റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് റിവോള്‍ട്ട് RV300, RV400. ഇപ്പോഴിതാ റിവോള്‍ട്ട് ഇന്റലികോര്‍പ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് സ്മാര്‍ട്ട് റൈഡിങ് അനുഭവം നല്‍കുന്നതിനായി കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് വോഡഫോണ്‍ ഐഡിയ അറിയിച്ചത്. ഈ സഹകരണത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ബൈക്കുകളില്‍ 4G കണക്ടിവിറ്റി വരുന്നതോടെ ജിയോ-ഫെന്‍സിങ്, ബൈക്ക് അവസാനമായി പാര്‍ക്ക് ചെയ്ത സ്ഥലം, ബൈക്കിനെ സംബന്ധിച്ച് തത്സമയ വിവരങ്ങള്‍ എന്നിവയെല്ലാം ലഭിക്കും. ഉടന്‍ തന്നെ വോയിസ് സ്റ്റാര്‍ട്ട് സവിശേഷതയും ഇലക്ട്രിക്ക് ബൈക്കുകളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ഇതോടെ വോയിസ് കമാന്‍ഡിലൂടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപഭോക്താവിന് സാധിക്കും. 2019 ഓഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക്ക് ബൈക്കുകളെ വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയതുമുതല്‍ ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്. ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്. 3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Most Read: ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

എന്നാല്‍ അടുത്തിടെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിരയിലെ രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്.

Most Read: ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

നിരയിലെ ചെറിയ മോഡലായ RV300 -ഉം, പ്രീമിയം ബൈക്കായ RV400 -ഉം. RV300 -ന് 84,999 രൂപയും RV400 പ്രീമിയം മോഡലിന് 98,999 രൂപയുമാണ് വില. മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കിയാണ് ബൈക്ക് സ്വന്തമാക്കുന്നതെങ്കില്‍ രജിസ്ട്രേഷന്‍ തുകയും, ഇന്‍ഷുറന്‍സ് തുകയും, മൂന്ന് വര്‍ഷത്തേക്കുള്ള 4G കണക്ടിവിറ്റിയുടെ ചാര്‍ജ്ജുകളും നല്‍കണമെന്നും കമ്പനി അറിയിച്ചു.

Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

എന്നാല്‍ മാസ തവണയായി എടുക്കുന്നവര്‍ക്ക് മാസം നല്‍കുന്നതില്‍ നിന്നു തന്നെയാണ് ഇതിനായുള്ള തുക കമ്പനി ഈടാക്കിയിരുന്നത്. ഉപഭോക്താവ് മാസം തോറുമുള്ള തുക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗവണ്‍മെന്റ് ചട്ടങ്ങള്‍ പ്രകാരം ബൈക്ക് പിടിച്ചെടുക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

അതേസമയം ഒരു ഉപഭോക്താവിന് മാസം തോറുമുള്ള പണം മുന്നോട്ട് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഡല്‍ഹി, പൂനെ നഗരങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ലഭ്യമാകുന്നത്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നത്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും.

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, October 11, 2019, 11:32 [IST]
English summary
Vodafone Idea to provide 4G IoT connectivity solutions to Revolt Intellicorp. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X