത്ത രണ്ട് മാസത്തെ വില്‍പനയ്ക്കുള്ള (സെപ്റ്റംബര്‍, ഒക്ടോബര്‍) യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായി കന്പനി അറിയിച്ചിരുന്നു.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

പിന്നാലെ ബുക്കിങ് കമ്പനി തല്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ബൈക്കുകള്‍ക്കായുള്ള ബുക്കിങ് വീണ്ടും ആരംഭിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങാണ് ഇനി സ്വീകരിക്കുക.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നും റിവോള്‍ട്ട് വ്യക്തമാക്കി. ജൂലായ് 25 മുതലാണ് മോഡലുകളുടെ ബുക്കിങ് റിവോള്‍ട്ട് സ്വീകരിച്ച് തുടങ്ങിയിരുന്നത്. നിലവില്‍ ഡല്‍ഹി, പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ ലഭ്യമാകുന്നത്.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണി ശൃംഖല വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത് രണ്ട് മാസം കാത്തിരിക്കണം ബൈക്ക് കൈയ്യില്‍ കിട്ടാന്‍.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV300, RV400. ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. നേക്കഡ് സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ രൂപകല്‍പ്പനയാണ് പുതിയ റിവോള്‍ട്ട് RV400 -ന് നല്‍കിയിരിക്കുന്നത്.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.

Most Read:മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് പുതിയ റിവോള്‍ട്ട് ആര്‍വി 400 ഘടിപ്പിച്ചിരിക്കുന്നത്.

Most Read:പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം.

Most Read:വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്‍പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്ക്.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

നിയോണ്‍ ബ്ലാക്ക്, സ്മോക്കി ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് RV300 ലഭ്യമാവുന്നത്. റിബല്‍ റെഡ്, കോസ്മിക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളാവും RV400 ഉം ലഭ്യമാകും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുകയാണ് സ്വീകരിക്കുന്നത്.

നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

37 മാസ കാലയളവില്‍ മാസം തോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്.

More from DriveSpark

Article Published On: Friday, September 6, 2019, 8:30 [IST]
English summary
Revolt Electric Motorcycle bookings reopened November and December batch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X