പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ആദ്യ ബൈക്ക് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും. ജൂണ്‍ മാസത്തില്‍ തന്നെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

2,500 ബുക്കിങുകള്‍ ബൈക്കിന് ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു. കമ്പനി വെബ് സൈറ്റിലും ആമസോണിലും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 1,000 രൂപയാണ് ബുക്കിങ് തുക.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഡീലര്‍ഷില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, പുനെ വിപണികളിലേക്കാണ് കമ്പനി RV400 എത്തിക്കുക. പിന്നാലെയാണ് മറ്റ് സ്ഥലങ്ങളിലേക്കും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

കമ്പനിയുടെ ഡല്‍ഹി ഡീലര്‍ഷിപ്പില്‍ നിന്നാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. മറ്റ് ഡീലര്‍ഷിപ്പുകളില്‍ നിന്നും വ്യത്യസ്തമാണ് റിവോള്‍ട്ടിന്റെ ഡല്‍ഹിയിലേ ഷോറും. ഇത് ആധുനികവും ആല്‍പ്പം പ്രീമിയം ലുക്കും നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടന തന്നെയാണ് ഇലക്ട്രിക്ക് RV400 -നും നല്‍കിയിരിക്കുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

4ജി സിം അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്സും വാഹനത്തിലുണ്ട്. സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. കൂടാതെ ചാര്‍ജ് തീരുന്നതിനനുസരിച്ച് എടുത്തുമാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 15A സോക്കറ്റില്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read:മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റ് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ബാറ്ററി ശേഷി, പവര്‍, വില എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം വാഹനം വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. റെഡ്, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക.

Most Read:വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

പുറത്തിറങ്ങും മുമ്പ് റിവോള്‍ട്ട് RV400 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. എട്ടു സ്പോക്ക് അലോയ് വീലുകളും, ആടിസ്ഥാന സൗകര്യമായി ABS -ഉം മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Saturday, August 24, 2019, 8:30 [IST]
English summary
Revolt electric motorcycle reached dealership ahead of launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X